ആലപ്പുഴ: മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി എത്തേണ്ടിയിരുന്ന തെരഞ്ഞെടുപ്പു പ്രചാരണവേദി തകർന്ന് ഒരാൾക്ക് പരിക്കേറ്റു. പുളിങ്കുന്ന് ജങ്കാർ കടവിന്റെ വടക്കേക്കരയിലെ തിരഞ്ഞെടുപ്പ് യോഗ വേദിയാണ് കനത്ത കാറ്റിനേയും മഴയേയും തുടർന്ന് തകർന്നു വീണത്. ഇതെത്തുടർന്നു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് ചേക്കോടനു പരിക്കേറ്റു. ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് എം എൻ ചന്ദ്രപ്രകാശ് പ്രസംഗിക്കവെയാണു വേദി തകർന്നത്. കെപിസിസി ജനറൽ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, മുൻ എംഎ‍ൽഎ ഡോ. കെ.സി. ജോസഫ് എന്നിവരടക്കമുള്ള പത്തോളം നേതാക്കളും വേദിയിലുണ്ടായിരുന്നു.