- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോഹൻലാൽ ചിത്രം ലോഹത്തിൽ ശ്രിന്ദ അഷാബും; മണിക്കുട്ടനൊപ്പം ഡാൻസ് നമ്പറുമായി നടിയെത്തും
മോഹൻലാലിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ലോഹത്തിൽ ശ്രിന്ദ അഷാബും പ്രത്യക്ഷപ്പെടും. ഇത് വരെ അവതരിപ്പിച്ച വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഗ്ലാമറിന് പ്രാധാന്യം നല്കുന്ന റോളിലാണ് താൻ സിനിമയിൽ പ്രത്യക്ഷപ്പെടുകയെന്ന് നടി പറഞ്ഞു. മണിക്കുട്ടനൊപ്പമുള്ള നൃത്ത രംഗത്തിലാണ് ശ്രിന്ദ എത്തുന്നത്. സിനിമയുടെ സംവിധായകൻ രഞ്ജിത്തിന്റ
മോഹൻലാലിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ലോഹത്തിൽ ശ്രിന്ദ അഷാബും പ്രത്യക്ഷപ്പെടും. ഇത് വരെ അവതരിപ്പിച്ച വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഗ്ലാമറിന് പ്രാധാന്യം നല്കുന്ന റോളിലാണ് താൻ സിനിമയിൽ പ്രത്യക്ഷപ്പെടുകയെന്ന് നടി പറഞ്ഞു. മണിക്കുട്ടനൊപ്പമുള്ള നൃത്ത രംഗത്തിലാണ് ശ്രിന്ദ എത്തുന്നത്.
സിനിമയുടെ സംവിധായകൻ രഞ്ജിത്തിന്റ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന നടി മൈഥിലിയിലാണ് തന്നെ ഈ നൃത്തരംഗത്തിൽ അഭിനയിക്കാൻ വിളിച്ചതെന്ന് ശ്രിന്ദ പറഞ്ഞു. തെന്നിന്ത്യൻ നടി ആൻഡ്രിയ ജർമിയയാണ് നായിക.ഒരു ഹിന്ദു വിവാഹവുമായി ബന്ധപ്പെട്ട ഗാനരംഗമാണിത്. കോഴിക്കോട് വച്ചായിരുന്നു ഷൂട്ടിങ്. കല്യാണത്തിൽ പങ്കെടുക്കാൻ വരുന്ന താൻ മറ്റുള്ളവർക്കൊപ്പം നൃത്തം ചെയ്യുന്നതാണ് രംഗമെന്നും ശ്രിന്ദ വെളിപ്പെടുത്തി. അജു വർഗീസ്, പേളി മാനി എന്നിവരും ഈ സിനിമയിൽ അതിഥി താരമായും എത്തുന്നുണ്ട്.
നാദിർഷാ സംവിധാനം ചെയ്യുന്ന അമർ അക്‌ബർ ആന്റണി, ബാസിൽ ജോസഫ് സംവിധാനം ചെയ്യുന്ന കുഞ്ഞിരാമായണം എന്നീ സിനിമകളിലാണ് ശ്രിന്ദ അഭിനയിച്ചു വരുന്നത്.