കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ ആഭ്യന്തര കലാപം അതിരൂക്ഷമായതോടെ സർവകക്ഷി യോഗത്തിൽ രാജി സന്നദ്ധത അറിയിച്ച് ലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗ. പ്രസിഡന്റ് ഗോത്തബയ രാജപക്‌സെയുടെ വസതി പ്രക്ഷോഭകർ കയ്യേറിയതിന് പിന്നാലെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാഷ്ട്രീയ പാർട്ടികളുടെ സർവകക്ഷിയോഗം വിളിച്ചുചേർത്തിരുന്നു. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ രാജി വയ്ക്കണമെന്നാണ് യോഗത്തിലെ തീരുമാനം. ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. സ്പീക്കറുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ യോഗം ചേർന്നത്.

പ്രസിഡന്റ് ഗോത്തബായ രജപക്‌സെയോടും പ്രധാനമന്ത്രിയോടും രാജി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയും മറ്റ് നേതാക്കളും ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്.
ശ്രീലങ്കൻ ഭരണഘടനയനുസരിച്ച് താൽക്കാലിക പ്രസിഡന്റായി സ്പീക്കർ ചുമതലയേൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അടിയന്തരമായി പാർലമെന്റ് സമ്മേളിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പ്രധാനമന്ത്രി കത്ത് നൽകിയിരുന്നു.

സ്ഥിതിഗതികൾ രൂക്ഷമായതോടെയാണ് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാഷ്ട്രീയ പാർട്ടികളുടെ സർവകക്ഷിയോഗം വിളിച്ചുചേർത്തത്. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ രാജി വയ്ക്കണമെന്നാണ് യോഗത്തിലെ തീരുമാനം. ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. സ്പീക്കറുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ യോഗം ചേർന്നത്.

അതേസമയം, പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിസന്നദ്ധത അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഒരു സൈനിക കപ്പലിൽ ഇരുന്നാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകർ കൈയടക്കുന്നതിന് മുമ്പേ അദ്ദേഹം രാജ്യം വിട്ടതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സൈനിക കപ്പലിൽ ലങ്കൻ തീരത്തുതന്നെയുള്ള പ്രസിഡന്റ് നിലവിലെ കലുഷിതമായ സാഹചര്യം മാറിയാൽ മാത്രമേ കൊളംമ്പോയിലേക്ക് തിരിച്ചെത്തുകയുള്ളുവെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം ശ്രീലങ്കയിലെ സാഹചര്യം വലിയ അസ്ഥിരതയിലേക്ക് നീങ്ങുമ്പോൾ സ്ഥിതി ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. ശ്രീലങ്കയിൽ കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ നേരത്തെ ഇന്ത്യ ഇടപെട്ടിരുന്നു. രാജ്യത്തെ രണ്ടു കോടി ഇരുപത് ലക്ഷം ജനങ്ങൾക്ക് സഹായം എത്തിക്കുക എന്ന നയമാണ് ഇന്ത്യ സ്വീകരിച്ചത്. രാഷ്ട്രീയ വിഷയങ്ങളിൽ മാറി നിന്നു. ഡീസലും അരിയും പാൽപ്പൊടിയുമൊക്കെ ഇന്ത്യ ശ്രീലങ്കയ്ക്ക് നല്കിയിരുന്നു. ശ്രീലങ്കയിലെ നൂറിലധികം വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം നല്കി. മാനുഷിക സഹായം ഇനിയും ഉറപ്പാക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മഹീന്ദ രജപക്‌സെക്ക് ശേഷം വന്ന ഗോത്തബായ രജപക്‌സെയും പരാജയപ്പെട്ടുവെന്ന് പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. തലസ്ഥാനമായ കൊളംബോയിൽ ആയിരക്കണക്കിന് പ്രതിഷേധകരാണ് തടിച്ചുകൂടിയിട്ടുള്ളത്. പ്രക്ഷോഭം ശക്തമായതോടെ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ചിലയിടങ്ങളിൽ പൊലീസുകരും പ്രക്ഷോഭകർക്കൊപ്പമുണ്ട്. ശ്രീലങ്കൻ കായികതാരങ്ങളും പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. സനത് ജയസൂര്യയടക്കമുള്ള കായികതാരങ്ങളാണ് പ്രക്ഷോഭത്തിനിറങ്ങിയത്. ശ്രീലങ്കയിലെ കാൻഡി റെയിൽവേ സ്റ്റേഷൻ പൂർണമയും പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലായി. പ്രസിഡന്റ് വസതിയും പ്രതിഷേധക്കാർ പിടിച്ചെടുത്തിരിക്കുകയാണ്. പ്രതിഷേധക്കാർ എത്തുന്നതിന് മുമ്പെ ഗോത്തബായ രജപക്‌സെ ഔദ്യോഗിക വസതിയിൽ നിന്ന് രക്ഷപ്പെട്ട് സൈനിക ആസ്ഥാനത്ത് തുടരുകയാണെന്നാണ് റിപ്പോർട്ട്.

പതിനായിരക്കണക്കിനു ജനങ്ങളാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോർട്ട്. ക്രിക്കറ്റ് താരം സനത് ജയസൂര്യ ഉൾപ്പെടെയുള്ള കായികതാരങ്ങളും പ്രക്ഷോഭത്തിൽ പങ്കാളികളാണ്.

പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേർക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രക്ഷോഭകരെ നേരിടാൻ സുരക്ഷാ സേന ആകാശത്തേക്ക് വെടിവച്ചു. സേന കണ്ണീർ വാതകവും ലാത്തിയും പ്രയോഗിച്ചു. എന്നാൽ കണ്ണീർ വാതകം നിർവീര്യമാക്കുന്നതിനുള്ള സജീകരണങ്ങളുമായാണ് പ്രക്ഷോഭകാരികൾ എത്തിയത്. സൈനികരുടെ ബാരിക്കേഡുകൾ തകർത്തുകൊളംബോയിൽ ജനപ്രളയം മുന്നേറുകയാണ്. ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജി വെച്ചിരുന്നു. എന്നാൽ പ്രസിഡന്റ് ഗോത്തബയ രജപക്‌സെ സ്ഥാനത്ത് തുടരുകയായിരുന്നു. ഗോത്തബയുടെയും രാജിക്കായി മുറവിളി ഉയർന്നിരുന്നു.

രജപക്‌സ കുടുംബം ഇന്ത്യയുമായി കാര്യമായ അടുപ്പം കാട്ടിയിരുന്നില്ല. ചൈനയ്ക്ക് ശ്രീലങ്കയ്ക്ക് മേലുള്ള സ്വാധീനം കൂടുകയും ചെയ്തു. അതിനാൽ പുതിയ സാഹചര്യം അവസരം കൂടിയായി ഇന്ത്യ കാണുന്നുണ്ട്. റനിൽ വിക്രമസിംഗെയ്ക്ക് രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കാനാകും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇതിനുള്ള സഹകരണം ഇന്ത്യ നല്കും. ശ്രീലങ്കയിൽ കാര്യങ്ങൾ കൈവിട്ടു പോയാൽ ധനസഹായം നല്കാനെന്ന പേരിൽ ചൈന നിയന്ത്രണം തിരിച്ചെടുക്കാനുള്ള സാധ്യതയുണ്ട്.

ശ്രീലങ്കൻ തുറമുഖങ്ങളിലെ പ്രതിസന്ധി ഇന്ത്യയുടെ വ്യപാരത്തെയും ബാധിക്കും. അഭയാർത്ഥികൾ വൻതോതിൽ ഇന്ത്യയിലെത്താനുള്ള സാധ്യതയും തള്ളാനാവില്ല. അസ്ഥിരത ഉപയോഗിച്ച് ശ്രീലങ്കയിലെ റിബൽ ഗ്രൂപ്പുകളെ ആയുധങ്ങൾ നല്കി ശാക്തീകരിക്കാനും ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാനും വിദേശ ഗ്രൂപ്പുകളുടെ നീക്കവും നടന്നേക്കാം. ഈ സാഹചര്യത്തിൽ അയൽരാജ്യത്തെ ഈ കലാപം കെട്ടടങ്ങേണ്ടത് ഇന്ത്യയ്ക്കും പ്രധാനമാണ്.

അതേസമയം, പ്രക്ഷോഭം മുന്നിൽക്കണ്ട് നേരത്തേതന്നെ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നതായാണ് റിപ്പോർട്ടുണ്ട്. അദ്ദേഹം സൈനിക ആസ്ഥാനത്തുണ്ടെന്നാണ് വിവരം. അതിനിടെ, ഗോട്ടബയ രാജ്യം വിട്ടതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭകരെ നേരിടാൻ പട്ടാളം നിരവധി തവണ ആകാശത്തേക്ക് വെടിവച്ചു. പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി.

സമരക്കാർ കൊട്ടാരത്തിലേക്ക് ഇരച്ചുകയറുന്നത് ഒഴിവാക്കാൻ പട്ടാളം ആവുന്നത് ശ്രമിച്ചുവെങ്കിലും എല്ലാം വിഫലമായി. ആയിരങ്ങളാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയത്. പ്രസിഡന്റിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതോടെ പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ സൈന്യം ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമായി. പ്രക്ഷോഭത്തിനിടെ പരുക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി. ഇതിൽ ഏതാനും പേരുടെ നില ഗുരുതരമാണ്. തലസ്ഥാനത്ത് റോഡ്, റെയിൽ ഗതാഗത നിയന്ത്രണം പ്രക്ഷോഭകർ ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്.

പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും ബാർ അസോസിയേഷനും പൊലീസ് മേധാവിക്കെതിരെ പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച കർഫ്യൂ ഉത്തരവ് പൊലീസ് പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടതെന്നാണ് വിവരം. കർഫ്യൂ പിൻവലിച്ചതിനു പിന്നാലെ ഇരച്ചെത്തിയ ജനക്കൂട്ടത്തെ നേരിടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. ഇതിനിടെ എതിർക്കാൻ ശ്രമിച്ച സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാർക്കൊപ്പം ചേരാനെത്തിയ മുന്മന്ത്രിയെ ജനക്കൂട്ടം കൈകാര്യം ചെയ്തു. പ്രതിഷേധക്കാരിൽ ചിലർ പ്രസിഡന്റിന്റെ വസതിയിലെ നീന്തൽക്കുളത്തിൽ നീന്തിത്തുടിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.

പ്രക്ഷോഭകർ വസതി വളയും മുൻപേ ആംബുലൻസിൽ കയറ്റി അദ്ദേഹത്തെ സൈന്യം രക്ഷപ്പെടുത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പട്ടാളക്കാരുടെ അകമ്പടിയോടെ അതിവേഗം പ്രസിഡന്റ് കൊട്ടാരം വിട്ടുപോകുകയായിരുന്നുവെന്ന് പറയുന്നു.

ഗോട്ടബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ടുള്ള ബഹുജനപ്രക്ഷോഭം ശനിയാഴ്ചയോടെ ശക്തി പ്രാപിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. പ്രതിഷേധക്കാർ ശനിയാഴ്ച പ്രഖ്യാപിച്ച ബഹുജന റാലിയിൽ പങ്കെടുക്കാൻ ലക്ഷങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയത്. പ്രസിഡന്റ് ഗോത്തബയ രാജപക്‌സെയുടെ രാജിക്കായി രാജ്യമൊട്ടാകെ പ്രക്ഷോഭം തുടരുമ്പോഴും എന്ത് സംഭവിച്ചാലും മാറിനിൽക്കില്ലെന്ന നിലപാടിലായിരുന്നു ഗോത്തബയ. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ഏപ്രിൽ 9നു തുടങ്ങിയ സമരത്തിൽ ജനപങ്കാളിത്തം കൂടിയപ്പോഴും ഗോത്തബയ കുലുങ്ങിയില്ല. ജനകീയ പ്രക്ഷോഭത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മഹിന്ദ രാജപക്‌സെ രാജിവച്ചതും പാഠമായില്ല.

ഇതിനിടെ, ഗോട്ടബയ രാജപക്‌സെയുടെ 73ാം ജന്മദിനത്തിൽ ദുഃഖാചരണം നടത്തിയാണ് സമരക്കാർ പ്രതിഷേധിച്ചത്. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തുകളഞ്ഞുകൊണ്ടും പ്രസിഡന്റിനെയും മന്ത്രിസഭയെയും പാർലമെന്റിന്റെ നിയന്ത്രണത്തിലാക്കിക്കൊണ്ടും ശ്രീലങ്കയിൽ അടുത്തിടെ ഭരണഘടനാ ഭേദഗതി പാസാക്കിയിരുന്നു. സർവാധികാരങ്ങളും പ്രസിഡന്റിനു നൽകുന്ന 20ാം ഭേദഗതിയിലൂടെ വരുത്തിയ മാറ്റങ്ങൾ റദ്ദാക്കുന്നതായിരുന്നു പുതിയ ഭേദഗതി. ഇപ്പോഴത്തെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിൽ 2015 ൽ കൊണ്ടുവന്ന 19ാം ഭേദഗതിയിൽ പരമാധികാരം പാർലമെന്റിനായിരുന്നു. അതിനെ മറികടക്കാനാണ് 2020ൽ രാജപക്‌സെ 20ാം ഭേദഗതി കൊണ്ടുവന്നത്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ വൻ പരാജയമായതോടെയാണ് ബഹുജനപ്രക്ഷോഭമായി മുന്നോട്ടു പോയതെന്നു പ്രതിഷേധക്കാർ പറയുന്നു. രാജ്യത്തെ പണപ്പെരുപ്പം കുത്തനെ ഉയർന്നിരിക്കുകയാണ്. ഇന്ധനമില്ലാത്തതിനാൽ സർക്കാർ ഗതാഗത സർവീസുകൾ ഏറെക്കുറെ നിലച്ചു. പലരാജ്യങ്ങളുടെയും കനിവിലാണ് രാജ്യം മുന്നോട്ടു പോകുന്നത് തന്നെ