- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരിക്കാൻ പി രാജീവിനെ നൽകില്ല; കെ ബാബുവിനെ നേരിടുന്നത് ദിനേഷ്മണിയും ശ്രീശാന്തും: തൃപ്പൂണിത്തുറയിൽ കളം വ്യക്തമായി
കൊച്ചി: അഞ്ച് തവണ തുടർച്ചയായി കെ ബാബു മത്സരിച്ചു വിജയിക്കുന്ന തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ ഒടുവിൽ ചിത്രം വ്യക്തമായി. ബാർ കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ ബാബു മത്സര രംഗത്തിറങ്ങുമ്പോൾ ബാബുവിനെ നേടിടാൻ ശ്രദ്ധേയരായ സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. പി രാജീവിന് മത്സരിക്കാൻ അവസരം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് നൽകാത്ത സാഹചര്യത്തിൽ സിഎം ദിനേശ് മണിയെ രംഗത്തിറക്കാനാണ പാർട്ടിയുടെ തീരുമാനം. അതേസമയം ബിജെപിയുടെ സ്ഥാനാർത്ഥിയാണ് കൂടുതൽ ശ്രദ്ധേയം. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ബാബുവിനെതിരെ മത്സരിപ്പിക്കാനാണ് നീക്കം. ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് മുൻ പള്ളുരുത്തി എംഎൽഎയായ ദിനേശ്മണിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി ശ്രീശാന്ത് വരുന്നതാണ് ശ്രദ്ധേയമായ നീക്കം. സിനിമാ താരങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുന്ന തെരഞ്ഞെടുപ്പിലാണ് ക്രിക്കറ്റ് താരത്തെ രംഗത്തിറക്കാൻ ബിജെപി ഒരുങ്ങുന്നത്
കൊച്ചി: അഞ്ച് തവണ തുടർച്ചയായി കെ ബാബു മത്സരിച്ചു വിജയിക്കുന്ന തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ ഒടുവിൽ ചിത്രം വ്യക്തമായി. ബാർ കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ ബാബു മത്സര രംഗത്തിറങ്ങുമ്പോൾ ബാബുവിനെ നേടിടാൻ ശ്രദ്ധേയരായ സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. പി രാജീവിന് മത്സരിക്കാൻ അവസരം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് നൽകാത്ത സാഹചര്യത്തിൽ സിഎം ദിനേശ് മണിയെ രംഗത്തിറക്കാനാണ പാർട്ടിയുടെ തീരുമാനം. അതേസമയം ബിജെപിയുടെ സ്ഥാനാർത്ഥിയാണ് കൂടുതൽ ശ്രദ്ധേയം. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ബാബുവിനെതിരെ മത്സരിപ്പിക്കാനാണ് നീക്കം.
ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് മുൻ പള്ളുരുത്തി എംഎൽഎയായ ദിനേശ്മണിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി ശ്രീശാന്ത് വരുന്നതാണ് ശ്രദ്ധേയമായ നീക്കം. സിനിമാ താരങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുന്ന തെരഞ്ഞെടുപ്പിലാണ് ക്രിക്കറ്റ് താരത്തെ രംഗത്തിറക്കാൻ ബിജെപി ഒരുങ്ങുന്നത്.
ബിജെപി ദേശിയ നേതൃത്വമാണ് ശ്രീശാന്തിന്റെ പേര് മുന്നോട്ടുവച്ചത്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്ന നിലപാടിലാണ് ശ്രീശാന്ത്. വിജയ സാധ്യതയുള്ള മണ്ഡലം ശ്രീശാന്തിനായി തെരഞ്ഞെടുക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വം നൽകിയിരുന്ന നിർദ്ദേശം. തുടർന്ന് ശ്രീക്കായി എറണാകുളവും തൃപ്പൂണിത്തുറയുമാണ് ബിജെപി സംസ്ഥാന ഘടകം ആദ്യം പരിഗണിച്ചത്. ഒടുവിൽ കൂടുതൽ വിജയ സാധ്യത കണക്കിലെടുത്ത് തൃപ്പൂണിത്തുറ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
മന്ത്രി ബാബുവിന്റെ സിറ്റിങ് സീറ്റാണ് തൃപ്പൂണിത്തുറ. വാതുവയ്പ് കേസിൽ ക്ലീൻ ചിറ്റ് നേടിയെത്തുന്ന ശ്രീശാന്തിലൂടെ ബാബുവിനെ അട്ടിമറിക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ ശ്രീശാന്ത് മത്സരിക്കുന്നതിലെ അന്തിമ തീരുമാനം അടുത്ത ദിവസം ചേരുന്ന പാർട്ടി യോഗത്തിലാണുണ്ടാവുക. തിരുവനന്തപുരത്ത് എത്തുന്ന പാർട്ടി ദേശിയ അധ്യക്ഷൻ അമിത് ഷായാവും തീരുമാനമെടുക്കുക.
പാർട്ടി അനുഭാവിയായ ശ്രീശാന്ത് ബംഗ്ലൂരിൽ നടന്ന ചില ചടങ്ങുകളിൽ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ടെങ്കിൽ കേരളത്തിലെ ബിജെപിയുടെ പ്രവർത്തനങ്ങളിൽ ഇതുവരെ പങ്കാളിത്തം അറിയിച്ചിട്ടില്ല. രാജസ്ഥാനിലെ ശ്രീശാന്തിന്റെ ഭാര്യാ കുടുംബം കടുത്ത ബിജെപി അനുഭാവികളാണ്.
ഇവിടെ സിപിഐ(എം) സ്ഥാനാർത്ഥിയാകുന്ന സി എം ദിനേശ് മണി മുൻപ് ബാബുവിനോട് മത്സരിച്ച് തോറ്റ വ്യക്തിത്വമാണ്. തൃക്കാക്കരയിലും കളമശ്ശേരിയിലും നേരത്തെ തീരുമാനിച്ച സ്ഥാനാർത്ഥികളെ മാറ്റാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. സി.എൻ മോഹനനെ മാറ്റി ആദ്യം പരിഗണിച്ച സെബാസ്റ്റ്യൻ പോളിന്റെ പേരാണ് തൃക്കാക്കരയിൽ ഏറ്റവും ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്. കളമശ്ശേരിയിൽ യേശുദാസ് പറപ്പള്ളിയെ മാറ്റി മുൻ ആലുവ എംഎൽഎ എ.എം യൂസഫിനെ നിശ്ചയിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ച സ്ഥാനാർത്ഥി പട്ടികയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകിയാൽ ദിനേശ് മണിയും, സെബാസ്റ്റ്യൻ പോളും, എ.എം യൂസഫുമായിരിക്കും സ്ഥാനാർത്ഥികളെന്നും വ്യക്തമായിട്ടുണ്ട്.