ലോസ്ആഞ്ചലസ്: കലിഫോർണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 24ന് (ഞായർ) ആഘോഷിക്കുന്നു.

രാവിലെ 11 നു നടക്കുന്ന തിരുനാൾ കുർബാനയിൽ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. ജോണസ് ചെറുനിലത്ത് വിസി ഷിക്കാഗോ കാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധന്റെ രൂപംവെഞ്ചരിക്കൽ, ലദീഞ്ഞ്, നേർച്ചകാഴ്ച സമർപ്പിക്കൽ, നഗരികാണിക്കൽ പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാൾ ദിവസം രാവിലെ 9.30 മുതൽ പരമ്പരാഗത രീതിയിലുള്ള കഴുന്ന് നേർച്ച പള്ളിയിൽനിന്നു മരിയൻ ഗ്രോട്ടോയിലേക്കു നടക്കും.

വിശുദ്ധന്റെ തിരുനാളിനൊരുക്കമായി ജറിക്കോ പ്രാർത്ഥനയും അഖണ്ഡ ജപമാല സൗഖ്യ ആരാധനയും വിശുദ്ധ കുർബാനയും നടന്നു. ഫാ. ജോണസ് നയിച്ച പ്രാർത്ഥനയിൽ നിരവധി ഇടവകാംഗങ്ങൾ പങ്കെടുത്തു.

തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ ലഭിക്കുവാൻ ഫാ. ജോണസ് ചെറുനിലത്തും ട്രസ്റ്റിമാരായ ബൈജു വിതയത്തിലും ബിജു ആലുംമൂട്ടിലും എല്ലാവരെയും കുടുംബസമേതം സ്‌നേഹാദരവുകളോടെ ക്ഷണിക്കുന്നു.

ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തുന്നത് സെബസ്ത്യാനോസിന്റെ നാമധേയരും മറ്റ് ഏതാനും കുടുംബങ്ങളും ചേർന്നാണ്.