- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമി വിവാദത്തിൽപ്പെട്ട മെത്രാൻ സ്റ്റാൻലി റോമന് പകരക്കാരനായി മോൺ. പോൾ ആന്റണി മുല്ലശ്ശേരി പുതിയ ഇടയനായതിന്റെ സന്തോഷത്തിൽ കൊല്ലം ലത്തീൻ രൂപത; സ്റ്റാൻലി റോമന് പടിയിറങ്ങേണ്ടിവന്നത് ഭൂമി ഇടപാടിലും ഇഷ്ടക്കാരുടെ നിയമനത്തിലും കോടതിവിധി എതിരായപ്പോൾ; പദവിയിൽ കടിച്ചുതൂങ്ങിയ മുൻ ബിഷപ്പിനെ ഒഴിവാക്കാൻ അവസരം വന്നത് കാനോൻ നിയമലംഘനം തെളിഞ്ഞതോടെ
കൊല്ലം: കൊല്ലം രൂപതാ വികാരി ജനറാൾ ആയിരുന്ന മോൺ.പോൾ ആന്റണി മുല്ലശ്ശേരിയെ ഫ്രാൻസിസ് മാർപ്പാപ്പ ഇന്നലെ കൊല്ലം മെത്രാനായി നിയമിച്ചതോടെ ഭൂമി വിവാദത്തിൽപ്പെട്ട മുൻ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ സ്ഥാനമൊഴിഞ്ഞ് പോയതിന്റെ ആശ്വാസത്തിലാണ് സഭയിലെ വലിയൊരു വിഭാഗം വിശ്വാസികൾ. കൊല്ലത്തെ ലത്തീൻസഭാ ഭൂമിവിവാദവും അതിനെ തുടർന്നുണ്ടായ കോടതിവിധിയുടെയും പശ്ചാത്തലത്തിലാണ് ബിഷപ്പ് ഡോ. സ്റ്റാൻലി റോമനെ നീക്കി പുതിയ ബിഷപ്പിന്റെ നിയമത്തിന് പോപ്പ് അനുമതി നൽകുന്നത്. ലത്തീൻ കത്തോലിക്ക രൂപതയുടെ പണം ചെലവാക്കുന്നത് സംബന്ധിച്ച് കൊല്ലം ബിഷപ്പായിരുന്ന സ്റ്റാൻലി റോമനെതിരേയുള്ള കോടതിവിധിയാണ് മെത്രാൻ സ്ഥാനത്തുനിന്ന് നീക്കുന്നതിന് കാരണമായത്. ഇതിന് പുറമെ പ്രായംകഴിഞ്ഞും ആ പദവിയിൽ കടിച്ചുതൂങ്ങി നിൽക്കുന്നുവെന്നും സ്വത്ത് അനധികൃതമായി ചെലവഴിക്കാനാണ് ഇതെന്നുമെല്ലാം ആരോപണങ്ങൾ ശക്തമാകുകയും ചെയ്തു. സീറോമലബാർ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാട് വിവാദത്തിനിടയിലാണ് കൊല്ലത്തെ ലത്തീൻസഭാ ഭൂമിവിവാദവും പുറത്തു വന്നത്. ലത്തീൻ കത്തോലിക്കാ രൂപ
കൊല്ലം: കൊല്ലം രൂപതാ വികാരി ജനറാൾ ആയിരുന്ന മോൺ.പോൾ ആന്റണി മുല്ലശ്ശേരിയെ ഫ്രാൻസിസ് മാർപ്പാപ്പ ഇന്നലെ കൊല്ലം മെത്രാനായി നിയമിച്ചതോടെ ഭൂമി വിവാദത്തിൽപ്പെട്ട മുൻ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ സ്ഥാനമൊഴിഞ്ഞ് പോയതിന്റെ ആശ്വാസത്തിലാണ് സഭയിലെ വലിയൊരു വിഭാഗം വിശ്വാസികൾ. കൊല്ലത്തെ ലത്തീൻസഭാ ഭൂമിവിവാദവും അതിനെ തുടർന്നുണ്ടായ കോടതിവിധിയുടെയും പശ്ചാത്തലത്തിലാണ് ബിഷപ്പ് ഡോ. സ്റ്റാൻലി റോമനെ നീക്കി പുതിയ ബിഷപ്പിന്റെ നിയമത്തിന് പോപ്പ് അനുമതി നൽകുന്നത്.
ലത്തീൻ കത്തോലിക്ക രൂപതയുടെ പണം ചെലവാക്കുന്നത് സംബന്ധിച്ച് കൊല്ലം ബിഷപ്പായിരുന്ന സ്റ്റാൻലി റോമനെതിരേയുള്ള കോടതിവിധിയാണ് മെത്രാൻ സ്ഥാനത്തുനിന്ന് നീക്കുന്നതിന് കാരണമായത്. ഇതിന് പുറമെ പ്രായംകഴിഞ്ഞും ആ പദവിയിൽ കടിച്ചുതൂങ്ങി നിൽക്കുന്നുവെന്നും സ്വത്ത് അനധികൃതമായി ചെലവഴിക്കാനാണ് ഇതെന്നുമെല്ലാം ആരോപണങ്ങൾ ശക്തമാകുകയും ചെയ്തു. സീറോമലബാർ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാട് വിവാദത്തിനിടയിലാണ് കൊല്ലത്തെ ലത്തീൻസഭാ ഭൂമിവിവാദവും പുറത്തു വന്നത്.
ലത്തീൻ കത്തോലിക്കാ രൂപതാ ബിഷപ് സ്റ്റാൻലി റോമനെ കൊല്ലം മുൻസിഫ് കോടതി വിലക്കിയത് അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കുന്നതിൽ നിർണായകമായി. ബിഷപ്പ് സഭാ സ്വത്തുക്കൾ വിൽക്കുന്നതോ ബാധ്യതപ്പെടുന്നതോ സംബന്ധിച്ചുള്ള നയപരമായ തീരുമാനങ്ങൾ എടുക്കുന്നതും പുരോഹിതരെയോ സ്ഥാപനങ്ങളിലെ തൊഴിലാളികളെയോ സ്ഥലംമാറ്റുന്നതും തടഞ്ഞ് കൊല്ലം മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ, ബിഷപ്പ് നൽകിയ അപ്പീൽ കൊല്ലം മൂന്നാം അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (വഖ്ഫ് ട്രിബ്യൂണൽ) കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് മോൺ. പോൾ ആന്റണി മുല്ലശ്ശേരി പുതിയ മെത്രാനായി പ്രഖ്യാപിക്കപ്പെടുന്നത്.
കാനോൻ നിയമപ്രകാരം നിയമിതനായ ബിഷപ്പ്, 74 വയസ് പൂർത്തിയായാൽ നിയമം അനുശാസിക്കും വിധം തന്റെ രാജിക്കത്ത് മാർപ്പാപ്പക്ക് അയക്കണമെന്നാണ് ചട്ടം. തുടർന്ന് അധികാരം ഒഴിഞ്ഞ് അടുത്തയാളിന് കൈമാറുകയും വേണം. 75 വയസ് കഴിഞ്ഞ ബിഷപ്പ് സഭാ സ്വത്തുക്കൾ വിൽപ്പന നടത്തുന്നതായും ഭരണത്തിൽ ക്രമക്കേടു നടക്കുന്നതായും വിശ്വാസികളിൽ ഒരുവിഭാഗം ആരോപിച്ചതോടെ കുറച്ചുകാലമായി വലിയ വിവാദങ്ങളാണ് ഉയർന്നത്. സ്ഥാനമൊഴിയുംമുമ്പ് ബിഷപ്പ് തന്നിഷ്ടപ്രകാരം സ്വത്തുക്കൾ കൈകാര്യം ചെയ്യാനും ജീവനക്കാരെ സ്ഥലംമാറ്റാനും ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചർച്ച ആക്ട് ആക്ഷൻ കൗൺസിൽ കോടതിയെ സമീപിച്ചത്. കാനാൻ നിയമങ്ങളുടെ ലംഘനം നടന്നതുകൊണ്ടാണ് പ്രാർത്ഥനാധികാരം മാത്രമുള്ള കാവൽ ബിഷപ്പായി സ്റ്റാൻലിറോമനെ കോടതിക്ക് കണക്കാക്കേണ്ടി വന്നത്. കോടതി വിധി എതിരായതിന് പിന്നാലെ പുതിയ മെത്രാന്റെ പ്ര്ഖ്യാപനം ഇന്നലെ വത്തിക്കാനിലും കൊല്ലത്തും ഒരേസമയം നടത്തിക്കൊണ്ട് മുല്ലശ്ശേരി പിതാവ് രൂപതയുടെ പുതിയ ഇടയനായി.
ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റുമാരായ വെസ്റ്റ് കല്ലട പാട്ടക്കടവ് ആൻസി കോട്ടേജിൽ എൽ. തങ്കച്ചൻ, കണ്ടച്ചിറ നമ്പുവിള പടിഞ്ഞാറ്റതിൽ ഹിലാരി സഖറിയ എന്നിവർ അഡ്വ. നീണ്ടകര ആർ. രമേശ്കുമാർ മുഖേന ഫയൽ ചെയ്ത കേസിൽ മുൻസിഫ് ആർ. ജ്യോതിബാബുവാണു സ്റ്റാൻലി റോമനെതിരെ വിധിപ്രസ്താവിച്ചത്. കാനോൻനിയമപ്രകാരം നിയമിതനായ ബിഷപ് 184, 401 വകുപ്പുകൾ പ്രകാരം 74 വയസ് പൂർത്തിയായാൽ മാർപാപ്പയ്ക്ക് രാജിക്കത്ത് അയയ്ക്കണം. ഇതാണ് സാധാരണയുള്ള ചട്ടം. തുടർന്ന് 75 വയസ് കഴിയുമ്പോൾ സ്ഥാനമൊഴിഞ്ഞു പിൻഗാമിക്ക് അധികാരം കൈമാറണം. എന്നാൽ, ഈ കാലാവധി കഴിഞ്ഞ ബിഷപ് സ്ഥാനമൊഴിയാൻ തയ്യാറായില്ല. മാത്രമല്ല, സഭാസ്വത്തുക്കൾ വിൽപ്പന നടത്തുന്നതായും ഭരണത്തിൽ ക്രമക്കേടു നടത്തുന്നതായും ആരോപിച്ചു വിശ്വാസികളിൽ ചിലർ രംഗത്തുവരികയും ചെയ്തു. അങ്ങനെ സംഭവം വലിയ വിവാദത്തിലേക്ക് നീങ്ങി. ഇതിനിടെയാണ് സ്ഥാനമൊഴിയും മുമ്പു സ്വത്തുക്കൾ കൈകാര്യം ചെയ്യാനും ജീവനക്കാരെ സ്ഥലംമാറ്റാനും ശ്രമിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു വിശ്വാസികൾ കോടതിയെ സമീപിച്ചത്.
നേരത്തെ ബിഷപ്പ് സ്റ്റാൻലി റോമൻ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തി എന്ന ആരോപണവുമായി സഭാ വിശ്വാസിയായ അഭിഭാഷകനും രംഗത്തെത്തിയിരുന്നു. 2011ൽ തങ്കശേരിയിലെ സഭയുടെ അധീനതയിലുണ്ടായിരുന്ന ഭൂമി കോടികൾക്ക് വിൽപന നടത്തിയതിന് പിന്നിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുണ്ടെന്നാണ് ആരോപണം ഉയർന്നിരുന്നത്. ലക്ഷങ്ങൾ സെന്റിന് വിലമതിക്കുന്ന ഭൂമി വെറും ഒരു കോടിയിൽപരം രൂപയ്ക്ക് വിറ്റതായാണ് രേഖകളെന്നും അഡ്വ. ബോറിസ് പോളി ആരോപിച്ചിരുന്നു. നിരവധി ഭൂമി ഇടപാടുകളും അതിരൂപതയിൽ നടന്നിട്ടുണ്ടെന്നും അതിന്റെ ഒക്കെ പിന്നിലും ഇത്തരം ക്രമക്കേടുകൾ ഉണ്ടെന്നും ബോറിസ് ആരോപിക്കുകയുണ്ടായി. ഭൂമി വാങ്ങിയ ആൾ ഒരു കോടിയേ രേഖകൾ പ്രകാരം ഉള്ളെങ്കിലും അതിലും ഒക്കെ ഉയർന്ന വിലയ്ക്കാണ് ഭൂമി വാങ്ങിയതെന്നുമാണ് ആരോപണം ഉയർന്നത്. ഏതായാലും വിവാദങ്ങൾ തൽക്കാലം ഒഴിഞ്ഞ് പുതിയ ഇടയനെ കിട്ടിയ സന്തോഷത്തിലാണ് സഭാ വിശ്വാസികൾ.
കാഞ്ഞിരകോട് ഇടവകാംഗമായ പുതിയ ഇടയൻ
കൊല്ലം കാഞ്ഞിരകോട് ഇടവകാംഗമാണ് പുതിയ ഇടവകാംഗമായ മോൺ. ഡോ. പോൾ ആന്റണി മുല്ലശേരി. ഇന്നലെ കൊല്ലം കത്തീഡ്രൽ ദേവാലയത്തിലും വത്തിക്കാനിലും ഒരേ സമയമായിരുന്നു മെത്രാനായുള്ള പ്രഖ്യാപനം. കൊല്ലം രൂപത ചാൻസലർ റവ.ഡോ.ഷാജി ജർമ്മൻ നിയമന ഉത്തരവ് വായിച്ചു. മെത്രാഭിഷേകത്തിന്റെയും സ്ഥാനാരോഹണ ചടങ്ങുകളുടെയും തീയതി പിന്നീട് പ്രഖ്യാപിക്കും.
നിലവിൽ രൂപത വികാരി ജനറാൾ, ജൂഡീഷ്യൽ വികാരി, ഫാത്തിമ ഷ്രൈൻ റെക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചുവരവെയാണ് ഡോ. പോൾ ആന്റണി മുല്ലശേരി മെത്രാനായി നിയോഗിക്കപ്പെടുന്നത്. 1960 ജനുവരി 15ന് കൊല്ലം രൂപതയിലെ കാഞ്ഞിരക്കോട് ഇടവകയിൽ കൈതാകോടിയിൽ പരേതരായ ആന്റണി ഗബ്രിയേൽമാർഗരീത്ത ദമ്പതികളുടെ മകനായാണ് പോൾ ആന്റണി മുല്ലശേരി ജനിച്ചത്. കാഞ്ഞിരകോട് സെന്റ് മാർഗരറ്റ് എൽപി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
സെന്റ് റാഫേൽ സെമിനാരിയിൽ 1969ലാണ് അദ്ദേഹം വൈദിക പഠനത്തിന് ചേർന്നത്. 1970 മുതൽ 76 വരെ കൊല്ലം ട്രിനിറ്റി ലൈസിയത്തിലും 1978ൽ ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും പഠിച്ചു. 1984 ഡിസംബർ 22ന് കൊല്ലം മെത്രാനായിരുന്ന റവ.ഡോ. ജോസഫ് ജി.ഫെർണാണ്ടസിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് പുനലൂർ സെന്റ് മേരീസ് ഇടവകയിലും കുമ്പളം സെന്റ് മൈക്കിൾസ് ഇടവകയിലും സഹവികാരിയായും മുരുതൂർകുളങ്ങര, വടക്കുംതല, പടപ്പക്കര എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചു.
1990 മുതൽ 95 വരെ റോമിൽ കാനോൻ നിയമത്തിൽ ഉപരിപഠനം നടത്തി. തുടർന്ന് തങ്കശേരി ഇൻഫന്റ് ജീസസ് പ്രൊ കത്തീഡ്രൽ, ഹോളിക്രോസ് ഇടവകകളിൽ വികാരിയായി. സെന്റ് റാഫേൽ സെമിനാരിയിൽ 1988 മുതൽ രണ്ടു വർഷം പ്രീഫക്ട് വൈദികനായും 2004 മുതൽ 2006 വരെ റെക്ടററായും 2015 മുതൽ 17 വരെ ആത്മീയ ഗുരുവായും സേവനമനുഷ്ഠിച്ചു. മതബോധന ഡയറക്ടർ, രൂപത ചാൻസലർ, എപ്പിസ്‌കോപ്പൽ വികാരി, രൂപത ജഡ്ജി, ജുഡീഷൽ വികാരി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.