- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ കൊലപാതകങ്ങൾ: നേതാക്കൾ അവരുടെ കുടുംബത്തെക്കുറിച്ച് ധവളപത്രം ഇറക്കുമോ? കുമ്പളങ്ങ കട്ടവന്റെ പുറത്ത് പാട് ഉണ്ടെന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിച്ച് കോടിയേരി ബാലകൃഷ്ണന് മറുപടി പറഞ്ഞ് ശ്രീനിവാസൻ
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളാരും കൊല്ലപ്പെടുന്നില്ലെന്നും മരിക്കുന്നതെല്ലാം പാവപ്പെട്ട അണികളാണെന്നു തുറന്നു പറഞ്ഞ ശ്രീനിവാസനെ വിമർശിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. അഴീക്കോടൻ രാഘവനെയും കുഞ്ഞാലിയെയുമൊക്കെ കൂട്ടുപിടിച്ചായിരുന്നു കോടിയേരിയുടെ മറുപടി. എന്തായാലും ഉരുളയ്ക്കുപ്പേരി പോലെ കോടിയേരിക്കുള്ള മറുപടി ശ്രീനിവാസൻ നൽകിക്കഴിഞ്ഞു. കോടിയേരിയുടെ പ്രതികരണം കുമ്പളങ്ങ കട്ടവന്റെ പുറത്ത് പാട് ഉണ്ടെന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുന്നുവെന്നാണ് ശ്രീനിവാസന്റെ മറുപടി. അഴീക്കോടൻ രാഘവനെയും കുഞ്ഞാലിയെയുമാണ് എന്റെ ആരോപണത്തിന് മറുപടി പറയാൻ കോടിയേരി ബാലകൃഷ്ണന് കൂട്ടുപിടിക്കേണ്ടി വരുന്നത്. ഞാൻ പറഞ്ഞതും ഇത് തന്നെയാണ്. പണ്ട് നാടിന് വേണ്ടി മരിച്ചവരാണെങ്കിൽ ഇന്ന് നേതാക്കളുടെ നിലനിൽപ്പിന് വേണ്ടി രക്തസാക്ഷികളെ ഉൽപ്പാദിപ്പിക്കുകയാണ്. ഞാൻ ഒരു പാർട്ടിയുടെയും പേര് പറഞ്ഞിട്ടില്ല. സിപിഐഎം മാത്രം മറുപടി പറയുമ്പോൾ കാര്യങ്ങൾ വ്യക്തമാണെന്നും ശ്രീനിവാസൻ. നേതാക്കളോടും രാഷ്ട്രീയ പാർട
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളാരും കൊല്ലപ്പെടുന്നില്ലെന്നും മരിക്കുന്നതെല്ലാം പാവപ്പെട്ട അണികളാണെന്നു തുറന്നു പറഞ്ഞ ശ്രീനിവാസനെ വിമർശിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. അഴീക്കോടൻ രാഘവനെയും കുഞ്ഞാലിയെയുമൊക്കെ കൂട്ടുപിടിച്ചായിരുന്നു കോടിയേരിയുടെ മറുപടി. എന്തായാലും ഉരുളയ്ക്കുപ്പേരി പോലെ കോടിയേരിക്കുള്ള മറുപടി ശ്രീനിവാസൻ നൽകിക്കഴിഞ്ഞു.
കോടിയേരിയുടെ പ്രതികരണം കുമ്പളങ്ങ കട്ടവന്റെ പുറത്ത് പാട് ഉണ്ടെന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുന്നുവെന്നാണ് ശ്രീനിവാസന്റെ മറുപടി. അഴീക്കോടൻ രാഘവനെയും കുഞ്ഞാലിയെയുമാണ് എന്റെ ആരോപണത്തിന് മറുപടി പറയാൻ കോടിയേരി ബാലകൃഷ്ണന് കൂട്ടുപിടിക്കേണ്ടി വരുന്നത്. ഞാൻ പറഞ്ഞതും ഇത് തന്നെയാണ്. പണ്ട് നാടിന് വേണ്ടി മരിച്ചവരാണെങ്കിൽ ഇന്ന് നേതാക്കളുടെ നിലനിൽപ്പിന് വേണ്ടി രക്തസാക്ഷികളെ ഉൽപ്പാദിപ്പിക്കുകയാണ്. ഞാൻ ഒരു പാർട്ടിയുടെയും പേര് പറഞ്ഞിട്ടില്ല. സിപിഐഎം മാത്രം മറുപടി പറയുമ്പോൾ കാര്യങ്ങൾ വ്യക്തമാണെന്നും ശ്രീനിവാസൻ.
നേതാക്കളോടും രാഷ്ട്രീയ പാർട്ടികളോടും ശ്രീനിവാസൻ മൂന്ന് ചോദ്യങ്ങൾ ആവർത്തിക്കുന്നു. ഒന്ന്, എന്തുകൊണ്ട് നേതാക്കളുടെ കുടുംബത്തിൽ നിന്ന് രക്തസാക്ഷികൾ ഉണ്ടാകുന്നില്ല?, രണ്ട് നേതാക്കൾ ഉണ്ടാക്കുമെന്ന് പറയുന്ന പ്രതിരോധ സേനയിൽ അവരുടെ കുടുംബാംഗങ്ങൾ ഉണ്ടാകുമോ?, നേതാക്കൾ അവരുടെ കുടുംബങ്ങളുടെ ധവളപത്രം ഇറക്കുമോ? ഞാൻ പറഞ്ഞത് നുണയാണ് എന്ന് പറയുന്ന കോടിയേരി എന്താണ് നുണയെന്ന് വ്യക്തമാക്കണമെന്നും ശ്രീനിവാസൻ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കൊലപാതകങ്ങളിൽ സാധാരണക്കാരാണ് കൊല്ലപ്പെടാറുള്ളത് എന്നും നേതാക്കൾ ഇതിന്റെ ഗുണഭോക്താക്കളാണെന്നുമാണ് ശ്രീനിവാസൻ പറഞ്ഞിരുന്നത്. ശ്രീനിവാസന്റെ പ്രസ്താവനയെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു. സാധാരണക്കാർ മാത്രമല്ല, നേതാക്കളും പാർട്ടിക്ക് വേണ്ടി രക്തസാക്ഷികളായിട്ടുണ്ടെന്നായിരുന്നു കോടിയേരിയുടെ മറുപടി. അഴീക്കോടൻ രാഘവനും കുഞ്ഞാലിയുമെല്ലാം ഇതിനുദാഹരണമാണെന്നും കോടിയേരി പറയുകയുണ്ടായി. ഈ പരാമർശത്തിനാണ് കോടിയേരിയുടെ മറുപടി.
നേതാക്കളും കുടുംബവും രാഷ്ട്രീയ കൊലപാതകത്തിലെ ഗുണഭോക്താക്കളാണെന്നും, പാവപ്പെട്ട പ്രവർത്തകരാണ് രക്തസാക്ഷികളാകുന്നത് എന്ന ശ്രീനിവാസന്റെ പ്രസ്താവന തൃശൂരിലെ ഒരു പുസ്തക പ്രകാശന ചടങ്ങിൽ വച്ചായിരുന്നു. രക്തസാക്ഷികളെ ഉണ്ടാക്കുന്ന രാഷ്ട്രീയം ജനങ്ങൾക്ക് മടുത്തുവെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് നേതാക്കന്മാരുടെ തന്ത്രമാണ്. രക്തസാക്ഷികളുടെ ഫ്‌ളെക്‌സ് വച്ച് ജനകീയ വികാരമുയർത്തി പിന്തുണ ഉറപ്പാക്കാൻ കഴിയുമെന്നാണ് നേതാക്കളുടെ വിശ്വാസം. പക്ഷേ, ഈ ഫ്‌ളെക്‌സുകളിലൊക്കെ, നേതാക്കന്മാരില്ല, അവർ കൊലയ്ക്ക് കൊടുക്കുന്ന അണികളുടെ ചിത്രം മാത്രമാണുള്ളത്. സ്വമേധയാ മരിക്കാൻ പോകുന്നതല്ല, നിവൃത്തികേടുകൊണ്ടും നേതാക്കന്മാരുടെ 'മസ്തിഷ്‌ക പ്രക്ഷാളനം' കൊണ്ടുമാണ് രക്തസാക്ഷികളുണ്ടാകുന്നത്.
വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കളെല്ലാം അകമഴിഞ്ഞ സൗഹൃദത്തിലാണ്. കാണുമ്പോഴൊക്കെയും സൗഹൃദം പുതുക്കും. വ്യക്തിപരമായ വിശേഷദിവസങ്ങളിലെല്ലാം അവർ പരസ്പരം ക്ഷണിക്കും, ഒത്തുകൂടും. പക്ഷേ, വെട്ടാനും മരിക്കാനും നടക്കുന്ന അണികൾക്ക് കിട്ടുന്നത് ജയിലറയും കണ്ണീരും മാത്രം. അവന്റെ വീട്ടിലേയുള്ളൂ വിധവയും അനാഥരും. ഈ നേതാക്കന്മാരുടെ വീടുകളിലൊന്നും അനാഥരോ വിധവകളോ ഇല്ല. ഇനിയെങ്കിലും അണികൾ മനസ്സിലാക്കണം, നഷ്ടപ്പെടുന്നത് നിങ്ങൾക്കുമാത്രമാണെന്ന്. കക്കൽ മാത്രമാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പൊതുലക്ഷ്യം.- ശ്രീനിവാസൻ വ്യക്തമാക്കി.