- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയ കാര്യങ്ങൾ പോലും ചർച്ചയാകുന്ന സെക്രട്ടേറിയറ്റിലെ ഇടനാഴികൾ പോലും ഈ രഹസ്യം അറിഞ്ഞില്ല; മനസ്സിലെ ആഗ്രഹം വീട്ടുകാരെ അറിയിച്ച് മാംഗല്യം; ചേലയുടുത്ത വധുവും; തമിഴ് വരനായി ശ്രീറാമും; രേണു എസ് രാജിനെ സ്വന്തമാക്കി ശ്രീറാം വെങ്കിട്ടരാമൻ
കൊച്ചി : മാധ്യമങ്ങളെ സാക്ഷിയാക്കാതെ രേണു എസ് രാജിനെ താലികെട്ടി സ്വന്തമാക്കി ശ്രീറാം വെങ്കിട്ടരാമൻ. തമിഴ് ബ്രാഹ്മണാചാര പ്രകാരമായിരുന്നു ചടങ്ങുകൾ. മാധ്യമ പ്രവർത്തകരെ വിവാഹ വേദിക്ക് പുറത്ത് നിർത്താൻ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. വിവാഹം നടന്ന ചോറ്റാനിക്കരയിലെ കാറ്റാടി ഇവന്റ്സ് സെന്ററിലേക്ക് മാധ്യമ പ്രവർത്തകർ ആരും കയറുന്നില്ലെന്ന് ഉറപ്പിച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ബന്ധുകളല്ലാതെ വിഐപികൾ ആരും ചടങ്ങിന് എത്തിയതുമില്ല.
ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രാണ് ചടങ്ങിന് എത്തിയത്. ഇരുവരും ഒരേ സർവീസിലുള്ളതിനാൽ സൗഹൃദവലം ഒരു പോലെയാണ് അതിനാൽ വിവാഹശേഷം പ്രത്യേക വിരുന്നു സത്ക്കാരുമുണ്ടാകും എന്നാണ് സൂചന. മാധ്യമപ്രവർത്തകൻ ബഷീറിനെ കാറിടിച്ച്് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായി സസ്പെൻഷനിലായ ശേഷം മടങ്ങിയെത്തിയ ശ്രീറാം ഇപ്പോൾ ആരോഗ്യവകുപ്പിൽ ജോയിൻ സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ എം.ഡിയുമാണ്. ആലപ്പുഴ ജില്ലാ കളക്ടറാണ് രേണു രാജ്. ശ്രീറാമിന്റെ ആദ്യവിവാഹവും രേണുവിന്റെ രണ്ടാമത്തേതുമാണ്.
എം.ബി.ബി.എസിന് ഒപ്പം പഠിച്ച ഭഗതുമായായിരുന്നു രേണുവിന്റെ ആദ്യവിവാഹം. എം.ബി.ബി.എസ് ബിരുദത്തിന് ശേഷമാണ് ശ്രീറാമും രേണുവും സർവീസിലെത്തുന്നത്. ദേവികുളം സബ്കളക്ടായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കൈയേറ്റങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ഏറ്റമുട്ടലും ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്നാർ കൈയേറ്റങ്ങളൊഴുപ്പിക്കാൻ ഇറങ്ങിത്തിരിച്ച യുവ ഐഎഎസ് ഓഫീസറെന്ന നിലയിലായിരുന്നു ശ്രീറാമിന് കേരളം കൈയടിച്ചത് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ കേരളത്തിലെ ചെറുപ്പക്കാരുടെ ഹീറോ ആയി മാറിയത് വളരെ പെട്ടെന്നായിരുന്നു. പിന്നീട് വില്ലനുമായി.
ശ്രീറാം വെങ്കിട്ടരാമന്റെയും രേണു രാജിന്റെയും വിവാഹക്കാര്യം മറുനാടനിൽ വാർത്തയായപ്പോഴാണ് സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും നാടാകെയും അറിയുന്നത്. സാധാരണ ഉദ്യോഗസ്ഥർക്കിടയിൽ നടക്കുന്ന ചെറിയ കാര്യങ്ങൾ പോലും ചർച്ചയാകുന്ന സെക്രട്ടേറിയറ്റിലെ ഇടനാഴികൾ ഇക്കാര്യം അറിയാതപോയത് ശ്രീറാമും രേണുവും ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചതുകൊണ്ടുമാത്രം. അടുത്തദിവസങ്ങളിൽ വാട്സാപ്പിലൂടെ ഇരുവരും വിവാഹക്കാര്യം അറിയിച്ചെപ്പോഴാണ് ഇവരോട് അടുപ്പുമുള്ള ഐ.എ.എസുകാർ പോലും ഇക്കര്യം അറിഞ്ഞത്. അവരും വിഷയം ചർച്ചയാക്കിയില്ല. അവരോടും പ്രണത്തിന്റെയോ അടുപ്പത്തിന്റേയെ കഥ ഇരുവരും പറഞ്ഞില്ല. സിവിൽ സർവീസിൽ ശ്രീറാമിന്റെ നാലു വർഷം ജൂനിയറാണ് രേണു.
ഇരുവരുടെയും പ്രണയത്തിന് അധികകാലത്തിന്റെ പഴക്കമില്ല. 2019 ഓഗസ്റ്റ് മൂന്നിന് മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായി വിവാദങ്ങളിൽപ്പെട്ട് സസ്പെൻഷനിലായ ശ്രീറാം 2020 മാർച്ചിലാണ് സർവീസിൽ തിരിച്ചെത്തുന്നത്. അതിന്് ശേഷം തുടങ്ങിയ അടുപ്പമാണ് വ്യാഴാഴ്ച ചോറ്റാനിക്കരയിലെ താലികെട്ടിൽ എത്തിയത്. കോവിഡ് കാലത്തായിരുന്നു ശ്രീറാമിന്റെ മടങ്ങിവരവ്. ആരോഗ്യവകുപ്പിൽ ജോയിൻ സെക്രട്ടറിയായി നിയമനം കിട്ടിയതോടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി.
അപ്പോൾ തദ്ദേശവകുപ്പിന് കീഴിൽ നഗരകാര്യ ഡയറക്ടറായി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിരക്കിലായിരുന്നു. ഒരുമിച്ചുള്ള യോഗങ്ങളിലൂടെ നിരന്തരം കൂടിക്കാഴ്ച. പിന്നാലെ ഇരുവരും കൂടുതൽ അടുത്തു. ശ്രീറാം കേസിൽപ്പെട്ട് വിവാദ നായകനായെങ്കിലും
ശ്രീറാം അബദ്ധത്തിൽ കേസിൽപ്പെടുകായായിരുന്നുന്നുവെന്നും അദ്ദേഹം തെറ്റ് ചെയ്യില്ലെന്നും വിശ്വസിച്ച ഒരു കൂട്ടം യുവ ഐ.എ.എസുകാരിൽ ഉൾപ്പെട്ടതായുന്നു രേണുവും.
അതിനിടെ ശ്രീറാമിന്റെ വിവാഹ ആലോചനകളുമായി അദ്ദേഹത്തിന്റെ വീട്ടുകാർ സജീവമായി. എത്രയും വേഗം വിവാഹം നടത്തണമെന്ന ആഗ്രഹമായിരുന്നു വീട്ടുകാർക്ക്. അതിനിടെയാണ് ശ്രീറാമും രേണുവും മനസിലെ ആഗ്രഹം ഇരുവീടുകളിലും അറിയിക്കുന്നത്. രേണുവിന്റെയും ശ്രീറാമിന്റെയും അച്ഛന്മാർ തമ്മിൽ സംസാരിച്ചു. എന്നാൽ മകന്റെ പേരിൽ നിയമനടപടികൾ ഇപ്പോഴും പുരോഗമിക്കുന്നതിനാൽ ഈഘട്ടത്തിൽ വിവാഹം നടക്കുന്നത് പ്രശ്നങ്ങളുണ്ടാക്കുമോയെന്ന് ശ്രീറാമിന്റെ അച്ഛൻ ആദ്യം ആശങ്കപ്പെട്ടെങ്കിലും പിന്നീട് കുഴപ്പമില്ലെന്ന് വ്യക്തവരുത്തി മുന്നോട്ട് നീങ്ങുകയായിരുന്നു. രേണുവിന്റെ വീട്ടുകാർക്ക് ശ്രീറാമിനോടുള്ള പ്രത്യേക താത്പര്യവും കല്ല്യാണത്തിന് വേഗം കൂട്ടി.
കോട്ടയം ചങ്ങനാശേരി ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ എം കെ രാജശേഖരൻ നായരുടെയും വി എൻ ലതയുടെയും മൂത്തമകളാണ് രേണു. ബസ് കണ്ടക്ടറായിരുന്നു അച്ഛൻ.പ്രൈമറി തലം മുതൽ പഠനത്തിൽ മിടുക്കിയായിരുന്ന രേണു രാജ് ചങ്ങനാശേരി സെന്റ് തെരേസാസ് സ്കൂളിൽ നിന്നും 10ാം ക്ലാസ്സിൽ നിന്ന് 11ാം റാങ്കോടെ വിജയിച്ചു. തൃശൂരിൽ ഹയർസെക്കണ്ടറി പഠനം. 60ാം റാങ്കോടെ കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടിയ രേണു 2014 ൽ മികച്ച വിജയത്തോടെ പഠനം പൂർത്തിയാക്കി.
പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം പുലർത്തിയ രേണു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. 2012ൽ പേൾ ഓഫ് സെന്റ് തെരേസാസ് അവാർഡും മികച്ച പ്രാസംഗികയും കൂടിയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ പഠനകാലത്ത് വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു രേണു.തൃശൂർ,ദേവികുളം എന്നിവിടങ്ങളിൽ സബ്കളക്ടറായി തുടക്കത്തിലേ ശ്രദ്ധ നേടി.
മറുനാടന് മലയാളി ബ്യൂറോ