മെൽബൺ: ദുഃഖ വെള്ളിയാഴ്ചയിലെ തിരുക്കർമ്മങ്ങൾക്കായി ബക്കസ് മാർഷ് മലമുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 10 മണിക്കാണ് ബക്കസ് മാർഷിലെമരിയൻ സെന്റർ ദേവാലയത്തിൽ തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത്. മെൽബൺ,ബല്ലാരറ്റ്, ബെൻഡിഗൊ, ജീലോങ്ങ്, ഹോർഷം എന്നീ സ്ഥലങ്ങളിലെ സീറോമലബാർ വിശ്വാസികൾ തിരുകർമ്മങ്ങളിൽ പങ്കെടുക്കും.

മെൽബൺ സെന്റ് അൽഫോൻസസീറോ മലബാർ കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ,സെന്റ് മേരീസ് മെൽബൺ വെസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം നാടുകുന്നേൽഎന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നല്കും.കഴിഞ്ഞ പത്തുവർഷമായി മെൽബണിലെയും പരിസര പ്രദേശങ്ങളിലെയും വിശ്വാസികൾബക്കസ് മാർഷ് മലമുകളിലാണ് തിരുക്കർമ്മങ്ങൾക്കായി ഒരുമിച്ച് കൂടുന്നത്.

മുൻ വർഷങ്ങളിലെ പോലെ അയ്യായിരത്തോളം പേർ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നു. മലമുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻവിപുലമായ സൗകര്യങ്ങളാണ് ഈ വർഷം ഒരുക്കിയിരിക്കുന്നത്.കത്തീഡ്രൽ ഇടവകയിലെ പെസഹാ വ്യാഴാഴ്ചയിലെ തിരുക്കർമ്മങ്ങൾറോക്‌സ്ബർഗ് പാർക്കിലെഗുഡ് സമരിറ്റൻ ദേവാലയത്തിലും റിസെവോർസെന്റ് സ്റ്റീഫൻസ് ദേവാലയത്തിലും വൈകീട്ട് 7 മണിക്കുംഉയിർപ്പിന്റെ
തിരുക്കർമ്മങ്ങൾ ശനിയാഴ്ച വൈകീട്ട് 7 മണിക്കും ആരംഭിക്കും.