- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ജീവൻ പണയപ്പെടുത്തി ഇന്ത്യക്കാരനെ രക്ഷിക്കാൻ ശ്രമിച്ച ഇയാനെ ആദരിച്ച് യുഎസിലെ ഇന്ത്യൻ സമൂഹം; കാൻസാസിലെ ഹീറോയ്ക്കു വീടുവെയ്ക്കാൻ പിരിച്ചു നല്കിയത് 65 ലക്ഷം രൂപ; എല്ലാ അമേരിക്കക്കാരും വംശീയ വിദ്വേഷം പേറുന്നില്ലെന്നു തെളിയിച്ച യുവാവിനോടുള്ള കടപ്പാട് തീർക്കാനാകാതെ ഇന്ത്യക്കാർ
കാൻസസ്: എല്ലാ അമേരിക്കക്കാരും വംശീയ വിദ്വേഷത്തിന്റെ രക്തം പേറുന്നില്ലെന്നു തെളിയിക്കാനായി സ്വന്തം ജീവൻ പോലും അപകടത്തിൽപ്പെടുത്താൻ തയാറായി ഇയാൻ ഗ്രില്യോട്ട്. തീർത്താലും തീരാത്ത കടപ്പാടിനു തങ്ങളാൽ കഴിയുന്നവിധം ഇന്ത്യൻ വംശജൻ നന്ദി അറിയിച്ചിരിക്കുകയാണ്. വംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യക്കാരനെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിക്കാൻ ശ്രമിച്ച ഇയാന് വീടു വയ്ക്കാനായി ഒരു ലക്ഷം ഡോളർ(65 ലക്ഷം രൂപ) നല്കിയാണ് ഇന്ത്യൻ സമൂഹം കടപ്പാടു വീട്ടുന്നത്. ഫെബ്രുവരി 22നാണ് ശ്രീനിവാസ് കുചിബോട്‌ല എന്ന ഹൈദരാബാദിൽനിന്നുള്ള ഏറനോട്ടിക്കൽ എൻജിനിയർ കാൻസസ് സംസ്ഥാനത്തെ ബാറിൽവച്ച് വെടിയേറ്റു മരിക്കുന്നത്. ആദം പ്യുരിട്ടോൺ എന്ന നേവി വെറ്ററൻ തീർത്തും വംശീയവിദ്വേഷത്തിലാണ് ശ്രീനിവാസിനു നേർക്കു വെടിയുതിർത്തത്. എന്റെ രാജ്യത്തുനിന്ന് കടന്നുപോ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു വെടിയുതിർത്തത്. സുഹൃത്തുക്കളോടൊപ്പം കൻസാസിലെ ബാറിൽ ഇരിക്കുമ്പോഴാണ് ശ്രീനിവാസിനും സുഹൃത്തുക്കൾക്കും നേരെ ആദം വെടിയുതിർക്കുന്നത്. ഇയാനും ഈ സയമം ബാറിലുണ്ടായിരുന്ന
കാൻസസ്: എല്ലാ അമേരിക്കക്കാരും വംശീയ വിദ്വേഷത്തിന്റെ രക്തം പേറുന്നില്ലെന്നു തെളിയിക്കാനായി സ്വന്തം ജീവൻ പോലും അപകടത്തിൽപ്പെടുത്താൻ തയാറായി ഇയാൻ ഗ്രില്യോട്ട്. തീർത്താലും തീരാത്ത കടപ്പാടിനു തങ്ങളാൽ കഴിയുന്നവിധം ഇന്ത്യൻ വംശജൻ നന്ദി അറിയിച്ചിരിക്കുകയാണ്. വംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യക്കാരനെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിക്കാൻ ശ്രമിച്ച ഇയാന് വീടു വയ്ക്കാനായി ഒരു ലക്ഷം ഡോളർ(65 ലക്ഷം രൂപ) നല്കിയാണ് ഇന്ത്യൻ സമൂഹം കടപ്പാടു വീട്ടുന്നത്.
ഫെബ്രുവരി 22നാണ് ശ്രീനിവാസ് കുചിബോട്‌ല എന്ന ഹൈദരാബാദിൽനിന്നുള്ള ഏറനോട്ടിക്കൽ എൻജിനിയർ കാൻസസ് സംസ്ഥാനത്തെ ബാറിൽവച്ച് വെടിയേറ്റു മരിക്കുന്നത്. ആദം പ്യുരിട്ടോൺ എന്ന നേവി വെറ്ററൻ തീർത്തും വംശീയവിദ്വേഷത്തിലാണ് ശ്രീനിവാസിനു നേർക്കു വെടിയുതിർത്തത്. എന്റെ രാജ്യത്തുനിന്ന് കടന്നുപോ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു വെടിയുതിർത്തത്.
സുഹൃത്തുക്കളോടൊപ്പം കൻസാസിലെ ബാറിൽ ഇരിക്കുമ്പോഴാണ് ശ്രീനിവാസിനും സുഹൃത്തുക്കൾക്കും നേരെ ആദം വെടിയുതിർക്കുന്നത്. ഇയാനും ഈ സയമം ബാറിലുണ്ടായിരുന്നു.
വംശീയവിദ്വേഷിയായ ആദം എന്ന കുറ്റവാളിയെ ഇയാൻ നേരിട്ടത് തികച്ചും ധീരമായിട്ടായിരുന്നു. സ്വന്തം ജീവൻ പോലും അപകടത്തിലാകും എന്നകാര്യം അദ്ദേഹം പരിഗണിച്ചില്ല. ആക്രമിയെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ നെഞ്ചിലും കൈകളിലുമായി ഒൻപത് വെടിയുണ്ടകളാണ് ഈ 24കാരൻ ഏറ്റുവാങ്ങിയത്.
ശ്രീനിവാസിനെ വെടിവെക്കുമ്പോൾ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ അലോക് മദസാനിയും സമീപമുണ്ടായിരുന്നു. ഗ്രില്ല്യോട്ടിന്റെ സമയോചിതമായ ഇടപെടലാണ് അലോകിനെ രക്ഷിച്ചത്.
ഹൂസ്റ്റണിൽ അമേരിക്കൻ ഇന്ത്യക്കാരുടെ കൂട്ടായ്മയിൽ ഇയാനിനെ ആദരിക്കുകയും 'യഥാർഥ അമേരിക്കൻ പൗരൻ' എന്ന് ഇയാനെ വാഴ്‌ത്തുകയും ചെയതു. 65ലക്ഷത്തോളം രൂപയാണ് ഈ അമേരിക്കൻ യുവാവിന് ഇന്ത്യക്കാർ പിരിച്ചു നൽകിയത്. യുഎസിലെ ഇന്ത്യൻ അംബാസഡർ നവതേജ് സർണയാണ് തുക ഇയാനിന് കൈമാറിയത്.