തിരുവനന്തപുരം: സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ റിസ്റ്റോറെഷൻ പദ്ധതിയിൽ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് വിശദീകരണവുമായി കമ്പനി അധികൃതർ. മെഡിക്കൽ ഇൻഷ്വറൻസിൽ റിസ്റ്റോറേഷൻ ബെനിഫിറ്റ് ലഭിച്ചില്ലെന്ന സാമൂഹ്യപ്രവർത്തക ജീനി ജോസിന്റെ പരാതിയിന്മെലുള്ള വിശദീകരണവുമായാണ് സ്റ്റാർ ഹെൽത് ഇൻഷ്വറൻസ് കമ്പനി രംഗത്തെത്തിയത്.. മൂന്ന് തവണയായി നടത്തിയ ചികിത്സാച്ചെലവ് കമ്പനി നൽകി. ഇൻഷ്വർ ചെയ്ത മുഴുവൻ തുകയായ അഞ്ച് ലക്ഷം രുപയും ക്യുമിലേറ്റീവ് ബോണസ് ആയ അമ്പതിനായിരം രൂപയും നൽകിയിരുന്നു. കമ്പനി വാഗ്ദാനം അനുസരിച്ച് റിസ്റ്റോറേഷൻ പദ്ധതിപ്രകാരമുള്ള തുകയ്ക്ക് ജീനി ജോസഫ് അർഹയല്ല എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

മറ്റു ഇൻഷുറൻസ് കമ്പനികളിൽ നിന്നും വ്യത്യസ്തമായി പോളിസി ഉടമ ഇൻഷൂർ ചെയ്ത തുക തീർന്നാൽ ഇൻഷൂർ ചെയ്ത തുകയുടെ ഇരുന്നൂറ് ശതമാനം പോളിസി ഉടമയ്ക്ക് അനുവദിച്ചുകൊടുക്കുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചുകൊണ്ടാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി രാജ്യത്ത് ലക്ഷക്കണക്കിന്നു പോളിസി ഉടമകളെ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പരാതിക്കാരി ഉന്നയിച്ച ആരോപണം. റിസ്റ്റോറേഷൻ പദ്ധതി അനുസരിച്ചുള്ള പത്തു ലക്ഷം ലഭിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ജീനി ജോസിന് അർഹമായ ഇൻഷ്വറൻസ് തുക കമ്പനി നൽകിക്കഴിഞ്ഞു എന്നാണ് സ്റ്റാർ ഹെൽത് ഇൻഷ്വറൻസ് കമ്പനി അവകാശപ്പെടുന്നത്. റിസ്റ്റോറേഷൻ പദ്ധതി അനുസരിച്ച് ഇൻഷ്വറൻസ് പരിധി കഴിഞ്ഞ് മറ്റൊരു അസുഖത്തിന് ചികിത്സ തേടേണ്ടിവന്നാൽ ഇരട്ടി തുക നൽകുമെന്നായിരുന്നു കമ്പനിയുടെ വാദം. നിലവിലെ ചികിത്സക്ക് ജീനി ജോസിന് അർഹമായ അഞ്ചുലക്ഷത്തി അമ്പതിനായിരം നൽകിക്കഴിഞ്ഞു. ആ ചികിത്സയുടെ ഭാഗമായി തന്നെ മറ്റൊരു ആശുപത്രിയിലേക്ക് ചികിത്സ മാറ്റിയതിനാലാണ് റിസ്റ്റോറേഷൻ ലഭിക്കാത്തത്. ഒരു ചികിത്സ പൂർത്തിയായതിന് ശേഷം മാത്രമേ റിസ്റ്റേറേഷൻ ആനുകൂല്യം ലഭ്യമാകൂ എന്നാണ് സ്റ്റാർ ഹെൽത് ഇൻഷ്വറൻ കമ്പനി വ്യക്തമാക്കുന്നത്.

2018 ഓഗസ്റ്റ് മാസം 19-നാണ് സ്ഥലത്തെ സാമൂഹ്യ പ്രവർത്തകയായ ജീനി ജോസ് എന്ന വീട്ടമ്മക്ക് മസ്തിഷ്‌ക ആഘാതമുണ്ടാവുന്നത്. തൃശൂരിലെ ഹാർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്‌ക ആഘാതത്തിൽ തന്നെ ഗൗരവമുള്ള പോണ്ടയിൻ ഹേമറേജ് (Pontine haemorrhage) ആയിരുന്നെന്ന് ഇവിടുത്തെ ഡോക്ടർ രേഖപ്പെടുത്തി ചികിത്സ ആരംഭിച്ചിരുന്നു. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ പോളിസി ഉടമയായിരുന്നു വീട്ടമ്മ. എന്നാൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് വേണ്ടി സമീപിച്ചപ്പോൾ കമ്പനി ഇൻഷുറൻസ് പരിരക്ഷ പ്രഥമദൃഷ്ട്യാ തന്നെ നിഷേധിച്ചു. പിന്നീട് ഏറെ എഴുത്തുകുത്തുകൾക്ക് ശേഷമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചത്.

മസ്തിഷ്‌ക ആഘാതത്തിൽ നിന്ന് ഭാഗിഗമായി രക്ഷപ്പെട്ട വീട്ടമ്മയെ പിന്നീട് തൃശൂർ ഹാർട്ട് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തെങ്കിലും നേഴ്‌സിങ് ശുശ്രൂഷക്കായ് വീടിനടുത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് കടുത്ത പനി ബാധിച്ച വീട്ടമ്മയെ പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയിലെ ഒരുമാസത്തെ ചികിത്സക്ക് ശേഷം വീണ്ടും സൗകര്യപൂർവ്വം വീടിനടുത്തുള്ള ഹാർട്ട് ഹോസ്പിറ്റലിലേക്ക് പൂർണ്ണമായും സുഖപ്പെടുത്തുന്നതിനായി പ്രവേശിപ്പിക്കുകയാണുണ്ടായത്. നേരത്തെ വീട്ടമ്മയെ ചികിത്സിച്ച അതെ ഡോക്ടർ തന്നെയാണ് തൃശൂർ ഹാർട്ട് ഹോസ്പിറ്റലിൽ ചികിൽസിച്ചത്. ചികിത്സയുടെ ആദ്യനാളുകളിൽ തന്നെ വീട്ടമ്മക്ക് ശ്വാസകോശ സംബന്ധമായ ഒരു പുതിയ രോഗം കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ സാക്ഷ്യപത്രത്തിൽ പറയുന്നത് പ്ല്യുറൽ എഫ്ഫ്യുഷ്ൻ (ജഹലൗൃമഹ ഋള്ളൗശെീി) എന്നാണ്. ഇതിനിടെ അമൃത ആശുപത്രിയിൽ വച്ചുതന്നെ വീട്ടമ്മയുടെ ഇൻഷുറൻസ് പരിരക്ഷാ തുകയായ അഞ്ചു ലക്ഷവും തീർന്നിരുന്നതായി സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ അറിയിപ്പ് ലഭിച്ചിരുന്നു.

എന്നാൽ വീട്ടമ്മക്ക് കമ്പനിയുടെ റിസ്റ്റോറേഷൻ പദ്ധതി അനുസരിച്ചുള്ള പത്തു ലക്ഷം രൂപയ്ക്കുള്ള അർഹത ഉണ്ടെന്ന് തൃശൂരിലെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥർ പറഞ്ഞതിനെതുടർന്ന് വീട്ടമ്മയുടെ ബന്ധുക്കൾ കമ്പനിയെ സമീപിക്കുകയായിരുന്നു. കമ്പനിയുടെ ചെന്നൈയിലേയും തിരുവനന്തപുരത്തെയും തൃശൂരിലെയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ റിസ്റ്റോറേഷൻ പദ്ധതിക്കുവേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും അതൊക്കെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ലഭിക്കുമെന്നും ഉറപ്പു നൽകുകയുണ്ടായി. കമ്പനിയുടെ വെബ്‌സൈറ്റിലും പറയുന്നത് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ റിസ്റ്റോറേഷൻ നടപ്പിലാവുമെന്നുതന്നെയാണ്.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ചുകൊണ്ട് ബന്ധുക്കൾ തൃശൂർ ഹാർട്ട് ഹോസ്പിറ്റലിൽ ചികിത്സ തുടർന്നു. പിന്നീടാണ് കമ്പനി ലക്ഷങ്ങളുടെ ചികിത്സാ ചെലവിന്റെ ബില്ലുകൾ അംഗീകരിക്കാതെ വീട്ടമ്മക്ക് റിസ്റ്റോറേഷൻ ആനുകൂല്യം നിഷേധിച്ചത്. എന്നായിരുന്നു വീട്ടമ്മയുടെ പരാതി.