- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലയാള സിനിമ അതിർത്തികൾ ഭേദിച്ച് വളരണമെങ്കിൽ കേരളത്തേയോ മലയാളത്തേയോ അറിയാത്ത സിനിമ ആസ്വാദകർ റിലേറ്റ് ചെയ്യുന്ന വിധം മലയാള ഭാഷയിൽ സിനിമ നിർമ്മിക്കപ്പെടണം; ഭാഷയ്ക്കു സംസ്കാരത്തിനുമപ്പുറം കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്ന സിനിമയാണ് തന്റെ സ്വപ്നം; പുതുവർഷത്തിൽ സിനിമാ സ്വപ്നം പങ്ക് വച്ച് പൃഥിരാജ്
പുതുവർഷപ്പുലരിയിൽ സിനിമയെക്കുറിച്ചുള്ള തന്റെ ഏറ്റവും വലിയ സ്വപ്നമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥിരാജ്.ഭാഷയ്ക്കും സംസ്കാരത്തിനുമപ്പുറം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്ന സിനിമകളാണ് തന്റെ സ്വപ്നത്തിലുള്ളതെന്ന് പൃഥ്വി പറയുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് സിനിമാ ലോകത്തെ തന്റെ സ്വപ്നത്തെ കുറിച്ച് പൃഥ്വി മനസ് തുറന്നത്.
സിനിമയിൽ ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ടെന്നു പറയുന്ന പൃഥ്വി മലയാള സിനിമയെ ലോകനിലവാരത്തിലെത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് താനെന്നും പറയുന്നു.'മലയാള സിനിമ അതിർത്തികൾ ഭേദിച്ചു വളരണമെങ്കിൽ അത്യന്തികമായി കേരളത്തെയോ മലയാളത്തെയോ അറിയാത്ത സിനിമാ ആസ്വാദകർ, അവർ റിലേറ്റ് ചെയ്യുന്ന തരം സിനിമകൾ മലയാള ഭാഷയിൽ നിർമ്മിക്കപ്പെടണം. ഭാഷയുടെയും സംസ്കാരത്തിന്റെയും അപ്പുറം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്ന സിനിമ. അതാണ് സ്വപ്നമെന്ന്' പൃഥ്വി വീഡിയോയിൽ പറയുന്നു.
പൃഥ്വിരാജിന്റെ സയൻസ് ഫിക്ഷൻ ചിത്രം നയന്റെ ട്രെയിലർ റിലീസ് തീയതിയും വീഡിയോയ്ക്കൊപ്പം പുറത്തു വിട്ടിട്ടുണ്ട്. ഈ മാസം 9 ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങും. പൃഥ്രിരാജ് പ്രൊഡക്ഷൻസും സോണിപിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. 100 ഡേയ്സ് ഓഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് നയൻ. സിനിമയുടെ തിരക്കഥയും ജെനുസ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.