- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേങ്ങയിടാനും ഹോട്ടലിൽ ചായ അടിക്കാനും ബാർബർ ഷോപ്പിലും ബംഗാളികൾ; ആദ്യം എത്തിയവർ മുതലാളിമാരായി! മുക്കിലും മൂലയിലും അന്യസംസ്ഥാന തൊഴിലാളികൾ ഇടംപിടിച്ചതോടെ രാത്രികാല താമസത്തിന് സർക്കാർ വക അഭയകേന്ദ്രം
കൊച്ചി: തെങ്ങിൽ കയറി തേങ്ങയിടാനും ഹോട്ടലിൽ ചായയടിക്കാനും പോലും ബംഗാളികർ വേണ്ടിവരുന്ന സാഹചര്യത്തിൽ അവരെ സംസ്ഥാനത്ത് പിടിച്ചുനിർത്തേണ്ടത് നമ്മുടെ ബാധ്യതയായി മാറുന്നു. നേരത്തെ തൊഴിലാളികളായിരുന്ന സംസ്ഥാനത്തെ പലരും ബംഗാളികൾ കൂട്ടമായി തൊഴിൽ തേടിയെത്തിയതോടെ മുതലാളിമാരായി മാറി. ഈ സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് രാത്രികാല
കൊച്ചി: തെങ്ങിൽ കയറി തേങ്ങയിടാനും ഹോട്ടലിൽ ചായയടിക്കാനും പോലും ബംഗാളികർ വേണ്ടിവരുന്ന സാഹചര്യത്തിൽ അവരെ സംസ്ഥാനത്ത് പിടിച്ചുനിർത്തേണ്ടത് നമ്മുടെ ബാധ്യതയായി മാറുന്നു. നേരത്തെ തൊഴിലാളികളായിരുന്ന സംസ്ഥാനത്തെ പലരും ബംഗാളികൾ കൂട്ടമായി തൊഴിൽ തേടിയെത്തിയതോടെ മുതലാളിമാരായി മാറി. ഈ സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് രാത്രികാല താമസത്തിനു സൗജന്യ അഭയകേന്ദ്രം നിർമ്മിച്ചു കൊടുക്കാനുള്ള പദ്ധതിയും സംസ്ഥാന സർക്കാർ തയ്യാറാക്കി. അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതലായുള്ള സംസ്ഥാനത്തെ അഞ്ച് നഗരസഭകളിലാണ് ആദ്യഘട്ടത്തിൽ അഭയകേന്ദ്രങ്ങൾ നിർമ്മിക്കുക. നഗരസഭകളെ തെരഞ്ഞെടുക്കാനുള്ള നടപടി താമസിയാതെ തുടങ്ങും.
അഞ്ച് നഗരസഭകൾക്കാണ് പ്രാഥമിക ഘട്ടത്തിൽ അനുമതി നൽകുന്നത്. നഗരസഭാ പരിധിയിൽ വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും അവരുടെ താമസസൗകര്യത്തിന് നിലവിലുള്ള സംവിധാനങ്ങളുമെല്ലാം വ്യക്തമാക്കി പ്രൊജക്ട് സമർപ്പിക്കുന്ന നഗരസഭകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവയ്ക്കാണ് സർക്കാർ ധനസഹായം നൽകുക. സ്വന്തമായി സ്ഥലമുള്ള നഗരസഭയ്ക്ക് കെട്ടിടം പണിയാനുള്ള സാമ്പത്തിക- സാങ്കേതിക സഹായങ്ങളാണ് സർക്കാർ നൽകുക. ഇതിനായി ആദ്യഘട്ടത്തിൽ അമ്പത് ലക്ഷം രൂപയാണ് വിനിയോഗിക്കുക.
സംസ്ഥാനത്തേക്ക് സമീപകാലത്തായി അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്കാണ്. ബംഗാളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെത്തുന്നത്. കെട്ടിട നിർമ്മാണ മേഖലയിലായിരുന്നു ഇവരുടെ തുടക്കകാല സേവനമെങ്കിൽ ഇന്ന് തെങ്ങുകയറാൻ വരെ ഇവർ പരിശീലിച്ചുകഴിഞ്ഞു. ഹോട്ടൽ ജീവനക്കാരായും ബാർബർ ഷോപ്പുകളിൽ മുടിവെട്ടൻ അതേസമയം എത്തുന്നവരിൽ പലരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നതും പൊലീസിന് തലവേദനയുമായി. ഇതിനിടെയാണ് ഇവർക്ക് രാത്രികാല താമസത്തിന് സർക്കാർ സൗകര്യമൊരുക്കുന്നത്.
ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികളുള്ള പെരുമ്പാവൂരിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. മറ്റ് നഗരസഭകളിൽ നിന്നൊന്നും പ്രൊജക്ട സമർപ്പിച്ചിട്ടില്ലെന്നും കിട്ടുന്ന മുറയ്ക്ക് പരിഗണിക്കുമെന്നും നഗരകാര്യ ഡയറക്ടർ ഇ.ദേവദാസൻ പറഞ്ഞു. കിടക്കാനുള്ള സംവിധാനവും ലോക്കർ സൗകര്യവുമടങ്ങുന്നതാണ് രാത്രികാല അഭയകേന്ദ്രം. ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ നീക്കിവച്ച തുക വിനിയോഗിച്ചാണ് നിർമ്മാണം.
ജോലി ചെയ്യുന്ന സ്ഥലത്തോട് ചേർന്ന് ഇടുങ്ങിയ മുറികളിൽ കൂട്ടമായി താമസിക്കുന്ന രീതിയാണ് ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളികളുടേത്. മികച്ച രീതിയിലുള്ള താമസസൗകര്യം ഏർപ്പെടുത്താൻ തൊഴിലുടമ തയ്യാറാകാറുമില്ല. ഇത് തൊഴിലാളികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും പകർച്ചവ്യാധികൾ പടരുന്നതിന് ഇടയാക്കുന്നുമുണ്ട്. മാത്രമല്ല, തൊഴിൽ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാകുന്നതുവരെ താമസിക്കാൻ ഇത്തരം ഇടങ്ങൾ പോലും ലഭിക്കാറുമില്ല. ഇതിനൊക്കെയുള്ള പരിഹാരമായാണ് നൈറ്റ് ഷെൽട്ടുകളിലൂടെ ഉദേശിക്കുന്നതും. എന്നാൽ ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടത് തൊഴിൽവകുപ്പാണെങ്കിലും പദ്ധതിയിൽ വകുപ്പിന് പങ്കാളിത്തമില്ല. പഞ്ചായത്ത്- നഗര കാര്യ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
പലയിടങ്ങളിലും ഇപ്പോൾ തന്നെ അന്യസംസ്ഥാന തൊഴിലാളികൾ സംഘടിച്ചുകഴിഞ്ഞു. അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റോഡിൽകിടത്തി സമരംനടത്തിയ അനുഭവവും കൊച്ചിക്കാർക്കുണ്ട്. പെരുമ്പാവൂർ അടക്കമുള്ള മേഖലകൾ അന്യസംസ്ഥാന പ്രതീതി ഉണർത്തുന്നുമുണ്ട്. ഇവിടേയ്ക്കുള്ള ബസിന്റെ ബോർഡുകൾ ഹിന്ദിയിൽ എഴുതാനും ബസ് കണ്ടക്ടർമാർ അത്യാവശ്യം ഹിന്ദി വാക്കുകൾ പഠിച്ചുതുടങ്ങിയതും ഇതിന്റെ ഭാഗമായാണ്. അന്യസംസ്ഥാന തൊഴിലാളികൾ കുറ്റവാളികളായി കൂടുതലായി വരുന്ന തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാർക്ക് അടുത്തിടെ ഹിന്ദി ഭാഷാ പഠനവും ഏർപ്പെടുത്തിയിരുന്നു.
ഏതു മേഖലയിലും പണിയെടുക്കാനുള്ള പ്രാവീണ്യവും അന്യസംസ്ഥാന തൊഴിലാളികൾ നേടിയിട്ടുമുണ്ട്. നേരത്തെ തമിഴ്‌നാട്ടിൽനിന്നുള്ള സംഘം കുത്തകയാക്കിവച്ചിരുന്ന മേഖലയാണ് ഇപ്പോൾ ബംഗാളികൾ കൈയടക്കിയത്. ഈ സാഹചര്യത്തിൽ ഇവരെ അവഗണിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ തൊഴിൽമേഖല. സ്ഥിരം സംവിധാനമെന്ന നിലയ്ക്ക് നിർമ്മിക്കുന്നതിനാൽതന്നെ നൈറ്റ് ഷെൽട്ടറുകൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കാൻ അനുമതി ലഭിക്കില്ല. അന്യസംസ്ഥാന തൊഴിലാളികൾക്ക് പുറമെ നഗരസഭാ കേന്ദ്രങ്ങളിലെത്തപ്പെടുന്ന മറ്റ് തൊഴിലാളികൾക്കും ജോലി തേടി നഗരങ്ങളിലെത്തുന്നവർക്കും ഷെൽട്ടർ പ്രയോജനപ്പെടുത്താനുള്ള സാഹചര്യമുണ്ടാകുമെന്നും ഡയറക്ടർ പറഞ്ഞു.