കാസ്റ്റിങ് കൗച്ചിനെതിരെ തുണിയുരിഞ്ഞ് പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡി തെലുങ്ക് സിനിമയ്ക്ക് തലവേദനയാകുന്നു. സംവിധായകനും നടനുമായ ശേഖർ കമ്മൂല, ഗായകൻ ശ്രീറാം, അഭിറാം ദഗ്ഗുബട്ടി എന്നിവർക്കെതിരെ ശക്തമായ ആരോപണങ്ങളുമായെത്തിയ ശ്രീ ഇപ്പോൾ സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാലയ്ക്കെതിരെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ശിവ കൊരട്ടാല തന്നോട് മോശമായി പെരുമാറി എന്ന വാട്‌സ് ആപ് സന്ദേശങ്ങളും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ശിവ കൊരട്ടല തന്നോട് ശ്യംഗരിക്കാനും, മോശം സംസാരത്തിനും വന്നുവെന്നും കാണിച്ച് വാട്സ് ആപ്പ് സ്‌ക്രീൻ ഷോട്ടുകളാണ് പുറത്തു വിട്ടിരിക്കുന്നത്.

മോഹൻലാൽ നായകനായ ജനതാ ഗാരേജ് പോലുള്ള സിനിമ സംവിധാനം ചെയ്ത ശിവ തെലുങ്ക് സിനിമയിലെ വലിയ ഹിറ്റ്മേക്കർമാരിലൊരാളാണ്. പ്രഭാസ് നായകനായ മിർച്ചി, മഹേഷ് ബാബുവിന്റെ ശ്രീമന്തുടു, ഭാരത് ആനേ നേനു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ മേക്കറാണ് ശിവ.

നടൻ വിവ ഹർഷയ്ക്കെതിരെയും സ്‌ക്രീൻ ഷോട്ടുകൾ ശ്രീ റെഡ്ഡി പുറത്തു വിട്ടു. സന്ദേശങ്ങൾ പുറത്തു വിട്ടപ്പോൾ ഒരു വിഭാഗം നടിക്കെതിരെയും തിരിഞ്ഞിട്ടുണ്ട്.ശ്രീയുടെ ഭാഗത്ത് നിന്ന് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മറുപടികളാണ് വന്നിരിക്കുന്നതെന്നും രണ്ടു പേരും തെറ്റുകാരാണെന്നും ആരാധകർ പറയുന്നു.