- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീവൽസം പിള്ളയുടെ സ്വന്തം 'മാഡത്തിന്റെ' ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് എംകെആർ പിള്ളയും നാഗാ കലാപകാരികളുമായുള്ള ഇടപാട് പോലും അറിയാവുന്ന ഹരിപ്പാട്ടുകാരൻ; ആദായ നികുതി വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുമ്പോഴുള്ള ഹരിപ്പാട്ടെ കൃഷ്ണന്റെ തൂങ്ങി മരണത്തിൽ ദുരൂഹത ഏറെ; അന്വേഷണം അട്ടിമറിക്കാൻ ഉന്നത ഇടപെടൽ തുടങ്ങി
ആലപ്പുഴ: ശ്രീവൽസം പിള്ളയുടെ ബിനാമി രാധാമണിയുടെ ഭർത്താവിന്റെ തൂങ്ങി മരണത്തിൽ ദൂരൂഹതകൾ ഏറെ. നാഗാലാൻഡ് പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളിൽ സംസ്ഥാനത്തേക്ക് പണം കടത്തിയെന്ന് ആരോപണം ഉയർന്നതോടെയാണ് ശ്രീവൽസം ഗ്രൂപ്പ് വിവാദങ്ങളിൽപ്പെടുന്നത്. ഈ ഗ്രൂപ്പിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ആയിരം കോടിയുടെ ബിനാമി ഇടപാടുകൾ കണ്ടെത്തിയിരുന്നു. നാഗാ കാലാപകാരികളുമായി പോലും ശ്രീവൽസം പിള്ളയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും കണ്ടെത്തി. ശ്രീവൽസം ഗ്രൂപ്പ് ഉടമ എം. കെ. ആർ. പിള്ളയുടെ വിശ്വസ്തയാണ് രാധാമണി. ഹരിപ്പാട്ടെ ഇവരുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ ഗ്രൂപ്പിന്റെ കള്ളപ്പണ ഇടപാടുകളെല്ലാം അറിയാവുന്ന വ്യക്തിയാണ് രാധാമണിയുടെ ഭർത്താവ് കൃഷ്ണൻ. ഇന്നലെ രാത്രിയാണ് കൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ ദുരൂഹതയുണ്ടാകാമെന്ന് പൊലീസും കരുതുന്നു. ഇതോടെ ശ്രീവൽസം ഗ്രൂപ്പ് വീണ്ടും വിവാദങ്ങളിൽ പെടുകയാണ്. രാധാമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പിള്ളയുടെ റിയൽ എ
ആലപ്പുഴ: ശ്രീവൽസം പിള്ളയുടെ ബിനാമി രാധാമണിയുടെ ഭർത്താവിന്റെ തൂങ്ങി മരണത്തിൽ ദൂരൂഹതകൾ ഏറെ. നാഗാലാൻഡ് പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളിൽ സംസ്ഥാനത്തേക്ക് പണം കടത്തിയെന്ന് ആരോപണം ഉയർന്നതോടെയാണ് ശ്രീവൽസം ഗ്രൂപ്പ് വിവാദങ്ങളിൽപ്പെടുന്നത്. ഈ ഗ്രൂപ്പിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ആയിരം കോടിയുടെ ബിനാമി ഇടപാടുകൾ കണ്ടെത്തിയിരുന്നു. നാഗാ കാലാപകാരികളുമായി പോലും ശ്രീവൽസം പിള്ളയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും കണ്ടെത്തി. ശ്രീവൽസം ഗ്രൂപ്പ് ഉടമ എം. കെ. ആർ. പിള്ളയുടെ വിശ്വസ്തയാണ് രാധാമണി. ഹരിപ്പാട്ടെ ഇവരുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ ഗ്രൂപ്പിന്റെ കള്ളപ്പണ ഇടപാടുകളെല്ലാം അറിയാവുന്ന വ്യക്തിയാണ് രാധാമണിയുടെ ഭർത്താവ് കൃഷ്ണൻ. ഇന്നലെ രാത്രിയാണ് കൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ ദുരൂഹതയുണ്ടാകാമെന്ന് പൊലീസും കരുതുന്നു. ഇതോടെ ശ്രീവൽസം ഗ്രൂപ്പ് വീണ്ടും വിവാദങ്ങളിൽ പെടുകയാണ്.
രാധാമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പിള്ളയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നത് രാധാമണിയാണെന്നാണ് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പിള്ളയുടെ പേരിലുള്ള 10 കോടിയുടെ റിയൽഎസ്റ്റേറ്റ് നിക്ഷേപങ്ങളുടെ രേഖകൾ രാധാമണിയുടെ ഹരിപ്പാട് ഡാണാപ്പടിയിലുള്ള വീട്ടിൽ നിന്ന് കണ്ടെടുത്തിയതായി സൂചനയുണ്ടായിരുന്നു. ഈ ഇടപാടുകളെ കുറിച്ചെല്ലാം ഇവരുടെ ഭർത്താവ് കൃഷ്ണനും അറിയാമായിരുന്നു. അതുകൊണ്ട് കൂടിയാണ് കൃഷ്ണന്റെ തൂങ്ങിമരണത്തിൽ അസ്വാഭാവികത ഏറുന്നത്. ആത്മഹത്യ ചെയ്യേണ്ട പ്രശ്‌നങ്ങളൊന്നും കൃഷ്ണനില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഏറെക്കാലം രാധാമണിയുമൊത്ത് കൃഷ്ണൻ നാഗാലാണ്ടിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ശ്രീവൽസം പിള്ളയുടെ എല്ലാ ഇടപാടുകളും കൃഷ്ണൻ അറിയാം. ഈ സാഹചര്യത്തിലാണ് മരണത്തിൽ ദുരൂഹത ഏറുന്നതും. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എന്നാൽ അന്വേഷണം ആത്മഹത്യയാക്കി മാറ്റാൻ നീക്കവും തകൃതിയാണ്. ഉന്നത ഇടപെടലുകൾ ഈ വിഷയത്തിലുണ്ട്.
നാഗാലാന്റെ പൊലീസിൽ അഡീഷണൽ എസ്‌പിയായിരുന്നു എംകെആർ പിള്ള. രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് ശതകോടികൾ ആസ്തിയുണ്ടാക്കിയത്. ഇതിനെല്ലാം പിന്നിൽ നിന്നത് രാധാമണിയുമാിരുന്നു. ഹരിപ്പാട് കേന്ദ്രീകരിച്ചു മാത്രം അഞ്ചോളം സ്ഥാപനങ്ങൾ ഈ ഗ്രൂപ്പിനുണ്ടായിരുന്നു. ശ്രീവൽസം വെഡിങ് സെന്ററിന് പുറമെ ഗ്രൂപ്പിന്റേതെന്ന് അറിയപ്പെടുന്ന ശ്രീവൽസം ഗോൾഡ്, ആറന്മുളയിലെ സുദർശനം സെൻട്രൽ സ്‌കൂൾ, മണിമറ്റം ഫിനാൻസ്, രാജവൽസം മോട്ടോഴ്സ് എന്നിവയും രാധാമണിയുടെ നിയന്ത്രണത്തിലായിരുന്നു. ജീവനക്കാർക്കിടയിൽ മാഡം എന്നറിയപ്പെടുന്ന രാധാമണിയാണ് ശ്രീവൽസത്തിന്റെ അവസാന വാക്ക്. രാജേന്ദ്രൻ പിള്ളയുടെ അടുത്ത ബന്ധുവെന്ന് അറിയപ്പെട്ടിരുന്ന ഇവരാണ് പിള്ളയെ നിയന്ത്രിക്കുന്നതും. പിള്ളയ്ക്ക് കേരളത്തിലും വിപുലമായ ബന്ധങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ കൃഷ്ണന്റെ മരണത്തിൽ അന്വേഷണം അട്ടിമറിക്കുമെന്ന് കരുതുന്നവരും ഏറെയുണ്ട്. ആദായനികുതി വകുപ്പിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്. അതിനിടെയാണ് കൃഷ്ണന്റെ മരണം.
വിവാദങ്ങൾക്കിടെ രാധാമണിയുടെതെന്ന് പറയപ്പെടുന്ന വാടക വീട്ടിൽനിന്നും ഉദ്യോഗസ്ഥർ പത്ത് ലക്ഷം രൂപ പിടികൂടിയിരുന്നു. ഈ വീട്ടിൽനിന്നു ഒരു ഡയറിയും കണ്ടെടുത്തു. ശ്രീവത്സം ഗ്രൂപ്പിന്റെ ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിശദാംശങ്ങൾ ഡയറിയിലുണ്ടെന്നു സൂചനയുണ്ടായിരുന്നു. നാഗാലാൻഡിൽനിന്നും പൊലീസ് ജീപ്പുകളിൽ എത്തിയിരുന്ന പണം ഈ വീട്ടിൽ സൂക്ഷിച്ചിരുന്നതായും വിവരങ്ങളുണ്ട്. നോട്ട് നിരോധന കാലത്തെ സാമ്പത്തിക ഇടപാടുകൾ മുഴുവൻ ഈ വീട് വഴി നടന്നതായാണ് കണ്ടെത്തൽ. ഇവർ പ്രധാന കണ്ണിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിജലിൻസ് ഉദ്യോഗസ്ഥർ ഇവരെ നാഗാലാന്റിൽനിന്നും വിളിച്ചുവരുത്തി കൊച്ചിയിൽ ചോദ്യം ചെയ്തിരുന്നു. ആദായനികുതി വകുപ്പിന്റെ റെയ്ഡോടെ ഒറ്റക്കെട്ടായിനിന്ന ശ്രീവൽസം ഗ്രൂപ്പ് ഇപ്പോൾ രണ്ടുതട്ടിലായെന്ന് സൂചനയുണ്ടായിരുന്നു കുടുംബ കലഹമാണ് ഗ്രൂപ്പിനെ പൊട്ടിതെറിയിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.
പത്തനംതിട്ട കുളനട സ്വദേശിയായ എം കെ ആർ പിള്ള വിരമിച്ചശേഷം നാഗാലാന്റ് പൊലീസിന്റെ ഉപദേശകനായി ജോലി ചെയ്യുമ്പോഴാണ് വിവാദത്തിൽപ്പെട്ടത്്. വസ്ത്രശാലകളും സ്വർണ്ണാഭരണ ശാലകളും റിയൽ എസ്റ്റേറ്റ് ബിസിനസ്സുമാണ് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലുമായി ഗ്രൂപ്പ് നടത്തുന്നത്. പന്തളം സ്വദേശി എംകെആർ പിള്ളയുടെ ശ്രീവത്സം ഗ്രൂപ്പ് 400 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. വീട്ടിലെയും സ്ഥാപനങ്ങളിലെയും റെയ്ഡിൽ നിന്നു ശേഖരിച്ചതിന് പുറമേ വസ്തു ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ ആദായ നികുതി വകുപ്പ് നിർദ്ദേശം നൽകിയിരുന്നു.
ആദ്യഘട്ടത്തിൽ ഹാജരാക്കിയതിൽ കൂടുതൽ വസ്തുക്കളുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ശ്രീവത്സം ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹാജരാക്കിയ രേഖകളിലാണ് കൊച്ചി പനമ്പിള്ളി നഗറിൽ പാസ്‌പോർട്ട് ഓഫീസിനു സമീപം കോടികൾ വിലമതിക്കുന്ന വസ്തു ശ്രീവത്സം ഗ്രൂപ്പ് വാങ്ങിയതായി കണ്ടെത്തിയത്. മാത്രമല്ല എം കെ ആർ പിള്ള കേരളത്തിൽ നിക്ഷേപങ്ങൾ കൂടുതൽ നടത്തിയത് വ്യാജ കമ്പനികളുടെ പേരിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. നാഗാലാൻഡിൽ മുൻ എസ് പിയായിരുന്ന പിള്ള പൊലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ല. ശ്രീവത്സം ഗ്രൂപ്പിന്റെ 60 ൽ പരം ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്.
വൻ നികുതി വെട്ടിപ്പ് കണ്ടെത്തുന്ന സാഹചര്യത്തിൽ സ്വത്തുക്കൾ കണ്ടു കെട്ടാൻ നടപടിയെടുക്കുമെന്നാണ് സൂചന. 2003 ൽ തുടങ്ങിയ ശ്രീവത്സം ഗ്രൂപ്പ് ജുവലറി , റിയൽ എസ്റ്റേറ്റ്, ടെക്‌സ്‌റ്റൈയിൽസ് എന്നിവയിലാണ് നിക്ഷേപിച്ചത്. നാഗാലാൻഡിൽ പൊലീസിന് വാഹനങ്ങൾ നൽകുന്ന ചുമതലയിലുണ്ടായിരുന്ന എം കെ ആർ പിള്ളയെ ഈ വാഹനങ്ങൾ ഉപയോഗിച്ച് ഹവാല വഴി പണം കടത്തിയെന്നും ആരോപണമുണ്ടായിരുന്നു.