- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ലണ്ടനിലെ ഇന്ത്യക്കാരനായ ബാങ്ക് ജീവനക്കാരൻ വെട്ടിയത് 120 തവണ; കൊല നടത്താൻ ഇന്റർനെറ്റ് സെർച്ച് ചെയ്തത് കണ്ടെത്തിയതോടെ ജീവിതകാലം മുഴുവൻ ജയിലിൽ അടച്ച് കോടതി
വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ കോടാലി ഉപയോഗിച്ച് 120 തവണ വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ ബാങ്ക് ജീവനക്കാരനെ ബ്രിട്ടീഷ് കോടതി ആജീവനാന്തം ജയിലിലടച്ചു. 46കാരനായ സഞ്ജയ് നിജാവനെയാണ് കോടതി ശിക്ഷിച്ചത്. പൊലീസ് വീട്ടിലെത്തുമ്പോൾ, ഭാര്യ സോണിയയെ കോടാലികൊണ്ട് തുരുതുരാ വെട്ടി കൊലപ്പെടുത്തിയ ശേഷം ഒരു കത്തിയുപയോഗിച്ച് സ്വന്തം കാലിൽ കുത്തിക്കൊണ്ടിരിക്കുകയായിരന്നു സഞ്ജയ്. പെട്ടെന്നുള്ള മാനസികാഘാതത്തിലാണ് താൻ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് സഞ്ജയ് കോടതിയിൽ വാദിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ഭാര്യയെ എങ്ങനെ കൊലപ്പെടുത്താമെന്നത് സംബന്ധിച്ച് ഇയാൾ നേരത്തെ ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്നതായി അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തി. സഞ്ജയെ കുറ്റവാളിയാണെന്ന് ഒക്ടോബറിൽത്തന്നെ കോടതി കണ്ടെത്തിയിരുന്നു. ഇയാളുടെ മനോനില പരിശോധിച്ച റിപ്പോർട്ട് വരുന്നതുവരെ വിധിപറയുന്നത് മാറ്റിവച്ചിരിക്കുകയായിരുന്നു. ആജീവനാന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ച ജഡ്ജി റോബർട്ട് ഫ്രേസർ, സഞ്ജയ് ഇനിയും പുറത്തിറങ്
വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ കോടാലി ഉപയോഗിച്ച് 120 തവണ വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ ബാങ്ക് ജീവനക്കാരനെ ബ്രിട്ടീഷ് കോടതി ആജീവനാന്തം ജയിലിലടച്ചു. 46കാരനായ സഞ്ജയ് നിജാവനെയാണ് കോടതി ശിക്ഷിച്ചത്. പൊലീസ് വീട്ടിലെത്തുമ്പോൾ, ഭാര്യ സോണിയയെ കോടാലികൊണ്ട് തുരുതുരാ വെട്ടി കൊലപ്പെടുത്തിയ ശേഷം ഒരു കത്തിയുപയോഗിച്ച് സ്വന്തം കാലിൽ കുത്തിക്കൊണ്ടിരിക്കുകയായിരന്നു സഞ്ജയ്.
പെട്ടെന്നുള്ള മാനസികാഘാതത്തിലാണ് താൻ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് സഞ്ജയ് കോടതിയിൽ വാദിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ഭാര്യയെ എങ്ങനെ കൊലപ്പെടുത്താമെന്നത് സംബന്ധിച്ച് ഇയാൾ നേരത്തെ ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്നതായി അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തി. സഞ്ജയെ കുറ്റവാളിയാണെന്ന് ഒക്ടോബറിൽത്തന്നെ കോടതി കണ്ടെത്തിയിരുന്നു. ഇയാളുടെ മനോനില പരിശോധിച്ച റിപ്പോർട്ട് വരുന്നതുവരെ വിധിപറയുന്നത് മാറ്റിവച്ചിരിക്കുകയായിരുന്നു.
ആജീവനാന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ച ജഡ്ജി റോബർട്ട് ഫ്രേസർ, സഞ്ജയ് ഇനിയും പുറത്തിറങ്ങുന്നത് അപകടകരമാണെന്ന് നിരീക്ഷിച്ചു. മറ്റുള്ളവരെ ആക്രമിക്കാൻ ഇനിയും സാധ്യതയുണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ് ശേഷിച്ച കാലം മുഴുവൻ ജയിലിലിടാൻ കോടതി ഉത്തരവിട്ടത്.
ജോലിയിൽനിന്ന് രാജിവച്ചതോടെ സഞ്ജയ് വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നു. ഇതേസമയത്തുതന്നെയാണ് സോണിയ വിവാഹമോചനം ആവശ്യപ്പെട്ടതും. സറേയിലെ വീടിനുമേലുള്ള ഭാരിച്ച മോർട്ട്‌ഗേജും വിവാഹമോചനം ആവശ്യപ്പെടാൻ സോണിയയെ പ്രേരിപ്പിച്ചു. 2016 മെയ് 21ന് മുകളിലത്തെ നിലയിൽനിന്ന് താഴേക്ക് വന്ന സോണിയയെ മഴുവുമായി കാത്തുനിന്ന സഞ്ജയ് ആക്രമിക്കുകയായിരുന്നു. 124 മുറിവുകളാണ് അവരുടെ ദേഹത്തുണ്ടായിരുന്നത്. ഇതിൽ 40ഓളം മുറിവുകൾ തലയിലായിരുന്നു.
തലയ്ക്കടിച്ചും വെട്ടിയും വീഴ്‌ത്തിയശേഷം കഴുത്തറുത്താണ് സോണിറ്റയെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ടർ സാലി ഒ സള്ളിവൻ വിചാരണവേളയിൽ കോടതിയെ അറിയിച്ചിരുന്നു. തലയിലും കഴുത്തിലുമായിരുന്നു മുറിവുകളിലേറെയും. ആക്രമിക്കാനുപയോഗിച്ച മഴു ശരീരത്തിനടുത്തനിന്നുതന്നെ കണ്ടെത്തിയിരുന്നു.