- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടമൊഴിവാക്കാൻ ശ്രമിച്ചതിനെ ദുർവ്യാഖ്യാനിക്കരുതേ! കാസർകോഡ് ചിറ്റാരിക്കൽ തോമാപുരം സെന്റ് തോമസ് പള്ളി അനധികൃത സെമിത്തേരി നിർമ്മാണം നടത്തുന്നുവെന്ന ആരോപണം നിഷേധിച്ച് ഇടവക; പള്ളി വികാരി കോൺഗ്രസോ കമ്യൂണിസ്റ്റോ അല്ലെന്നും ഈസ്റ്റ് എളേരി പഞ്ചായത്തിന് ഇടവക എതിരല്ലെന്നും വിശദീകരണം
കാസർകോഡ്: ചിറ്റാരിക്കൽ തോമാപുരം സെന്റ് തോമസ് ഫോറോന പള്ളിവക സെമിത്തേരിയിൽ അനധികൃത നിർമ്മാണ പ്രവർത്തനം നടക്കുന്നുവെന്ന ആരോപണം നിഷേധിച്ച് ഇടവകഅധികൃതർ.1951 മുതൽ തോമാപുരം ഇടവകയിൽ പെട്ടവരുടെ മൃതസംസ്‌കാരം നടത്തുന്ന സെമിത്തേരിയാണ് ഇവിടുത്തേത്. സെമിത്തേരിയുടെ ഒരുഭാഗത്തെ മതിൽ കാലപ്പഴക്കം മൂലം പൊളിഞ്ഞുപോയിരുന്നു.സെമിത്തേരിയിൽ വരുന്നവർക്ക് ആ ഭാഗം ഇടിഞ്ഞ് വീണ് അപകടം ഉണ്ടാകാതിരിക്കാൻ ഇടവക പൊതുയോഗ തീരുമാനമനുസരിച്ച് മതിൽ ബലപ്പെടുത്തുകയാണ് ചെയ്തതെന്നാണ് പള്ളി വികാരി അഗസ്റ്റിൻ പാണ്ട്യാമ്മാക്കൽ അടക്കമുള്ളവർ വിശദീകരിക്കുന്നത്. ഹ്യൂമൻ റൈറ്റ്‌റ്‌സ് ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ജോയിച്ചൻ മച്ചിയാനിക്കൽ സെമിത്തേരി നിർമ്മാണം ജില്ലാ കളക്ടറുടെ മുൻകൂർ അനുമതിയല്ലാതെയാണെന്ന് കാട്ടി പരാതി നൽകിയതോടെ ഈസ്റ്റ് എളേരി പഞ്ചായത്ത്, നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ജില്ലാ കളക്്ടറുടെയോ ഡിഎംഒയുടെയോ ഒരു അറിയിപ്പും സെമിത്തേരിയുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പള്ളി അധികൃതർ പറയുന്നു.തദ്ദേശഭരണ വകുപ്പ്
കാസർകോഡ്: ചിറ്റാരിക്കൽ തോമാപുരം സെന്റ് തോമസ് ഫോറോന പള്ളിവക സെമിത്തേരിയിൽ അനധികൃത നിർമ്മാണ പ്രവർത്തനം നടക്കുന്നുവെന്ന ആരോപണം നിഷേധിച്ച് ഇടവകഅധികൃതർ.1951 മുതൽ തോമാപുരം ഇടവകയിൽ പെട്ടവരുടെ മൃതസംസ്‌കാരം നടത്തുന്ന സെമിത്തേരിയാണ് ഇവിടുത്തേത്. സെമിത്തേരിയുടെ ഒരുഭാഗത്തെ മതിൽ കാലപ്പഴക്കം മൂലം പൊളിഞ്ഞുപോയിരുന്നു.സെമിത്തേരിയിൽ വരുന്നവർക്ക് ആ ഭാഗം ഇടിഞ്ഞ് വീണ് അപകടം ഉണ്ടാകാതിരിക്കാൻ ഇടവക പൊതുയോഗ തീരുമാനമനുസരിച്ച് മതിൽ ബലപ്പെടുത്തുകയാണ് ചെയ്തതെന്നാണ് പള്ളി വികാരി അഗസ്റ്റിൻ പാണ്ട്യാമ്മാക്കൽ അടക്കമുള്ളവർ വിശദീകരിക്കുന്നത്.
ഹ്യൂമൻ റൈറ്റ്‌റ്‌സ് ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ജോയിച്ചൻ മച്ചിയാനിക്കൽ സെമിത്തേരി നിർമ്മാണം ജില്ലാ കളക്ടറുടെ മുൻകൂർ അനുമതിയല്ലാതെയാണെന്ന് കാട്ടി പരാതി നൽകിയതോടെ ഈസ്റ്റ് എളേരി പഞ്ചായത്ത്, നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു.
എന്നാൽ, ജില്ലാ കളക്്ടറുടെയോ ഡിഎംഒയുടെയോ ഒരു അറിയിപ്പും സെമിത്തേരിയുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പള്ളി അധികൃതർ പറയുന്നു.തദ്ദേശഭരണ വകുപ്പ് മന്ത്രിയോ കളക്ടറോ പണി നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല.കല്ലറ നിർമ്മാണത്തിന് ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേയുണ്ടെന്ന പ്രചാരണവും ശരിയല്ല. പഞ്ചായത്തിന്റെ നിരോധന ഉത്തരവിനാണ് സ്‌റ്റേയെന്നും പള്ളി അധികൃതർ വ്യക്തമാക്കി.
രണ്ടുമാസം മുമ്പ് കല്ലറ പണിയാൻ പള്ളി വികാരി തീരുമാനിച്ചതായുള്ള പ്രസ്താവനയും ശരിയല്ല.പള്ളി കമ്മിറ്റിയാണ് മരാമത്ത് പണികൾക്ക് തീരുമാനമെടുക്കുന്നത്. സെമിത്തേരി നിർമ്മാണം നടന്നുവെന്ന ആരോപണവും കെട്ടിച്ചമച്ചതാണ്. നിലവിലെ കേടുപാടുകൾ നീക്കി നവീകരിക്കുകയും പൊളിഞ്ഞു വീണ ചുറ്റുമതിൽ ബലപ്പെടുത്തുകയുമാണ് ചെയ്തത്.
പരാതിക്കാരനായ ജോയിച്ചൻ മച്ചിയാനിക്കൽ ഹ്യൂമൻ റൈറ്റസ് ഫൗണ്ടേഷൻ എന്ന കടലാസ് സംഘടനയുടെ സ്വയം പ്രഖ്യാപിത പ്രസിഡന്റാണെന്ന് പള്ളി അധികൃതർ ആരോപിച്ചു. പള്ളിവക കെട്ടിടത്തിലെ കുടിയാനായിരുന്ന ജോയിയെ ഒഴിപ്പിച്ചത് മുതൽ ഇയാൾ പള്ളിക്കും വികാരിക്കും എതിരായി. മകളുടെ ജോലി കാര്യത്തിന് പള്ളിയെ സമ്മർദ്ദത്തിലാക്കാൻ കല്ലറയുടെ പേര് പറഞ്ഞ് കള്ള പരാതികൾ നൽകുകയായിരുന്നു.
പള്ളിയുടെ സ്ഥലം കയ്യേറി പഞ്ചായത്ത് ബസ് സ്റ്റാന്റ് റോഡ് നിർമ്മിക്കുകയും പള്ളിവക പറമ്പിൽ കൂടി വൈദ്യുതി ലൈൻ അനധികൃതമായി വലിക്കുകയും ചെയ്തതിനെ എതിർത്തതാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് തങ്ങൾക്കെതിരെ തിരിയാൻ കാരണം. തങ്ങളെ വരുതിക്കു കൊണ്ടുവരാൻ ജോയിച്ചന്റെ പരാതി പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് പള്ളിക്കെതിരെ നിരോധന ഉത്തരവും പള്ളി വികാരിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തരവും ഇട്ടത് ജനാധിപത്യ സംരക്ഷണ മുന്നണി പഞ്ചായത്ത് ഭരണ നേതൃത്വമാണ്. വികാരി അഗസ്റ്റിൻ പാണ്ട്യാമ്മാക്കലിന് കക്ഷിരാഷ്ട്രീയമില്ലെന്നും പള്ളി അധികൃതർ വ്യക്തമാക്കി.
സെമിത്തരിയുമായി ബന്ധപ്പെട്ട നിർമ്മാണം നടക്കവേ സമീപത്തെ നീർച്ചാലുമായി പാലിക്കേണ്ട അകലം ഇല്ലെന്ന് കാണിച്ചാണ് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പരാതി നൽകിയത്. കുടുംബ കല്ലറകൾ പണിതുവെന്ന ആരോപണത്തെ കുറിച്ച് കാസർഗോഡ് ജില്ലാ കലക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തിയിരുന്നു. ഡി.എം. ഒ . ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് നടത്തിയ പരിശോധനയിലും ഇക്കാര്യം കണ്ടെത്തിയതോടെ ഈസ്റ്റ് എളേരി പഞ്ചായത്തിനും ചിറ്റാരിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്കും നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, ജില്ലാ കളക്്ടറുടെയോ ഡിഎംഒയുടെയോ ഒരു അറിയിപ്പും സെമിത്തേരിയുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പള്ളി അധികൃതർ പറയുന്നു.തദ്ദേശഭരണ വകുപ്പ് മന്ത്രിയോ കളക്ടറോ പണി നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല.
കോൺഗ്രസ്സിൽ നിന്നും പുറത്ത് പോയി ജനാധിപത്യ സംരക്ഷണ മുന്നണി രൂപീകരിച്ച് ഭരണം പിടിച്ചെടുത്ത ജയിംസ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി അധികാരമേറിയതു മുതൽ അവർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വിശ്വാസികൾക്കിടയിൽ കുപ്രചാരണംം നടത്തിയെന്ന ആരോപണവും പള്ളി അധികൃതർ നിഷേധിച്ചു.പഞ്ചായത്തിന്റെ ഒരു കാര്യത്തിനും പള്ളി എതിരല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.