തെലുഗു സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരെ വെളിപ്പെടുത്തലുകൾ നടത്തി ശ്രദ്ധേയയായ ശ്രീ റെഡ്ഡി ലൈംഗിക ആരോപണവുമായി വീണ്ടും. ഇത്തവണ തമിഴ് സിനിമാ താരത്തെ കുറിച്ചാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. പേര് പറയാതെയാണ് ഇത്തവണത്തെ താരത്തിന്റെ വെളിപ്പെടുത്തൽ. നടികർ സംഘത്തിന്റെ ആക്ടീവ് മെമ്പറും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിലും ഈ താരത്തിന് അംഗത്വമുണ്ടെന്ന് ശ്രീ റെഡ്ഡി പറയുന്നു.

സഹനായികമാരെപ്പോലും വെറുതെ വിടാതിരുന്ന ആ താരത്തെക്കുറിച്ചുള്ള കൃത്യമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും മിസ്റ്റർ പെർഫെക്ടിന്റെ കാര്യത്തിൽ താൻ ഉടൻ തന്നെ തീരുമാനമെടുക്കുമെന്നും താരം പറയുന്നു. പുറമെ മാന്യനായി പെരുമാറുന്ന അദ്ദേഹത്തിന്റെ യഥാർത്ഥ മുഖം അടുത്ത് തന്നെ പുറത്തുവരും. സെക്ഷ്വൽ താൽപര്യവുമായി അദ്ദേഹം പലരെയും സമീപിക്കാറുണ്ട് അതേക്കുറിച്ചുള്ള എല്ലാ തെളിവുകളും തന്റെ കൈയിലുണ്ടെന്നും ശ്രീ റെഡ്ഡി കുറിച്ചിട്ടുണ്ട്. അടുത്ത് തന്നെ ആ താരം വിവാഹിതനായേക്കുമെന്ന സൂചനയും ശ്രീറെഡ്ഡി നൽകിയിട്ടുണ്ട്.

കൂടുതൽ വെളിപ്പെടുത്തലുകൾ അധികം വൈകാതെ തന്നെ അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളുമായി എത്തുമെന്നും താരം പറയുന്നുണ്ട്. കൃത്യമായ തെളിവുകളുമായി ആരോപണം തെളിയിച്ചാൽ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാവുമെന്നും ആരാധകർ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ആ താരം ആരെന്ന് പറയാൻ ശ്രീ റെഡ്ഡി തയ്യാറായില്ല. അതേസമയം ആരാണ് താരമെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ആരാധകർ ഉന്നയിച്ചിട്ടുള്ളത്. വിശാലിനെ കുറിച്ചാണോ താരത്തിന്റെ വെളിപ്പെടുത്തൽ എന്ന ചോദ്യവും ഉയരുന്നുണ്ട്.

നേരത്തെയുള്ള തുറന്നുപറച്ചിലുകളിലെല്ലാം അതാത് വ്യക്തിയെക്കുറിച്ച് തുറന്നുപറഞ്ഞ താരം ഇത്തവണ പേര് പറയാത്തതിലും പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ വിശാലിനെയാണോ താരം ഉദ്ദേശിക്കുന്നതെന്ന തരത്തിലുള്ള ചോദ്യവും പലരും ഉന്നയിച്ചിട്ടുണ്ട്.