- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ശ്രമത്തിൽ കുറിച്ചത് 7.96 മീറ്റർ; രണ്ടും മൂന്നും ശ്രമങ്ങൾ ഫൗളായതോടെ ശ്രീശങ്കറിന് മെഡൽ നഷ്ടം; നിരാശയിലും ശ്രീശങ്കർ മടങ്ങുന്നത് ലോക ചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ പുരുഷ താരത്തിന്റെ ഏറ്റവും മികച്ച ദൂരം കുറിച്ച്
ഒറിഗോൺ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളി ലോംഗ്ജംപ് താരം എം ശ്രീശങ്കറിന് മെഡലില്ല. ഫൈനലിൽ ശ്രീശങ്കർ ഏഴാമതാണ് ഫിനിഷ് ചെയ്തത്. ആദ്യ ശ്രമത്തിൽ നേടിയ 7.96 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച ദൂരം. പക്ഷേ ലോക ചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ പുരുഷ താരത്തിന്റെ ഏറ്റവും മികച്ച ദൂരം കുറിക്കാൻ മലയാളി താരത്തിനായി.
ലോക അത്ലറ്റിക്സ് മീറ്റിലെ ലോങ്ജമ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമെന്ന ബഹുമതി സ്വന്തമാക്കിയ ശ്രീശങ്കറിന് ഞായറാഴ്ച പക്ഷേ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആദ്യ ശ്രമത്തിൽ 7.96 മീറ്റർ ചാടിയ ശ്രീശങ്കറിന്റെ രണ്ടും മൂന്നും ചാട്ടങ്ങൾ ഫൗളായി. ഇതിലൊന്ന് എട്ട് മീറ്ററിലേറെ ദൂരം പിന്നിട്ടതായിരുന്നു. നാലാം ശ്രമത്തിൽ എത്തിപ്പിടിക്കാനായത് 7.89 മീറ്റർ മാത്രം. അഞ്ചാം ശ്രമം വീണ്ടും ഫൗൾ. ആറാമത്തെയും അവസാനത്തെയും ശ്രമത്തിൽ 7.83 മീറ്റർ മാത്രമായതോടെ ശ്രീശങ്കറിനും ഇന്ത്യയ്ക്കും നിരാശ.
India's Murali Sreeshankar first attempt jump 7.96 M in Final Long Jump. He is first Men Indian who qualified for Final of Long Jump in World Athletics Championship #Men #LongJump #Final #WorldAthleticsChampionships @WCHoregon22 @WorldAthletics @afiindia pic.twitter.com/gnrrvIUyaq
- Navdeep Singh Gill (@navgill82) July 17, 2022
മെഡൽനേടിയാൽ അഞ്ജു ബോബി ജോർജിനുശേഷം ലോക അത്ലറ്റിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻതാരമെന്ന നേട്ടവും ശ്രീശങ്കറിന് സ്വന്തമാകുമായിരുന്നു.8.36 മീറ്റർ ചാടിയ ചൈനയുടെ ജിയാനൻ വാങ്ങാണ് സ്വർണം നേടിയത്. അവസാന ശ്രമത്തിലാണ് അതുവരെ മുന്നിട്ടുനിന്നിരുന്ന ഗ്രീസിന്റെ മിൽറ്റിയഡിസ് ടെൻടോഗ്ലോയെ മറികടന്ന് വാങ് സ്വർണവുമായി മടങ്ങിയത്. 8.32 മീറ്റർ ചാടിയ മിൽറ്റിയഡിസ് ടെൻടോഗ്ലോ വെള്ളി മെഡലും 8.16 മീറ്റർ ചാടിയ സ്വിറ്റ്‌സർലൻഡിന്റെ സിമോൺ എഹാമ്മർ വെങ്കലവും നേടി.
2003 പാരീസ് ചാമ്പ്യൻഷിപ്പിൽ അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ലോക അത്ലറ്റിക്‌സിൽ ഇന്ത്യയുടെ ഒരേയൊരു മെഡൽ. അഞ്ജുവിന്റെ മെഡലും ലോങ്ജമ്പിലായിരുന്നു. ഇക്കുറി ഫെഡറേഷൻകപ്പിൽ 8.36 മീറ്റർ ചാടി സ്വന്തംപേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയ ശ്രീശങ്കറിന് മെഡൽ സാധ്യതയുണ്ടായിരുന്നു. ഈയടുത്ത് ഗ്രീസിൽ നടന്ന മീറ്റിൽ 8.31, 8.23 മീറ്ററുകളും ചാടി.
മറുനാടന് മലയാളി ബ്യൂറോ