- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസ്റ്റിങ് കൗച്ച് ഇപ്പോഴും നിലവിലുണ്ട്; ഇരയാകുന്നത് പുതുമുഖ നടിമാർ; നടികളെ തെരഞ്ഞെടുക്കേണ്ടത് അഭിനയ മികവ് പരിഗണിച്ച്; സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ദുൽഖർ ചിത്രം സോളോയിലെ നായിക ശ്രുതി ഹരിഹരന് പറയാനുള്ളത്
മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് നടി പാർവതി ആണ് ഒരു അഭിമുഖത്തിൽ ആദ്യമായി വെളിപ്പെടുത്തുന്നത്. ഇതിന് പിന്നാലെ പലരും സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെ പറ്റി മനസ് തുറക്കാൻ തയ്യാറായി. മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലുമൊക്കെ ഇത്തരം രീതികൾ തുടരുന്നുണ്ടെന്ന് പല നടിമാരുടെ തുറന്ന് പറച്ചിലുകളിലൂടെ നാം കേട്ടതുമാണ്. ഇപ്പോൾ സോളോ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്ന ശ്രുതി ഹരിഹരനും ഇക്കാര്യം അടിവരയിട്ട് പറയുകയാണ്. ദുൽഖർ ചിത്രം സോളോയിലെ നായികയായാണ് ശ്രുതി മലയാളത്തിൽ ചുവടുവയ്ക്കാനൊരുങ്ങുന്നത്. സിനിമയിലെ കാസ്റ്റിങ് കൗച്ച് നിലനില്ക്കുന്നുവെന്നും അവസരം ലഭിക്കുന്നതിനു നടിമാർ ചൂഷണത്തിന് ഇരയാകുകയാണ് ചെയ്യുന്നതെന്നും ശ്രുതി പറയുന്നു. പുതുമുഖ താരങ്ങളാണ് ഇതിനു പ്രധാനമായും ഇരയാകുന്നതെന്നും നടി പറഞ്ഞു. നടിമാരേ തിരഞ്ഞെടുക്കേണ്ടത് അഭിനയമികവു പരിഗണിച്ചു കൊണ്ടാകണം. അല്ലാതെ മറ്റു തീരികൾ കൊണ്ടായിരിക്കരുത് എന്നു ശ്രുതി പറയുന്നു. കാസ്റ്റിങ് കൗച്ച് വലിയൊരു ക്രൈം തന്നെയാണെങ്കിലും വളരെ കുറച്ചു പരാതികൾ മ
മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് നടി പാർവതി ആണ് ഒരു അഭിമുഖത്തിൽ ആദ്യമായി വെളിപ്പെടുത്തുന്നത്. ഇതിന് പിന്നാലെ പലരും സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെ പറ്റി മനസ് തുറക്കാൻ തയ്യാറായി. മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലുമൊക്കെ ഇത്തരം രീതികൾ തുടരുന്നുണ്ടെന്ന് പല നടിമാരുടെ തുറന്ന് പറച്ചിലുകളിലൂടെ നാം കേട്ടതുമാണ്. ഇപ്പോൾ സോളോ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്ന ശ്രുതി ഹരിഹരനും ഇക്കാര്യം അടിവരയിട്ട് പറയുകയാണ്.
ദുൽഖർ ചിത്രം സോളോയിലെ നായികയായാണ് ശ്രുതി മലയാളത്തിൽ ചുവടുവയ്ക്കാനൊരുങ്ങുന്നത്. സിനിമയിലെ കാസ്റ്റിങ് കൗച്ച് നിലനില്ക്കുന്നുവെന്നും അവസരം ലഭിക്കുന്നതിനു നടിമാർ ചൂഷണത്തിന് ഇരയാകുകയാണ് ചെയ്യുന്നതെന്നും ശ്രുതി പറയുന്നു. പുതുമുഖ താരങ്ങളാണ് ഇതിനു പ്രധാനമായും ഇരയാകുന്നതെന്നും നടി പറഞ്ഞു.
നടിമാരേ തിരഞ്ഞെടുക്കേണ്ടത് അഭിനയമികവു പരിഗണിച്ചു കൊണ്ടാകണം. അല്ലാതെ മറ്റു തീരികൾ കൊണ്ടായിരിക്കരുത് എന്നു ശ്രുതി പറയുന്നു. കാസ്റ്റിങ് കൗച്ച് വലിയൊരു ക്രൈം തന്നെയാണെങ്കിലും വളരെ കുറച്ചു പരാതികൾ മാത്രമേ സിനിമരംഗത്തു നിന്നു പൊലീസിനു ലഭിക്കുന്നുള്ളു. പലരും മിണ്ടാതിരിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രണവണത ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇതു നാണക്കേടാണ് എന്നും ശ്രുതി പറയുന്നു.
സിനിമ കമ്പനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നടിയാണു ശ്രുതി. തമിഴ്, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയാണ് ശ്രുതി. മാമാസ് ഒരുക്കിയ സിനിമാകമ്പനി എന്ന ചിത്രത്തിൽ നായികായി ശ്രുതി അഭിനയിച്ചിട്ടുണ്ട്.