കൊച്ചി: ക്രിസ്ത്യാനിയുടെയും, മുസ്ലീമിന്റെയും രൂപയിൽ ഹിന്ദുപ്പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടുകയായിരുന്നു ശ്രീനിവാസൻ. തന്റെ വിവാഹത്തിലെ രഹസ്യങ്ങൾ ഒടുവിൽ നടനും സംവിധായകനുമായ ശ്രീനിവാസൻ വെളിപ്പെടുത്തുകയാണ്.

1984 ലാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിവാഹം. ഇന്നസെന്റും, ഡേവിഡ് കാച്ചപ്പള്ളിയും നിർമ്മിച്ച 'ഒരു കഥ ഒരു നുണക്കഥ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ശ്രീനിവാസൻ വിവാഹ തിരക്കഥ ഒരുക്കിയത്. ആരെയും അറിയിക്കാതെ വിവാഹം രജിസ്റ്റർ ആയി നടത്താനായിരുന്നു പദ്ധതി. എന്നാൽ ഇന്നസെന്റിനോട് മാത്രം വിവാഹക്കാര്യം സൂചിപ്പിച്ചു. സെറ്റിൽ നിന്ന് ഇറങ്ങാൻ നേരം എന്റെ കൈയിൽ ഒരു പൊതി നൽകി. 400 രൂപ ആയിരുന്നു അതിന് ഇപ്പോഴത്തെ ആയിരങ്ങളുടെ വില ആയിരുന്നു.

'ഭാര്യ ആലീസിന്റെ രണ്ടു വള കൂടെ വിറ്റു' എന്ന് ഇന്നസെന്റ് പറഞ്ഞു. ആ വളകളുടെ മൂല്യത്തിന് വധുവിനുള്ള പവിത്രമായ വിവാഹസാരി വാങ്ങി. കല്യാണത്തിന്റെ തലേന്നാണ് എല്ലാം നടക്കുന്നത്. വൈകുന്നേരമായപ്പോൾ അമ്മ പറഞ്ഞു താലി കെട്ടി തന്നെ കല്യാണം നടത്തണം. അസതും സ്വർണ്ണമാലയിൽ. പിന്നെ ഒന്നും ചിന്തിച്ചില്ല, നേരെ അതിരാത്രത്തിന്റെ സെറ്റിലേയ്ക്ക് നീട്ടിപ്പിടിച്ചു. കണ്ണൂർ തന്നെയായിരുന്നു ലൊക്കേഷൻ.

മമ്മുട്ടി തമാസിക്കുന്ന ഹോട്ടൽ മുറിയുടെ വാതിൽ തുറന്നു ഞാൻ പറഞ്ഞു നാളെ എന്റെ വിവാഹമാണ്, എനിക്ക് രണ്ടായിരം രൂപ വേണം. നാളെയോ കല്യാണം എന്നായിരുന്നു മമ്മുട്ടയുടെ മറുചോദ്യം, രജിസ്റ്റർ വിവാഹമാണ് ആരെയും ക്ഷണിക്കുന്നില്ലെന്നും ശ്രീനി പറഞ്ഞു. തുക തന്നിട്ട് മമ്മുട്ടി പറഞ്ഞു കല്യാണത്തിന് ഞാനും വരും. അതുകേട്ടപാടെ എനിക്കു പറയേണ്ടി വന്നു, കല്യാണത്തിന് വരരുത്. വന്നാൽ എന്റെ കല്യാണം മുടങ്ങും.കാരണം, എന്നെ ഇവിടെ ആർക്കും അറിയില്ല, നിങ്ങൾ അറിയപ്പെടുന്ന താരമാണ്, നിങ്ങൾ വന്നാൽ സംഭവം എല്ലാവരും അറിയും. എങ്കിൽ വരുന്നില്ലെന്ന് മമ്മുട്ടി പറഞ്ഞു.-ശ്രീനിവാസൻ ഓർത്തെടുക്കുകയാണ്.