ന്യൂഡൽഹി: സഞജയ് ബൻസാലി ചിത്രം പത്മാവതിന് പിന്തുണയുമായി ശ്രീ ശ്രീ രവിശങ്കർ. ബുധനാഴ്ച രാത്രി നടന്ന പ്രത്യേക പ്രദർശനത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പത്മാവത് സിനിമ ഇഷ്ടമായി. ചിത്രത്തിൽ മോശമായി ഒന്നും തന്നെയില്ല. ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ എന്തിനെന്ന് മനസിലാകുന്നില്ല. പത്മാവത് രജ്പുത് വിഭാഗത്തിൻെ അഭിമാനമുയർത്തുന്ന ചിത്രമാണ്. റാണി പത്മിനിക്കുള്ള ആദരവാണ് സിനിമയെന്നും രവിശങ്കർ പറഞ്ഞു. പത്മാവത് രാജ്യം മുഴുവൻ ആഘോഷിക്കേണ്ട സിനിമായാണ്. ചിത്രം എല്ലാവരും കാണണമെന്നും ശ്രീ ശ്രീ രവിശങ്കർ ആവശ്യപ്പെട്ടു.