- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റേഷൻ കാർഡ് ഉടമകൾക്ക് 2000 രൂപ; പാൽ വില 3 രൂപ കുറച്ചു; ആദ്യമന്ത്രിസഭാ തീരുമാനങ്ങൾ ജനകീയമാക്കി സ്റ്റാലിൻ
ചെന്നൈ: അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ നടപടികളായി സ്റ്റാലിൻ സർക്കാർ. കോവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ 2.7 കോടി റേഷൻ കാർഡ് ഉടമകൾക്ക് 2000 രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പാലിന്റെ വില മൂന്ന് രൂപയായി കുറയ്ക്കാനും ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചു.
സർക്കാർ ഇൻഷൂറൻസ് ഉള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ സൗജന്യമാക്കും. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ഇന്ന് രാവിലെയാണ് തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ചുമതലയേറ്റത്. രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ 33 മന്ത്രിമാരും അദ്ദേഹത്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. ഡിഎംകെ ഇത് ആറാം തവണയാണ് അധികാരത്തിലെത്തുന്നത്. 234 അംഗനിയമസഭയിൽ ഡിഎംകെ സഖ്യം നേടിയത് 159 സീറ്റുകളാണ്
മറുനാടന് മലയാളി ബ്യൂറോ