കോട്ടയം: അത് നോർമ്മൽ പ്രസവമായിരുന്നു. സിസേറിയനിലൂടെ ഒരുക്കിയ അപൂർവ്വതയല്ല. അതാണ് തലയോലപ്പറമ്പ് പുതുശ്ശേരിൽ ശ്രീപ്രിയയും ശ്രീലക്ഷ്മിയും 'റിയിൽ ഇരട്ടകൾ' ആകാൻ കാരണം. 1995 ഒക്ടോബർ 11-ന് കോട്ടയം കാരിത്താസിൽ ചന്ദ്രശേഖരൻനായരുടേയും അംബിക ദേവികയുടേയും മക്കളായി ജനനം. ഈ ഇരട്ടകൾ പ്രസവത്തിലും ഈ സമാനത നിലനിർത്തുന്നു.

ഇരുപത്തിയാറുകാരികളായ ഇവർ നവംബർ 29-നാണ് പ്രസവിച്ചത്. ഇതും സമാനതകളുടെ തുടർച്ചയായി. രണ്ടുപേരും അന്ന് ഓരോ പെൺകുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. അതും മണിക്കൂറുകളുടെമാത്രം വ്യത്യാസത്തിൽ. അവർ ജനിച്ച അതേ കാരിത്താസ് ആശുപത്രിയിൽ തങ്ങളുടെ കുഞ്ഞുങ്ങൾക്കും ജന്മം നൽകി. പിന്നീട് അങ്ങോട്ട് എല്ലാം ഒരു ദിനമായിരുന്നു. പഠനത്തിലും പാസാകലും എല്ലാം ഓരേ ദിവസം.

ഡിഗ്രിക്ക് രണ്ടു പേരും പാസായത് ബി.കോം. വിത്ത് സി.എ. ഇന്റർ പഠനം പൂർത്തിയാക്കിയ ഇരുവരുടേയും വിവാഹം ഒരേ ദിനം. 2020 ഡിസംബർ 11-ന്. കല്യാണ ശേഷം ആദ്യം 'വിശേഷ'മുണ്ടെന്ന് അറിഞ്ഞത് ഒരു മിനിറ്റിന്റെ പ്രായം കൂടുതലുള്ള ശ്രീപ്രിയയാണ്. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മിയുടെ പരിശോധനയും പോസിറ്റീവായി. അപ്പോഴേ തീരുമാനമെടുത്തു. പ്രസവവും ഒരേയിടത്ത് മതിയെന്ന്.

ശ്രീപ്രിയ ഉച്ചയ്ക്ക് 2.20-ന് പെൺകുഞ്ഞിന് ജന്മം നൽകി. ശ്രീലക്ഷ്മിക്ക് വൈകിട്ട് 6.43-നും കുഞ്ഞ് ജനിച്ചു. അമ്മാമാരെപ്പോലെ രണ്ട് മക്കളുടേയും രക്തഗ്രൂപ്പും ഒന്ന്. 'ഒ പോസിറ്റീവ്'. പ്രസവനേരം പലതരം അദ്ഭുതങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യമെന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോ. റെജി ദിവാകർ പറയുന്നു.'അതും നോർമൽ പ്രസവം''ഡോക്ടർ പറയുന്നു

''എങ്ങനെ ഈ വിധം കൃത്യമായെന്ന് ഞങ്ങൾക്കും അറിയില്ല. ചിലപ്പോൾ ഞങ്ങളുടെ മനസ്സുകളുടെ ഒരുമ കൊണ്ടാകാം. ഞങ്ങൾ വളർന്നതുപോലെ ഞങ്ങളുടെ കുഞ്ഞുങ്ങളും വളരട്ടെ.'-തലയോലപ്പറമ്പിലെ വീട്ടിൽ പ്രസവശുശ്രൂഷയിലായ ശ്രീലക്ഷ്മിയും ശ്രീപ്രിയയും മാതൃഭൂമിയോട് പറഞ്ഞു. പട്ടാളത്തിലായിരുന്നു ഇവരുടെ അച്ഛൻ ചന്ദ്രശേഖരൻനായർ. അദ്ദേഹം അഞ്ചുവർഷം മുന്പ് മരിച്ചു.

അമ്മ മലപ്പുറം എ.യു.പി.എസ്. സ്‌കൂൾ അദ്ധ്യാപികയായിരുന്നു. അതുകൊണ്ട് ഇവർ പഠിച്ചതും അവിടെയാണ്. ഏക സഹോദരൻ ശ്രീകാന്ത് ചൈന്നെയിൽ ജോലിചെയ്യുന്നു. മക്കളുടെ പേരിലും സാമ്യം ഉണ്ടാകും. കോയമ്പത്തൂരിൽ പാർലെ-ജി കമ്പനിയിൽ മാനേജരായ കൊല്ലം കുടിക്കോട് ബിനുഭവനിൽ ബിനൂബ് ബി.പിള്ളയാണ് ശ്രീപ്രിയയുടെ ഭർത്താവ്. ശ്രീലക്ഷ്മിയുടെ ഭർത്താവ് തിരുവനന്തപുരം പോത്തൻകോട് കൃഷ്ണാഞ്ജലിയിൽ ആകാശ്നാഥ് തിരുവനന്തപുരത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്നു.

1995 ഒക്ടോബർ 11നാണ് പരേതനായ റിട്ട.സൈനികൻ ചന്ദ്രശേഖരൻ നായർ- അംബിക ദേവി ദമ്പതികൾക്ക് ഇരട്ട കൺമണികളായി ശ്രീപ്രിയയും ശ്രീലക്ഷ്മിയും പിറന്നത്. പിന്നീട് ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു. ഒരേപോലുള്ള വസ്ത്രധാരണം. തിരിച്ചറിയാൻ നന്നേ പ്രയാസം. നഴ്‌സറി മുതൽ സി.എ വരെ ഒരുമിച്ച് പഠനം. കൊല്ലവും തിരുവനന്തപുരവും അയൽ ജില്ലകളാണെന്നത് വിവാഹശേഷം രണ്ടു വീടുകളിലേക്ക് പോകുന്നതിന്റെ സങ്കടത്തിന് ചെറിയൊരാശ്വാസമായി. ഒപ്പമുണ്ടെന്നു തോന്നിപ്പിക്കാൻ പിന്നെ ദിനവും ഫോൺ വിളിയും മെസേജ് അയയ്ക്കലും.

ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് ഇരുവരും അമ്മയാകാൻ പോകുന്നെന്ന് അറിഞ്ഞത്. അന്നു തൊട്ടുള്ള ശുശ്രൂഷ ഡോ.റെജിയുടെ അടുത്തായിരുന്നു. ആദ്യം ശ്രീപ്രിയയാണ് അഡ്‌മിറ്റായത്. തൊട്ടടുത്ത ദിവസം ശ്രീലക്ഷ്മിയും. രണ്ട് പേരുടെയും ഡേറ്റ് തമ്മിൽ ഒരാഴ്ചത്തെ വ്യത്യാസമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ 29ന് ഉച്ചയ്ക്ക് ശേഷം 2.20ന് ശ്രീപ്രിയയും വൈകിട്ട് 6.20ന് ശ്രീലക്ഷ്മിയും പ്രസവിച്ചു.