ന്യൂജേഴ്‌സി: സെന്റ് പോൾസ് മെൻസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷത്തോടൊപ്പം അമേരിക്കൻ അതിഭദ്രാസന മെത്രാപ്പൊലീത്ത യൽദോ മാർ തീത്തോസ് തിരുമേനിയുടെ 12ാം സ്ഥാനാരോഹണ വാർഷികാഘോഷം വര്ണാഭമായി.
ജനുവരി രണ്ടിന് രാവിലെ 9.30ന് ന്യൂജഴ്‌സിയിലെ റോസ് ലാൻഡിലുള്ള ഗ്രീക്ക് ഓർത്തഡോക്‌സ് ചർച്ച് ഹാളിൽ തീത്തോസ് തിരുമേനിയുടെ പ്രാർത്ഥനയോടെയാമ് കലാപരിപാടികൾക്ക് തുടക്കമായത്. സെന്റ് പോൾസ് മെൻസ് ഫെല്ലോഷിപ്പ് ജനറൽ സെക്രട്ടറി ഷെവ.എബ്രാഹാം മാത്യു സ്വാഗതം ആശംസിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഗീവർഗീസ് ചാലിശേരി ക്രിസ്തുമസ് സന്ദേശം നൽകി. വിവിധ പള്ളികളിൽ നിന്നും വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരുന്നു.

തീത്തോസ് തിരുമേനിയുടെ പന്ത്രണ്ടാം സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ച് അമേരിക്കൻ അതിഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ ക്രിസ്മസ് സമ്മാനം ബിഷപ്പിനു കൈമാറി. ഭദ്രാസന കൗൺസിലിനെ പ്രതിനിധീകരിച്ച് ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് ചാലിശേരി, ജോയിന്റ് ട്രഷറർ സിമി ജോസഫ്. കൗൺസിലർ ഷെവലിയാർ എബ്രാഹാം മാത്യു, പി.ഡി ജോർജ്, ജോജി കാവനാൽ.  ചടങ്ങുകൾക്കു നേതൃത്വം നൽകുകയും വിജയിപ്പിക്കുകയും ചെയ്തതിന് ജനറൽ കോഓർഡിനേറ്റർ ഡോ.ടി.വി ജോണിനെ അഭിന്ദിച്ചു.