കൊളംബോ: തടവിലാക്കിയിരുന്ന 20 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയക്കും. രാമേശ്വരത്തിൽനിന്നുള്ള 12 പേരും മണ്ഡപം സ്വദേശികളായ നാലു പേരുമാണ് ലങ്കൻ തടവറയിൽനിന്നും നാട്ടിലെത്തുന്നത്.

ഇവരെ ബുധനാഴ്ച വിട്ടയക്കും. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചായിരുന്നു ലങ്കൻ നേവി ഇവരെ തടവിലാക്കിയത്.