മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ മെട്രോ റെയിൽവേ സ്റ്റേഷനിൽ ഇരട്ട സ്ഫോടനം. 10 പേർ കൊല്ലപ്പെട്ടെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നിരവധിപ്പേർക്കു പരുക്കേറ്റു.

മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നു നിരവധി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണ് സെന്റ് പീറ്റേഴ്സ്ബർഗ്. 2018 ഫിഫ ലോകകപ്പിന്റെ ഒരുക്കങ്ങളും ഇവിടെ നടന്നുവരികയാണ്.

സെന്നായ പ്ലോഷഡ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തെ തുടർന്ന് ഏഴ് മെട്രോ സ്റ്റേഷനുകൾ അടച്ചു.

റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് സെന്റ്പീറ്റേഴ്സ്ബർഗ്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സ്ഫോടനം നടക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നഗരത്തിൽ ഉണ്ടായിരുന്നു.

പ്രദേശത്തുനിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കാൻ തുടങ്ങി. ഭീകരാക്രമണമാണോ എന്നതിന് സൂചനകളില്ല.