- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീശാന്തിന് കൂടുതൽ പരിഗണന നൽകാൻ അമിത് ഷായുടെ നിർദ്ദേശം; നേമത്തിന് പ്രധാന്യം കുറയുന്നതിൽ രാജഗോപാലിന് അതൃപ്തി; ചെങ്ങന്നൂരും ആറന്മുളയും ആരും തിരിഞ്ഞു നോക്കാത്തതിലും പരിഭവം; എൻഡിഎയിൽ പരാതി പ്രവാഹം
തിരുവനന്തപുരം: ബിജെപി കേരളത്തിൽ വിജയം പ്രതീക്ഷിക്കുന്ന നേമം മണ്ഡലത്തോട് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് താൽപര്യം കുറയുന്നതായി എൻഡിഎ ജില്ലാ നേതൃത്വങ്ങളുടെ പരാതി. പ്രശസ്തിയുള്ളവരെ തേടി സംസ്ഥാന നേതൃത്വം നടക്കുന്നതായും ബിഡിജെഎസ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് സംസ്ഥാന നേതാക്കൾ താൽപര്യം കാണിക്കുന്നില്ലെന്നും വിവിധ ഘടകങ്ങൾ പരാതി ഉന്നയിക്കുന്നു. ബിജെപി കേന്ദ്ര നേതാക്കൾ തെക്കൻ ജില്ലകളിൽ മാത്രം കേന്ദ്രീകരിക്കുന്നുവെന്നും മലബാറിനെ തഴയുന്നതായും പരാതി ഉയരുന്നുണ്ട്. ശ്രീശാന്തിനെ കിട്ടിയതോടെ രാജഗോപാലിനെ മറന്നതായും തിരുവനന്തപുരം എൻഡിഎ ജില്ലാ നേതാക്കൾക്ക് പരിഭവമുണ്ട്. സംസ്ഥാന നേതാക്കളെല്ലാം സ്ഥാനാർത്ഥികളായതിനാൽ പ്രാധാന്യം അർഹിക്കുന്ന മണ്ഡലങ്ങളിലെ പ്രചരണത്തിന് മൂർച്ച കുറയുന്നതായാണ് പ്രധാന ആരോപണം. ബിജെപിയുടെ ജീവന്മരണ പോരാട്ടം എന്ന് എല്ലാവരും പ്രതീക്ഷിക്കുന്ന നേമം മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം സംസ്ഥാന നേതാക്കന്മാർ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ പരാതി. ശ്രീശാന്തിന
തിരുവനന്തപുരം: ബിജെപി കേരളത്തിൽ വിജയം പ്രതീക്ഷിക്കുന്ന നേമം മണ്ഡലത്തോട് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് താൽപര്യം കുറയുന്നതായി എൻഡിഎ ജില്ലാ നേതൃത്വങ്ങളുടെ പരാതി. പ്രശസ്തിയുള്ളവരെ തേടി സംസ്ഥാന നേതൃത്വം നടക്കുന്നതായും ബിഡിജെഎസ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് സംസ്ഥാന നേതാക്കൾ താൽപര്യം കാണിക്കുന്നില്ലെന്നും വിവിധ ഘടകങ്ങൾ പരാതി ഉന്നയിക്കുന്നു.
ബിജെപി കേന്ദ്ര നേതാക്കൾ തെക്കൻ ജില്ലകളിൽ മാത്രം കേന്ദ്രീകരിക്കുന്നുവെന്നും മലബാറിനെ തഴയുന്നതായും പരാതി ഉയരുന്നുണ്ട്. ശ്രീശാന്തിനെ കിട്ടിയതോടെ രാജഗോപാലിനെ മറന്നതായും തിരുവനന്തപുരം എൻഡിഎ ജില്ലാ നേതാക്കൾക്ക് പരിഭവമുണ്ട്. സംസ്ഥാന നേതാക്കളെല്ലാം സ്ഥാനാർത്ഥികളായതിനാൽ പ്രാധാന്യം അർഹിക്കുന്ന മണ്ഡലങ്ങളിലെ പ്രചരണത്തിന് മൂർച്ച കുറയുന്നതായാണ് പ്രധാന ആരോപണം. ബിജെപിയുടെ ജീവന്മരണ പോരാട്ടം എന്ന് എല്ലാവരും പ്രതീക്ഷിക്കുന്ന നേമം മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം സംസ്ഥാന നേതാക്കന്മാർ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ പരാതി.
ശ്രീശാന്തിനെ കിട്ടിയതോടെ രാജഗോപാലിനെ തഴയുന്നുവെന്ന തോന്നലാണ് പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ ലഭിച്ചതുപോലെ ഒ. രാജഗോപാലിന്റെ പ്രചരണം മാദ്ധ്യമശ്രദ്ധയിലെത്തിക്കാൻ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നില്ലെന്ന ആരോപണമാണ് പ്രാദേശിക നേതൃത്വം ഉയർത്തുന്നത്. എന്നാൽ തിരുവനന്തപുരം മണ്ഡലത്തിൽ ശ്രീശാന്തിനെ ജയിപ്പിച്ചേ മതിയാകൂവെന്നാണ് ദേശീയ പ്രസിഡന്റ് അമിത് ഷായുടെ നിലപാട്. ഇക്കാര്യം സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് കളിച്ച് ശ്രീശാന്തിന്റെ സാധ്യത കളയരുതെന്നാണ് നിർദ്ദേശം.
ഇതിനൊപ്പമാണ് കേന്ദ്ര നേതാക്കൾ തിരുവനന്തപുരം മണ്ഡലത്തിൽ മാത്രം പ്രചരണം നടത്താനാണ് ശ്രമിക്കുന്നതെന്നും മറ്റ് മണ്ഡലങ്ങളെ അവഗണിക്കുന്നുവെന്നും വിവിധ ജില്ലാ ഘടകങ്ങൾ ആക്ഷേപം ഉയരുന്നത്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ശ്രീശാന്തിന് പിന്നിൽ അണിനിരക്കാനാണ് ആർഎസ്എസ് നേതൃത്വവും ശ്രമിക്കുന്നത്. മുൻകാലങ്ങളിൽ രാജഗോപാലിന് വോട്ടുയർത്താൻ നടത്തിയ അതേ നീക്കങ്ങൾ ശ്രീശാന്തിനായും നടത്തുന്നു. ഇതോടെ നേമത്തേക്കുള്ള ആർഎസ്എസ് നേതൃത്വത്തിന്റെ ശ്രദ്ധ കുറയുകയും ചെയ്തു. ഇത് രാജഗോപാലിന്റെ പരിഭവത്തിനും ഇടയാക്കുകയാണ്.
പാലക്കാടും ആറന്മുളയിലും ചെങ്ങന്നൂരും ബിജെപി അഭിമാന പോരാട്ടമാണ് നടത്തുന്നത്. പാലക്കാട് ശോഭാ സുരേന്ദ്രനും ചെങ്ങന്നൂരിൽ പിഎസ് ശ്രീധരൻ പിള്ളയും ആറന്മുളയിൽ എംടി രമേശും വിജയ പ്രതീക്ഷയുമായാണ് മത്സരിക്കുന്നത്. പത്തനംതിട്ടയിൽ അമിത് ഷാ പരിപാടിക്ക് എത്തുന്നുണ്ട്. എന്നാൽ അതുമാത്രം കൊണ്ട് ആറന്മുളയും ചെങ്ങന്നൂരും പിടിക്കാനാവില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ വേണ്ടത്ര പരിഗണന അവിടേയും കിട്ടുന്നില്ല. തൃപ്പുണ്ണിത്തുറയിൽ തുറവൂർ വിശ്വഭരനും പരാതികളുണ്ട്. ബിജെപിക്കു വേരോട്ടമുള്ള കണ്ണൂർ ജില്ലയ്ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും കണ്ണൂരുകാരായ നേതാക്കൾപോലും തിരുവനന്തപുരത്തുപോയി മത്സരിക്കുന്നതിനെതിരെയും ചില ജില്ലാ ഘടകങ്ങൾ ആക്ഷേപം ഉന്നയിച്ചതായാണ് വിവരം.
മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരൻ, പി കെ കൃഷ്ണദാസ് എന്നിവർ ബിജെപിക്ക് ഉറപ്പില്ലാത്ത മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനെതിരേ ബിഡിജെഎസിന് മേൽക്കൈ ഉള്ള ചില ജില്ലാ ഘടകങ്ങളാണ് പരാതി ഉയർത്തുന്നത്. ഇതുവരെ എൻഡിഎ രൂപം നൽകിയിട്ടുള്ള പ്രചരണപരിപാടികളിൽ കേന്ദ്രനേതാക്കൾക്ക് കണ്ണൂർ, കോഴിക്കോട്, തൃശൂർ, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ അധികം പരിപാടികൾ നിശ്ചയിച്ചിട്ടില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ദേശീയ അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന എൻഡിഎയുടെ സംസ്ഥാന പ്രചരണോദ്ഘാടനം പത്തനംതിട്ടയിലാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് കേന്ദ്രനേതാക്കളുടെ പരിപാടികൾ നിശ്ചയിക്കുമ്പോൾ ബിജെപിക്കും ബിഡിജെഎസ്സിനും സ്വാധീനമുള്ള ജില്ലകൾകൂടി പരിഗണിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.