- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നവർക്കും വില്ക്കുന്നവർക്കും ഇനി മരണശിക്ഷ; ഒമാനിൽ പുതിയ നിയമഭേദഗതിക്ക് അംഗീകാരം
രാജ്യത്ത് ഇനി മയക്കുമരുന്ന് വില്ക്കുന്നവരോ ഇറക്കുമതി ചെയ്യുന്നവരോ പിടിയിലായാൽ അവർക്ക് മരണശിക്ഷ ലഭിക്കുമെന്ന കാര്യം ഉറപ്പ്. ലഹരി നിയമത്തിലെ ഭേദഗതിക്ക് ഒമാൻ ദേശീയ കൗൺസിൽ അംഗീകാരം നൽകിയതോടെയാണ് മയക്കുമരുന്ന് വില്ക്കുന്നവർക്കും ഇറക്കുമതി ചെയ്യുന്നവർക്കും കനത്ത ശിക്ഷ നല്കാൻ തീരുമാനമായത്. സോഷ്യൽ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാ
രാജ്യത്ത് ഇനി മയക്കുമരുന്ന് വില്ക്കുന്നവരോ ഇറക്കുമതി ചെയ്യുന്നവരോ പിടിയിലായാൽ അവർക്ക് മരണശിക്ഷ ലഭിക്കുമെന്ന കാര്യം ഉറപ്പ്. ലഹരി നിയമത്തിലെ ഭേദഗതിക്ക് ഒമാൻ ദേശീയ കൗൺസിൽ അംഗീകാരം നൽകിയതോടെയാണ് മയക്കുമരുന്ന് വില്ക്കുന്നവർക്കും ഇറക്കുമതി ചെയ്യുന്നവർക്കും കനത്ത ശിക്ഷ നല്കാൻ തീരുമാനമായത്.
സോഷ്യൽ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം മന്ത്രിസഭ നിർദേശിച്ച ഭേദഗതിക്കാണ് സ്‌റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകിയത്. ഈ മാസം 31ന് നടക്കുന്ന കൗൺസിലിന്റെ സാധാരണ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കും.
ലഹരി മരുന്നുകൾ വിൽക്കുകയോ, കയറ്റുമതി ചെയ്യുകയോ, ഇറക്കുമതി ചെയ്യുകയോ കടത്തുകയോ, കൃഷി ചെയ്യുകയോ ചെയ്യുന്ന ഏതൊരാൾക്കും മരണശിക്ഷയും 25 റിയാൽ മുതൽ 50 റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.മയക്കു മരുന്നിൽ നിന്നും മോചിതരാകുന്ന വർക്ക് സാധാരണക്കാരെ പോലെ ജീവിക്കാൻ സഹായിക്കുന്നത് ലക്ഷ്യമിട്ട് നാർക്കോട്ടിക് വിഭാഗത്തിന് വേണ്ടി പ്രത്യേകം വകുപ്പിനെ തയ്യാറാക്കാൻ മുൻപ് ധാരണ ആയിരുന്നു . മയക്കുമരുന്നുമായി ബന്ധപെട്ട് കഴിഞ്ഞ വർഷം നിരവധി കേസുകൾആണ് ഒമാനിൽ രജിസ്റ്റർ ചെയ്യ പെട്ടത്.
പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്ടറുടെ മേൽനോട്ടത്തിൽ ലഹരി മരുന്നുകൾ ക്കെതിരെ പോരാടാൻ ദേശീയ കമ്മിറ്റി രൂപവത്കരിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവാനും സ്‌റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു.