ന്യൂഡൽഹി: ഭിക്ഷ നൽകാൻ വിസമിതിച്ച കേന്ദ്ര സേനയിലെ കോൺസറ്റബിളായ മലയാളിയെ യാചകൻ കൂത്തിക്കൊന്നു. ജമ്മു-കാശ്മീർ മേഖലയിൽ ജോലി ചെയ്യുന്ന കോസ്റ്റബിൾ സെൽവരാജാണ്(27) മരിച്ചത്. കേരളത്തിൽ നിന്നും ഡൽഹിയിൽ എത്തി കാശ്മീരിലേക്കുള്ള തീവണ്ടി യാത്രയ്ക്ക് പോകുമ്പോഴായിരുന്നു സംഭവം. സെൽവരാജിനെ കൊന്ന സിക്കന്തർ എന്ന യാചകനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

മുപ്പത് ദിവസത്തെ അവധികഴിഞ്ഞ ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് ദുരന്തമുണ്ടായത്. ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ തീവണ്ടി ഇറങ്ങി കാശ്മീരിലേക്കുള്ള വണ്ടി മാറിക്കയറാനായുള്ള യാത്രയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. ഓട്ടോറിക്ഷയിലെ യാത്രയ്ക്കിടെ ട്രാഫിക് സിഗ്നലിനായി നിറുത്തി. ഈ സമയമാണ് മദ്യപിച്ച ലക്കുകെട്ട സിക്കന്തർ ഭിക്ഷാടനത്തിന് എത്തിയത്. അതുകൊണ്ട് തന്നെ സിക്കന്തറിന് ഒന്നും നൽകാൻ സെൽവരാജ് തയ്യാറായില്ല. വാക്കു തർക്കം പിടിച്ചു തള്ളലിലേക്ക് എത്തി. ഇതിനിടെയിൽ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സെൽവരാജിനെ കുത്തി.

ഡോ. റാം മനോഹർ ലോഹ്യാ ആശുപത്രിയിലെത്തിച്ചെങ്കിലും സെൽവരാജിന്റെ ജീവൻ രക്ഷിക്കാനായില്ല. തുർന്ന് ആക്രമം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകൾ പൊലീസ് അരിച്ചു പെറുക്കി. സെൽവരാജിനെ കുത്തിയ ശേഷം കടന്നു കളയുന്ന സിക്കന്തറിൽ ദൃശ്യങ്ങൾ കിട്ടി. അവ വാട്‌സ് ആപ്പിലൂടേയും മറ്റും വ്യാപകമായി പ്രചരിപ്പിച്ചു. അങ്ങനെയാണ് സിക്കന്തറെ കണ്ടെത്താൻ പൊലീസിന് ആയത്. വാട്‌സ് ആപ്പ് ദൃശ്യങ്ങൾ തിരിച്ചറിഞ്ഞവർ നൽകി സൂചനയിൽ നിന്നാണ് സിക്കന്തറിനെ പിടികൂടിയതെന്ന് ഡൽഹി പൊലീസും അറിയിച്ചു.

കുറ്റവാളികളെ കണ്ടെത്താൻ വാട്‌സ് അപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയുടെ സഹായം തേടാമെന്ന് ഡൽഹി പൊലീസിന് മാർഗ്ഗ നിർദ്ദേശമുണ്ട്. ഇതിന്റെ ഭാഗമായാണ് സിക്കന്തറിന്റെ ദൃശ്യങ്ങൾ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചതും.