- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അറ്റ്‌ലാന്റാ ഹോളിഫാമിലി ദേവാലയത്തിൽ യുദാ ശ്ശീഹായുടെ തിരുനാൾ ആഘോഷിച്ചു
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിൽ വി. യൂദാശ്ശീഹായുടെ തിരുനാളും, കൊന്ത പത്തിന്റെ സമാപനവും ആഘോഷിക്കുകയുണ്ടായി. ഒക്‌ടോബർ 11,12 തീയതികളിലാണ് തിരുനാൾ ആഘോഷിച്ചത്. പതിനൊന്നാം തീയതി വൈകുന്നേരം 6 മണിക്ക് കൊടിയേറ്റവും ദിവ്യബലിയും നൊവേനയും കൊന്തനമസ്‌കാരവും നടത്തപ്പെട്ടു. അസോസിയേഷൻ തയാറാക്കിയ സ്‌നേഹവരുന്നും കലാപരിപാ
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിൽ വി. യൂദാശ്ശീഹായുടെ തിരുനാളും, കൊന്ത പത്തിന്റെ സമാപനവും ആഘോഷിക്കുകയുണ്ടായി. ഒക്‌ടോബർ 11,12 തീയതികളിലാണ് തിരുനാൾ ആഘോഷിച്ചത്. പതിനൊന്നാം തീയതി വൈകുന്നേരം 6 മണിക്ക് കൊടിയേറ്റവും ദിവ്യബലിയും നൊവേനയും കൊന്തനമസ്‌കാരവും നടത്തപ്പെട്ടു. അസോസിയേഷൻ തയാറാക്കിയ സ്‌നേഹവരുന്നും കലാപരിപാടികളും ഉണ്ടായിരുന്നു.
12-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി ഫാ. ഡൊമിനിക് മഠത്തിൽകളത്തിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ ദിവ്യബലി നടത്തപ്പെട്ടു. ചെണ്ടമേളത്തിന്റേയും മുത്തുക്കുടകളുടേയും അകമ്പടിയോടുകൂടിയ ഭക്തിനിർഭരമായ പ്രദക്ഷിണവും നടത്തപ്പെടുകയുണ്ടായി. തിരുനാളിന്റെ പ്രസുദേന്തി മാത്യു സൈമൺ, ലൈസാമ്മ വാഴക്കാലായിൽ ആയിരുന്നു. പ്രസുദേന്തി മാത്യു, ലൈസാമ്മ വാഴക്കാലായിൽ തയാറാക്കിയ സ്‌നേഹവിരുന്നോടെ തിരുനാൾ കർമ്മങ്ങൾക്ക് തിരശീല വീണു. സാജു വട്ടക്കുന്നത്ത് അറിയിച്ചതാണിത്. 




