- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കയിലെ തുറമുഖം ചൈനയ്ക്ക് തീറെഴുതി അധികൃതർ; കരാർ നടപ്പാകുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിധ്യം കൂടുമെന്ന് ആശങ്ക; ലങ്കയുടെ നടപടി സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന് വിശദീകരണം
കൊളംബൊ: പാക്കിസ്ഥാനിലെ തുറമുഖം നിർമ്മാണത്തിന്റെ പിന്നാലെ ശ്രീലങ്കയിലെ തുറമുഖവും ഏറ്റെടുത്ത് ചൈന. ഇന്ത്യക്ക് ഭീഷണിയായി ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടുതൽ സാന്നിധ്യമുണ്ടാക്കാൻ അവസരമൊരുക്കുന്ന കരാറാണ് ചൈന ശ്രീലങ്കയുമായി ഒപ്പുവച്ചത്. ഹമ്പൻടോട്ട തുറമുഖം 99 വർഷത്തെ പാട്ടക്കരാറിൽ ആണ് കൈമാറുന്നത്. തുറമുഖത്തിന്റെ 70 ശതമാനം ചൈനയ്ക്ക് കൈമാറാനുള്ള കരാറിൽ ശ്രീലങ്ക ഒപ്പു വച്ചതോടെ നിലവിൽ ചൈനയിൽ നിന്ന് ഇന്ത്യ നേരിടുന്ന ഭീഷണി ഏറെ വർധിക്കുമെന്ന ആശങ്ക ശക്തമായിക്കഴിഞ്ഞു. നയതന്ത്ര തലത്തിൽ ലങ്കയെ പിൻതിരിപ്പിക്കാൻ നടത്തിയ നീക്കങ്ങൾ ഫലിച്ചില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം സൂചിപ്പിക്കുന്നത്. ഇതോടെ ഇന്ത്യയുടെ സമുദ്ര പരിധിയിൽ ചൈനീസ് സൈനിക സാന്നിധ്യം കൂടുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കൻ സർക്കാരിനെ സഹായിക്കാൻ എന്ന വ്യാജേനയാണ് ചൈനയുടെ നീക്കം. 1.5 ബില്യൺ ഡോളറിനാണ് ചൈനയക്ക് ലങ്ക തുറമുഖം വിറ്റതെന്നാണ് റിപ്പോർട്ടുകൾ. കൈമാറ്റവുമായി ബന്ധപ്പെട്ട് വിമർശനവും പ്രതിഷേധവും നേ
കൊളംബൊ: പാക്കിസ്ഥാനിലെ തുറമുഖം നിർമ്മാണത്തിന്റെ പിന്നാലെ ശ്രീലങ്കയിലെ തുറമുഖവും ഏറ്റെടുത്ത് ചൈന. ഇന്ത്യക്ക് ഭീഷണിയായി ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടുതൽ സാന്നിധ്യമുണ്ടാക്കാൻ അവസരമൊരുക്കുന്ന കരാറാണ് ചൈന ശ്രീലങ്കയുമായി ഒപ്പുവച്ചത്. ഹമ്പൻടോട്ട തുറമുഖം 99 വർഷത്തെ പാട്ടക്കരാറിൽ ആണ് കൈമാറുന്നത്.
തുറമുഖത്തിന്റെ 70 ശതമാനം ചൈനയ്ക്ക് കൈമാറാനുള്ള കരാറിൽ ശ്രീലങ്ക ഒപ്പു വച്ചതോടെ നിലവിൽ ചൈനയിൽ നിന്ന് ഇന്ത്യ നേരിടുന്ന ഭീഷണി ഏറെ വർധിക്കുമെന്ന ആശങ്ക ശക്തമായിക്കഴിഞ്ഞു. നയതന്ത്ര തലത്തിൽ ലങ്കയെ പിൻതിരിപ്പിക്കാൻ നടത്തിയ നീക്കങ്ങൾ ഫലിച്ചില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം സൂചിപ്പിക്കുന്നത്. ഇതോടെ ഇന്ത്യയുടെ സമുദ്ര പരിധിയിൽ ചൈനീസ് സൈനിക സാന്നിധ്യം കൂടുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.
വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കൻ സർക്കാരിനെ സഹായിക്കാൻ എന്ന വ്യാജേനയാണ് ചൈനയുടെ നീക്കം. 1.5 ബില്യൺ ഡോളറിനാണ് ചൈനയക്ക് ലങ്ക തുറമുഖം വിറ്റതെന്നാണ് റിപ്പോർട്ടുകൾ. കൈമാറ്റവുമായി ബന്ധപ്പെട്ട് വിമർശനവും പ്രതിഷേധവും നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിനാൽ ആറ് മാസത്തോളം വൈകിപ്പിച്ചാണ് കൈമാറ്റം ഇപ്പോൾ നടന്നിരിക്കുന്നത്. ഇന്ത്യ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, വാണിജ്യ ഇടപാട് മാത്രമാണ് ഇപ്പോൾ നടന്നതെന്നും സുരക്ഷയടക്കമുള്ള തന്ത്രപ്രധാനമായ കാര്യങ്ങൾ ശ്രീലങ്ക തന്നെ കൈകാര്യം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് പ്രതിഷേധം അടക്കാനുള്ള തന്ത്രം മാത്രമാണെന്നാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തൽ.
എന്നാൽ പേർഷ്യൻ ഗൾഫിന്റെ കവാടത്തിന് അടുത്തായി പാക്കിസ്ഥാനിലെ ഗദ്ദ്വാർ തുറമുഖം ചൈന വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ശ്രീലങ്കൻ തുറമുഖവും ചൈനയുടെ നിയന്ത്രണത്തിൽ എത്തുന്നത്. കരാർ അടുത്തവർഷം ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സമുദ്രമേഖലയിൽ ചൈനീസ് സാന്നിധ്യം ശക്തമാകും.