- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുമ്മാതല്ല നമ്മുടെ മാവേലിക്കരക്കാർ നന്നാകാത്തത്; അനധികൃത നിർമ്മാണത്തിൽ മറഞ്ഞ ദിശാ സൂചികാ ബോഡിന്റെ ചിത്രം പങ്കുവച്ച് നടി ശ്രീയ രമേശ്; ചിത്രം ഏറ്റെടുത്ത് ആരാധകരും
തിരുവനന്തപുരം: കടകളുടെ അനധികൃത നിർമ്മാണത്തിൽ കുടുങ്ങിപ്പോയ ദിശാ സൂചക ബോഡിന്റെ ചിത്രം പങ്കുവച്ച് നടി ശ്രീയ രമേശ് രംഗത്ത്.
മാവേലിക്കര മിച്ചൽ ജങ്ഷന് തെക്കുവശത്തുള്ള റോഡരികിലാണ് ഈ ദിശാസൂചക ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. വെറുതെയല്ല നമ്മുടെ മാവേലിക്കര നന്നാകാത്തത് എന്നും ശ്രിയ ചോദിക്കുന്നു.
മാന്നാർ, കായംകുളം, ചെങ്ങന്നൂർ എന്നിവടങ്ങളിലേയ്ക്കുള്ള വിവരങ്ങൾ നൽകുന്ന സൂചക ബോർഡ് കടകളുടെ അനധികൃത നിർമ്മാണം കാരണം കാണാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. എന്നാൽ ശ്രീയയുടെ പരാതി കണ്ട മാവേലിക്കര പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കുകയായിരുന്നു.
'ഇതാ നമ്മുടെ മാവേലിക്കര പൊലീസ് ...ഇതാവണം നമ്മുടെ പൊലീസ്', ദിശാസൂചക ബോർഡിന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് ശ്രീയ കുറിച്ചു. പൊലീസിന്റെ പെട്ടന്നുള്ള നടപടിയിൽ പ്രശംസനീയമാണെന്നും നടി പറഞ്ഞു.ലൂസിഫർ, എന്നും എപ്പോഴും, ഒപ്പം, ഒടിയൻ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയാണ് നടി.