- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടിയേരിയുടെ പ്രതികരണത്തോടെ ഓർമ്മവരുന്നത് കുമ്പളങ്ങ കട്ടവന്റെ പുറത്ത് പാടുണ്ടെന്ന പഴമൊഴി; രക്തസാക്ഷിത്വത്തെ പറ്റിയുള്ള പരാമർശത്തിനെതിരായ പാർട്ടി സെക്രട്ടറിയുടെ വാക്കുകളോട് ശക്തമായി പ്രതികരിച്ച് നടൻ ശ്രീനിവാസൻ
തിരുവനന്തപുരം: രക്തസാക്ഷിത്വത്തെ പറ്റിയുള്ള തന്റെ അഭിപ്രായത്തിനെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായം പറഞ്ഞതോടെ കുമ്പളങ്ങ കട്ടവന്റെ പുറത്ത് പാടുണ്ടെന്ന പഴമൊഴിയാണ് ഓർമ്മവരുന്നതെന്ന് നടൻ ശ്രീനിവാസൻ. സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾക്കെതിരെ ശക്തമായ വിമർശനമുന്നയിച്ച് പണവും അധികാരവും നേടാനായി നേതാക്കന്മാർ ആവിഷ്‌കരിക്കുന്ന തന്ത്രമാണ് രക്തസാക്ഷിത്വമെന്ന് ശ്രീനിവാസൻ മുമ്പ് പ്രഖ്യാപിച്ചിരുന്നു. അഴീക്കോടൻ രാഘവനും കുഞ്ഞാലിയും രക്തസാക്ഷികളായതു നാടിനുവേണ്ടിയാണെന്നാണു കോടിയേരി ഇപ്പോൾ പറയുന്നത്. എന്റെ ആരോപണത്തിനു മറുപടി പറയാൻ അവരെ അദ്ദേഹത്തിനു കൂട്ടുപിടിക്കേണ്ടിവന്നു. നാടിനുവേണ്ടി മരിച്ച നേതാക്കളാണ് പണ്ട് ഉണ്ടായിരുന്നതെങ്കിൽ ഇന്നു നേതാക്കളുടെ നിലനിൽപ്പിനുവേണ്ടി രക്തസാക്ഷികൾ ഉണ്ടാക്കപ്പെടുകയാണ്. ഞാൻ ഒരു പാർട്ടിയുടെ പേരും പറഞ്ഞിരുന്നില്ല. എന്റെ വാദങ്ങൾക്ക് സിപിഐ(എം) മാത്രം മറുപടി പറയുന്നതിൽനിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ് - ശ്രീനിവാസൻ പറഞ്ഞു. രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയം ക
തിരുവനന്തപുരം: രക്തസാക്ഷിത്വത്തെ പറ്റിയുള്ള തന്റെ അഭിപ്രായത്തിനെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായം പറഞ്ഞതോടെ കുമ്പളങ്ങ കട്ടവന്റെ പുറത്ത് പാടുണ്ടെന്ന പഴമൊഴിയാണ് ഓർമ്മവരുന്നതെന്ന് നടൻ ശ്രീനിവാസൻ. സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾക്കെതിരെ ശക്തമായ വിമർശനമുന്നയിച്ച് പണവും അധികാരവും നേടാനായി നേതാക്കന്മാർ ആവിഷ്‌കരിക്കുന്ന തന്ത്രമാണ് രക്തസാക്ഷിത്വമെന്ന് ശ്രീനിവാസൻ മുമ്പ് പ്രഖ്യാപിച്ചിരുന്നു.
അഴീക്കോടൻ രാഘവനും കുഞ്ഞാലിയും രക്തസാക്ഷികളായതു നാടിനുവേണ്ടിയാണെന്നാണു കോടിയേരി ഇപ്പോൾ പറയുന്നത്. എന്റെ ആരോപണത്തിനു മറുപടി പറയാൻ അവരെ അദ്ദേഹത്തിനു കൂട്ടുപിടിക്കേണ്ടിവന്നു. നാടിനുവേണ്ടി മരിച്ച നേതാക്കളാണ് പണ്ട് ഉണ്ടായിരുന്നതെങ്കിൽ ഇന്നു നേതാക്കളുടെ നിലനിൽപ്പിനുവേണ്ടി രക്തസാക്ഷികൾ ഉണ്ടാക്കപ്പെടുകയാണ്. ഞാൻ ഒരു പാർട്ടിയുടെ പേരും പറഞ്ഞിരുന്നില്ല. എന്റെ വാദങ്ങൾക്ക് സിപിഐ(എം) മാത്രം മറുപടി പറയുന്നതിൽനിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ് - ശ്രീനിവാസൻ പറഞ്ഞു.
രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയം കേരളത്തിലുള്ളവർക്ക് മടുത്തെന്നും നേതാക്കന്മാർ പണവും അധികാരവും നേടുമ്പോൾ അണികൾക്ക് കിട്ടുന്നത് ജയിലറയും കണ്ണീരും മാത്രമാണെന്നും ആണ് തൃശൂരിൽ പുസ്തക പ്രകാശന ചടങ്ങിൽ ദിവസങ്ങൾക്കുമുമ്പ് ശ്രീനിവാസൻ വ്യക്തമാക്കിയത്. കഴിഞ്ഞദിവസം രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ അദ്ദേഹം തന്റെ പ്രസ്താവന ആവർത്തിക്കുകയും ചെയ്തിരുന്നു. വിധവകളും അനാഥരും നേതാക്കന്മാരുടെ വീടുകളിലില്ലെന്നും മറിച്ച് അണികളുടെ വീടുകളിലേ ഉള്ളൂവെന്നും ആയിരുന്നു ശ്രീനിവാസൻ അഭിപ്രായപ്പെട്ടത്.
മൂന്നു ചോദ്യമാണു ഞാൻ അന്നും ഉന്നയിച്ചത്. ഒന്ന്, എന്തുകൊണ്ടു നേതാക്കളുടെ കുടുംബത്തിൽ രക്തസാക്ഷികൾ ഉണ്ടാകുന്നില്ല. രണ്ട്, നേതാക്കൾ ഉണ്ടാക്കുമെന്നു പറയുന്ന പ്രതിരോധ സായുധ സേനയിൽ അവരുടെ മക്കൾ ഉണ്ടാകുമോ. മൂന്ന്, നേതാക്കൾ അവരുടെ കുടുംബങ്ങളുടെ ധവള പത്രം ഇറക്കുമോ. ഇതു എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളോടും ചോദിക്കുന്നതാണ്. അതിനു നിറമില്ല. ഞാൻ നുണ പ്രചരിപ്പിക്കുകയാണെന്നു പറയുന്ന കോടിയേരി ആദ്യം ചെയ്യേണ്ടതു എന്തു നുണയാണ് പറഞ്ഞതെന്നു വ്യക്തമാക്കുകയാണ് -ശ്രീനിവാസൻ പറഞ്ഞു.
വിധവകളും അനാഥരും നേതാക്കന്മാരുടെ വീടുകളിലില്ല, അണികളുടെ വീട്ടിലേയുള്ളുവെന്നായിരുന്നു ശ്രീനിവാസൻ അഭിപ്രായപ്പെട്ടിരുന്നത്. താൻ ജനിച്ച കണ്ണൂരിൽ വലിയ ഫാക്ടറികളോ വ്യവസായശാലകളോ ഇല്ല. അതുകൊണ്ടു ഞങ്ങൾ ബോംബു നിർമ്മാണമെന്ന കുടിൽവ്യവസായം തുടങ്ങി.
പകൽ ബോംബുണ്ടാക്കി രാത്രി പൊട്ടിക്കും. എതിർപാർട്ടിക്കാരും ഇതുതന്നെയാണ് ചെയ്യുന്നത് - ബോംബുരാഷ്ട്രീയത്തെ കളിയാക്കിക്കൊണ്ടുള്ള ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. സംസ്ഥാനത്തെ മൂന്നു പ്രധാനപ്പെട്ട പാർട്ടികളാണ് ഈ ബോംബു നിർമ്മാതാക്കളെന്നും രക്തസാക്ഷികളുടെ ഫ്ളാ്‌സ് വച്ച് ജനവികാരമുയർത്തി പിന്തുണ ഉറപ്പാക്കാൻ കഴിയുമെന്നാണു രാഷ്ട്രീയ നേതാക്കന്മാർ വിശ്വസിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
അണികളെ വെറുക്കാൻ പഠിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ പരസ്പരം അകമഴിഞ്ഞ സൗഹൃദത്തിലാണെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. മുമ്പും പലതവണ സിനിമയിലെ ആക്ഷേപ ഹാസ്യങ്ങളിലൂടെയും ചില വേദികളിലും അക്രമരാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചിട്ടുണ്ടെങ്കിലും പേരെടുത്തുപറഞ്ഞ് ഒരു കക്ഷിയെയും ശ്രീനിവാസൻ ചൂണ്ടിക്കാട്ടിയിരുന്നില്ല. ഇപ്പോൾ സിപിഐ(എം) സംസ്ഥാന സെക്രട്ടറി തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചതിനെ ഉദ്ധരിച്ചാണ് ശ്രീനിവാസനും പരസ്യ പ്രതികരണവുമായി എത്തിയിട്ടുള്ളത്.