- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിന്റേത് 'ഫൈവ് സ്റ്റാർ' തട്ടിപ്പോ? വാഗ്ദാനം ചെയ്ത തുക നൽകാതെ തട്ടിച്ചെന്ന പരാതിയുമായി അപകടത്തിൽ പരുക്കേറ്റയാൾ ഉപഭോക്തൃ ഫോറത്തിൽ
പത്തനംതിട്ട: രോഗങ്ങൾ വർധിക്കുകയും ചികിൽസാ ചെലവേറുകയും കഴുത്തറപ്പൻ ആശുപത്രികൾ കൂണു പോലെ മുളച്ചു പൊന്തുകയും ചെയ്തതോടെ രക്ഷപ്പെട്ട കൂട്ടരാണ് ഹെൽത്ത് ഇൻഷ്വറൻസ് കമ്പനികൾ. എല്ലാത്തരം ചികിൽസാ സഹായങ്ങൾ വാഗ്ദാനം ചെയ്ത് പോളിസി എടുപ്പിക്കുന്ന കമ്പനികൾ പക്ഷേ, ആവശ്യത്തോട് അടുക്കുമ്പോൾ തനി നിറം കാട്ടുന്നുവെന്ന പരാതികൾ വ്യാപകമാവുകയാണ്. ഹെൽത്ത് ഇൻഷ്വറൻസുകളിൽ സാമാന്യം ഭേദപ്പെട്ടത് എന്ന് പേരുള്ള സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിനെതിരേ പരാതിയുമായി ഉപഭോക്തൃ ഫോറത്തെ സമീപിച്ചിരിക്കുകയാണ് റാന്നി മണ്ണടിശാല വെച്ചൂച്ചിറ പുല്ലാട്ട് വീട്ടിൽ ജോമോൻ.ജെ പുല്ലാട്ട്. വാഗ്ദാനം ചെയ്ത ചികിത്സാത്തുക നൽകാതെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി കബിളിപ്പിച്ചതായിട്ടാണ് പരാതി. 2013 മുതൽ 485333-1 ഡിസ്ചാർജ് പോളിസിയോടൊപ്പം 0502881 എന്ന ക്ലെയിം നമ്പറോടു കൂടി പോളിസി എടുത്തിരുന്ന ജോമോൻ 10,000 രൂപ വർഷംതോറും അടച്ചു വന്നിരുന്നു. കഴിഞ്ഞ മാസം 20 ന് റാന്നി കോഴഞ്ചേരി റോഡിലുണ്ടായ ബൈക്കപകടത്തിൽ ജോമോന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ
പത്തനംതിട്ട: രോഗങ്ങൾ വർധിക്കുകയും ചികിൽസാ ചെലവേറുകയും കഴുത്തറപ്പൻ ആശുപത്രികൾ കൂണു പോലെ മുളച്ചു പൊന്തുകയും ചെയ്തതോടെ രക്ഷപ്പെട്ട കൂട്ടരാണ് ഹെൽത്ത് ഇൻഷ്വറൻസ് കമ്പനികൾ. എല്ലാത്തരം ചികിൽസാ സഹായങ്ങൾ വാഗ്ദാനം ചെയ്ത് പോളിസി എടുപ്പിക്കുന്ന കമ്പനികൾ പക്ഷേ, ആവശ്യത്തോട് അടുക്കുമ്പോൾ തനി നിറം കാട്ടുന്നുവെന്ന പരാതികൾ വ്യാപകമാവുകയാണ്.
ഹെൽത്ത് ഇൻഷ്വറൻസുകളിൽ സാമാന്യം ഭേദപ്പെട്ടത് എന്ന് പേരുള്ള സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിനെതിരേ പരാതിയുമായി ഉപഭോക്തൃ ഫോറത്തെ സമീപിച്ചിരിക്കുകയാണ് റാന്നി മണ്ണടിശാല വെച്ചൂച്ചിറ പുല്ലാട്ട് വീട്ടിൽ ജോമോൻ.ജെ പുല്ലാട്ട്. വാഗ്ദാനം ചെയ്ത ചികിത്സാത്തുക നൽകാതെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി കബിളിപ്പിച്ചതായിട്ടാണ് പരാതി. 2013 മുതൽ 485333-1 ഡിസ്ചാർജ് പോളിസിയോടൊപ്പം 0502881 എന്ന ക്ലെയിം നമ്പറോടു കൂടി പോളിസി എടുത്തിരുന്ന ജോമോൻ 10,000 രൂപ വർഷംതോറും അടച്ചു വന്നിരുന്നു.
കഴിഞ്ഞ മാസം 20 ന് റാന്നി കോഴഞ്ചേരി റോഡിലുണ്ടായ ബൈക്കപകടത്തിൽ ജോമോന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതു കാൽമുട്ട് തകർന്നതിനാൽ അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു. കഴിഞ്ഞ ഒന്നിന് ആശുപത്രി അധികൃതർ 1,88,000 രൂപ ബിൽ നൽകി. തുടർന്ന് സഹോദരീ ഭർത്താവും ചെങ്ങന്നൂർ നഗരസഭാ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എജി ഷാനവാസ് രേഖകളുമായി കമ്പനിയുടെ പ്രാദേശിക ഏജന്റിനെ സമീപിച്ചു. മൂന്നു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്ന കമ്പനി 1,30,000 മാത്രമേ നൽകൂ എന്ന് അറിയിച്ചു.
തുടർന്ന് കമ്പനിയുടെ തിരുവനന്തപുരം, ചെന്നൈ ഓഫീസുകളിൽ ബന്ധപ്പെട്ടെങ്കിലും ഇതേ മറുപടി തന്നെയാണ് ലഭിച്ചത്. തീർത്തും അന്യായമായ കാരണങ്ങളാണ് കമ്പനി നിരത്തിയെന്ന് പരാതിയിൽ പറയുന്നു. ആശുപത്രി ബിൽ കൂടാതെ അനുബന്ധമായി 30,000 രൂപ കൂടി ചെലവായിട്ടുണ്ട്. ബില്ലിൽ അധികമായി വന്ന തുകയായ 55,000 രൂപ ജോമോന് കണ്ടെത്തേണ്ടി വന്നു. കമ്പനിയുടെ ഇത്തരം വഞ്ചനാപരമായ നടപടി തുറന്നു കാട്ടുന്നതിനാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുന്നത്.