- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാർ ഓഫ് ദി ഇയർ ബിജു മേനോൻ; ഹീറോയിൻ മഞ്ജുവാര്യർ; നല്ല സിനിമ ബാംഗ്ലൂർ ഡെയ്സ്; സംവിധായകൻ ജിബു ജേക്കബ്; പോയവർഷത്തെ കണക്കെടുപ്പ് തീരുന്നില്ല
തിരുവനന്തപുരം: പോയവർഷത്തെ മികച്ച സിനിമയെയും താരങ്ങളെയും കുറിച്ചുള്ള കണക്കെടുപ്പ് ഇനിയും തീർന്നിട്ടില്ല. വെള്ളിമൂങ്ങയിലൂടെ മലയാളികളുടെ മനം കവർന്ന ബിജു മേനോനും ഹൗ ഓൾഡ് ആർയുവിലൂടെ മികച്ചു നിന്ന മഞ്ജു വാര്യർക്കും ഒപ്പമാണ് രാഷ്ട്രദീപികയുടെ മനസ്സ്. പോയവർഷത്തെ മികച്ച നടനായി ബിജു മേനോനേയും നടിയായി മഞ്ചു വാര്യരേയും രാഷ്ട്രദീപിക പ്ര
തിരുവനന്തപുരം: പോയവർഷത്തെ മികച്ച സിനിമയെയും താരങ്ങളെയും കുറിച്ചുള്ള കണക്കെടുപ്പ് ഇനിയും തീർന്നിട്ടില്ല. വെള്ളിമൂങ്ങയിലൂടെ മലയാളികളുടെ മനം കവർന്ന ബിജു മേനോനും ഹൗ ഓൾഡ് ആർയുവിലൂടെ മികച്ചു നിന്ന മഞ്ജു വാര്യർക്കും ഒപ്പമാണ് രാഷ്ട്രദീപികയുടെ മനസ്സ്. പോയവർഷത്തെ മികച്ച നടനായി ബിജു മേനോനേയും നടിയായി മഞ്ചു വാര്യരേയും രാഷ്ട്രദീപിക പ്രഖ്യാപിക്കുന്നു.
വില്ലൻ വേഷങ്ങളിലൂടെയും ക്യാരടക്ടർ റോളുകളിലൂടെയും സഹനടനായി വന്ന ബിജു മേനോന്റെ ഉജ്ജ്വല പ്രകടനമാണ് വെള്ളിമൂങ്ങയുടെ കരുത്ത്. അനായാസമായി ഹാസ്യം അവതരിപ്പിക്കുന്ന ഒരു നായക കഥാപാത്രത്തിന് വേണ്ട എല്ലാ ചേരുവകളും വെള്ളിമൂങ്ങയിൽ കാണാമെന്നാണ് വിലയിരുത്തൽ. ഈ നടനെ നായകനയി അധികമാരും സങ്കല്പിച്ചിരുന്നില്ല. 2002 ലെ ഷാജി കൈലാസ് ചിത്രമായ ശിവത്തിലൂടെ ആക്ഷൻ ഹീറോ ഇമേജിലേക്ക് ബിജു മേനോൻ മാറി. എന്നാൽ ഫലിച്ചില്ല. വീണ്ടും സഹനടന്റെ റോളിലേക്ക്. എന്നാൽ മേരിക്കുണ്ടൊരു കുഞ്ഞാട്, ഓർഡിനറി, ഏറ്റവു പുതിയ ചിത്രമായ വെള്ളിമൂങ്ങ എന്നിവയെല്ലാം ബിജു മേനോന്റെ മൂല്യം ഉയർത്തി. സംഭാഷണങ്ങളിൽ ശബ്ദനിയന്ത്രണം കൊണ്ട് ഹാസ്യം സൃഷ്ടിക്കാൻ കഴിയുന്ന നടനാണ് ബിജു മേനോനെന്ന വിലയിരുത്തലുമായാണ് രാഷ്ട്രദീപിക മികച്ച നടനായി ബിജു മേനോനെ ഉയർത്തിക്കാട്ടുന്നത്.
നടനായുള്ള ബിജു മേനോന്റെ രാഷ്ട്രദീപികയുടെ പ്രഖ്യാപനം ചിലർക്കെങ്കിലും അപ്രതീക്ഷിതമാകാം. എന്നാൽ നായികയായി മഞ്ജു വാര്യർ എത്തുന്നത് സ്വാഭാവികമായും എല്ലാവരും അംഗീകരിക്കുന്നതുമാണ്. ഹൗ ഓർഡ് ആർ യു എന്ന സിനിമ മലയാളി ഏറ്റെടുത്തത് പ്രിയ നായികയുടെ അഭിനയ മികവ് കൊണ്ടാണ്. ഇതു തന്നെയാണ് രാഷ്ട്ര ദീപികയും പറയുന്നത്. പതിനാല് വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ നിന്നും തിരിച്ച് നടന്ന മഞ്ജു വാര്യരുടെ തിരിച്ച് വരവ് മുമ്പത്തേതിനേക്കാൾ അതീവ ശക്തിയോടെയായിരുന്നു രാഷ്ട്ര ദീപിക വിലയിരുത്തുന്നു.
1995 മുതൽ 1999 വരെയുള്ള കാലയളവിൽ ഇരുപതോളം ചിത്രങ്ങളിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അനശ്വരമാക്കിയ മഞ്ജുവിന്റെ തിരിച്ച് വരവ് മലയാളത്തിലെ സൂപ്പർ നായികാ പദവിയിലേക്ക് തന്നെയാണ്. നായകന്മാർ അരങ്ങ് വാഴുന്ന കാലത്ത് മലയാള സിനിമയിൽ നായികയുടെ സിനിമകൾക്ക് ഇനി മഞ്ജു വാര്യർ തുടക്കം കുറിക്കുമെന്നും വിലയിരുത്തുന്നു.
യുവത്വത്തിന്റെ ഊർജ്ജവും കരുത്തും ആവാഹിച്ച ബാഗ്ലൂർ ഡെയ്‌സാണ് മികച്ച ചിത്രം. അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡെയ്‌സാണ് മികച്ച ചിത്രം. ബാംഗ്ലൂർ എന്ന മഹാനഗരത്തിന്റെ കാഴ്ചകളായിരുന്നു സവിഷേഷത. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നിവിൻപോളി, നസ്‌റിയ, പാർവ്വതി എന്നിവരടങ്ങുന്ന യുവതാരനിരയുടെ മികച്ച അഭിനയം ബാഗ്ലൂർ ഡെയ്‌സിന്റെ മാറ്റ് കൂട്ടി. ഗോപീസുന്ദറിന്റെ സംഗീതവും സമീർ താഹിറിന്റെ ഛായാഗ്രഹണവും ഈ ചിത്രത്തെ വിജയമാക്കി. ഇതിലെല്ലാം ഉപരി മികച്ച തിരക്കഥയായിരുന്നു സിനിമയുടെ കരുത്ത്.
ഛായാഗ്രാഹക റോളിൽ നിന്നും സംവിധായക റോളിൽ തിളങ്ങിയ ആളാണ് ജിബു ജേക്കബ്. ബിജു മേനോൻ നായകനായ വെള്ളിമൂങ്ങ തിയേറ്ററുകളിൽ തിളങ്ങിയപ്പോൾ ഡയറക്ടറും താരമായി. ബിജു മേനോനെ വച്ച് സിനിമയെടുക്കരുതെന്ന ഉപദേശിച്ച സുഹൃത്തുക്കൾ ജിബുവിനെ അംഗീകരിച്ചു. പ്രതിസന്ധികളെ അതിജീവിച്ച വെള്ളമൂങ്ങ വലിയ താരങ്ങളില്ലാതെ വിജയ ചിത്രങ്ങളെടുക്കാമെന്ന് തെളിയിച്ചെന്ന് രാഷ്ട്ര ദീപിക വിശദീകരിക്കുന്നു. അതിനുള്ള അംഗീകാരമാണ് പുരസ്‌കാരം.
1992 മുതൽ ഇങ്ങോട്ട് 25ഓളം സിനിമകളിലും നിരവധി പരസ്യചിത്രങ്ങൾക്കും ജിബു ജേക്കബ് ചായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്. വെള്ളിമൂങ്ങ എന്ന കൊച്ചു ചിത്രത്തിന്റെ വലിയ ജയത്തോടെ ജനപ്രിയ സംവിധായകനായി മാറുകയാണ് ജിബു.