- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനഗറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരിൽ ഒരു മലയാളിയും; നാട്ടിൽ നിന്ന് തിരികെ കാശ്മീരിലേക്ക് മടങ്ങിയത് മൂന്നാഴ്ചമുമ്പ്; വീരമൃത്യുവരിച്ച തിരുവനന്തപുരം സ്വദേശി ജയചന്ദ്രൻ നായർ നാട്ടിലെത്തിയത് വീടുപണി പൂർത്തിയാക്കാൻ
തിരുവനന്തപുരം: ജമ്മു കശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരിൽ മലയാളിയും. തിരുവനന്തപുരം പാലോട് പച്ച അനന്തപുരം സ്വദേശിയും സിആർപിഎഫ് സബ് ഇൻസ്‌പെക്ടറുമായ ജയചന്ദ്രൻ നായരാണ് (52) വീരമൃത്യു വരിച്ചത്. ജയചന്ദ്രൻ അടക്കം എട്ടു ജവാന്മാർക്കാണ് തീവ്രവാദികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ജവാന്മാരുടെ നേരെ തീവ്രവാദിസംഘം ആക്രമണം നടത്തുകയായിരുന്നു. നാലുപേരാണ് ആക്രമണം നടത്തിയത്. പാലോട് പച്ചയിൽ സ്വന്തം വീട് നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് ജയചന്ദ്രൻ നായർ അടുത്തിടെ ലീവിന് എത്തിയിരുന്നു. വീടുപണി പൂർത്തിയായ ശേഷം മൂന്ന് ആഴ്ചമുമ്പാണ് കാശ്മീരിലേക്ക് മടങ്ങിയത്. ഭാര്യ സിന്ധു. രണ്ടു പെൺമക്കളാണ് ഇദ്ദേഹത്തിനുള്ളത് സ്‌കൂൾ വിദ്യാർത്ഥികളായ സ്‌നേഹയും സുധിയും. ജയചന്ദ്രൻ നായരുടേതടക്കം വീരമൃത്യുവരിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ ഇപ്പോൾ ശ്രീനഗറിലെ സിആർപിഎഫ് ക്യാമ്പിലാണ് ഉള്ളത്. ഉച്ചയോടെ മൃതദേഹങ്ങൾ ഡൽഹിയിലെത്തിക്കും. ജയചന്ദ്രൻ നായരുടെ മൃതദേഹം ഇന്നുതന്നെ നാട്ടി
തിരുവനന്തപുരം: ജമ്മു കശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരിൽ മലയാളിയും. തിരുവനന്തപുരം പാലോട് പച്ച അനന്തപുരം സ്വദേശിയും സിആർപിഎഫ് സബ് ഇൻസ്‌പെക്ടറുമായ ജയചന്ദ്രൻ നായരാണ് (52) വീരമൃത്യു വരിച്ചത്. ജയചന്ദ്രൻ അടക്കം എട്ടു ജവാന്മാർക്കാണ് തീവ്രവാദികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ജവാന്മാരുടെ നേരെ തീവ്രവാദിസംഘം ആക്രമണം നടത്തുകയായിരുന്നു. നാലുപേരാണ് ആക്രമണം നടത്തിയത്.
പാലോട് പച്ചയിൽ സ്വന്തം വീട് നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് ജയചന്ദ്രൻ നായർ അടുത്തിടെ ലീവിന് എത്തിയിരുന്നു. വീടുപണി പൂർത്തിയായ ശേഷം മൂന്ന് ആഴ്ചമുമ്പാണ് കാശ്മീരിലേക്ക് മടങ്ങിയത്. ഭാര്യ സിന്ധു. രണ്ടു പെൺമക്കളാണ് ഇദ്ദേഹത്തിനുള്ളത് സ്‌കൂൾ വിദ്യാർത്ഥികളായ സ്‌നേഹയും സുധിയും. ജയചന്ദ്രൻ നായരുടേതടക്കം വീരമൃത്യുവരിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ ഇപ്പോൾ ശ്രീനഗറിലെ സിആർപിഎഫ് ക്യാമ്പിലാണ് ഉള്ളത്. ഉച്ചയോടെ മൃതദേഹങ്ങൾ ഡൽഹിയിലെത്തിക്കും. ജയചന്ദ്രൻ നായരുടെ മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.
ശ്രീനഗറിന് സമീപം പാം പൂരിൽ ഇന്നലെ വൈകിട്ടോടെ ആയിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ലഷ്‌ക്കർ ഇ തയ്ബ ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിൽ രണ്ടു ഭീകരരും കൊല്ലപ്പെട്ടിരുന്നു. 21 ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പൊടുന്നനെയുണ്ടായ വെടിവയ്പിനെ തുടർന്ന ജവാന്മാർ നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടു ത്രീവവാദികൾ കൊല്ലപ്പെട്ടത്.
കാറിലെത്തിയ ഭീകരസംഘം സിആർപിഎഫ് 161 ബറ്റാലിയന്റെ ബസിനു നേരെ തലങ്ങും വിലങ്ങും വെടി വെയ്ക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ അഞ്ചു പേർ മരിച്ചിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട ശേഷിക്കുന്ന രണ്ടു ഭീകരരെ രാവിലെ സൈന്യം കണ്ടെത്തി കൊലപ്പെടുത്തിയെന്നാണ് വിവരം. പുൽവാമ ജില്ലയിൽ ശ്രീനഗർ ജമ്മു ദേശീയപാതയിലാണ് സംഭവം. ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് 40 സൈനികരുമായി ശ്രീനഗറിലേക്ക് പോകുകയായിരുന്ന ബസിനു നേരേ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചടിച്ചു. കാറിലെത്തിയ നാലു ഭീകരരാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കി.
വീരമൃത്യുവരിച്ച സിആർപിഎഫ് ജവാന്മാരുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിനു വേണ്ടിയുള്ള അർപ്പണബോധത്തെ നമിക്കുന്നു. അവരുടെ വിയോഗത്തിൽ വേദനിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയും ജവാന്മാരുടെ മരണത്തിൽ അനുശോചിച്ചു. ജവാന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പറഞ്ഞ മന്ത്രി പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു.
-മൂന്നാഴ്ചയ്ക്കിടെ കശ്മീരിൽ സൈനികവാഹനത്തിനുനേരേ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്്. ജൂൺ മൂന്നിന് നടന്ന ആക്രമണത്തിൽ രണ്ടുസൈനികർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസങ്ങളിൽ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ ഏഴു ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സിആർപിഎഫ് സംഘത്തിനു നേരെ ആക്രമണമുണ്ടായത്.