- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഘോഷങ്ങൾ മാറ്റിയതിലെ വിമർശനം കലയെ സ്നേഹിക്കുന്നതിനാൽ; കലോത്സവം നടത്തുന്ന കാര്യം തീരുമാനിക്കുക പിണറായി വിജയൻ മടങ്ങിയെത്തിയതിന് ശേഷം; കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കാൻ മത്സരം ജില്ലാ തലത്തിൽ നടത്താനും ആലോചന; മത്സരം ഒഴിവാക്കുകയല്ല ആർഭാടം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഇ.പി ജയരാജൻ
തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ കലോത്സവം നടത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ചികിത്സ പൂർത്തിയാക്കി വന്നശേഷം തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ജില്ലാതലത്തിലോ സംസ്ഥാന തലത്തിലോ മത്സരങ്ങൾ നടത്തി കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കാൻ അവസരമൊരുക്കും. കലോത്സവം വേണ്ടെന്ന് പറഞ്ഞിട്ടില്ല. ആർഭാടം ഒഴിവാക്കുമെന്നാണ് പറഞ്ഞത്. കുട്ടികളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടുത്തില്ല. ഇക്കാര്യത്തിൽ പ്രായോഗിക സമീപനമാരും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങൾ മാറ്റി നിർത്തുന്നതിരെയുള്ള വിമർശനങ്ങൾ അവർ കലയെ സ്‌നേഹിക്കുന്നവരായതുകൊണ്ടാകും. എന്നാൽ ഇത്രയും വലിയ ദുരന്തം നേരിടുന്നതിനിടെ ആഘോഷങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ അത് വിമർശനങ്ങൾക്കിടയാക്കുമെന്നും ജയരാജൻ പറഞ്ഞു. സ്‌കൂൾ കലോത്സവം ഉൾപ്പടെയുള്ള ആഘോഷ പരിപാടികൾ ഒരു വർഷത്തേക്ക് ഒഴിവാക്കുന്നുവെന്നും സംസ്ഥാന സർക്കാരിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും നിരവധിയാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും പ്രതിസന്ധി അ
തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ കലോത്സവം നടത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ചികിത്സ പൂർത്തിയാക്കി വന്നശേഷം തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ജില്ലാതലത്തിലോ സംസ്ഥാന തലത്തിലോ മത്സരങ്ങൾ നടത്തി കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കാൻ അവസരമൊരുക്കും. കലോത്സവം വേണ്ടെന്ന് പറഞ്ഞിട്ടില്ല. ആർഭാടം ഒഴിവാക്കുമെന്നാണ് പറഞ്ഞത്. കുട്ടികളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടുത്തില്ല.
ഇക്കാര്യത്തിൽ പ്രായോഗിക സമീപനമാരും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങൾ മാറ്റി നിർത്തുന്നതിരെയുള്ള വിമർശനങ്ങൾ അവർ കലയെ സ്‌നേഹിക്കുന്നവരായതുകൊണ്ടാകും. എന്നാൽ ഇത്രയും വലിയ ദുരന്തം നേരിടുന്നതിനിടെ ആഘോഷങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ അത് വിമർശനങ്ങൾക്കിടയാക്കുമെന്നും ജയരാജൻ പറഞ്ഞു.
സ്‌കൂൾ കലോത്സവം ഉൾപ്പടെയുള്ള ആഘോഷ പരിപാടികൾ ഒരു വർഷത്തേക്ക് ഒഴിവാക്കുന്നുവെന്നും സംസ്ഥാന സർക്കാരിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും നിരവധിയാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും പ്രതിസന്ധി അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആണ് സർക്കാർ തീരുമാനം വന്നത്. എന്നാൽ ഇതിനെതിരെ പ്രതിഷേധവും വ്യാപകമായിരുന്നു. നിരവധി വിദ്യാർത്ഥികളുടെ കലാമോഹങ്ങൾക്ക് തീരുമാനം തിരിച്ചടിയാകുമന്നും പ്രതിഷേധമുയർത്തിയവർ ആരോപിച്ചിരുന്നു.
പ്രളയത്തെ തുടർന്ന് 2267 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ദുരിതബാധിതർക്കുള്ള 10,000 രൂപയുടെ ധനസഹായ വിതരണം നാളെ പൂർത്തിയാകും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല നിലയിൽ പുരോഗമിക്കുന്നുവെങ്കിലും കുട്ടനാട്ടിൽ നിന്നും പൂർണമായും വെള്ളമിറങ്ങാത്തത് പ്രതിസന്ധിയാകുന്നുണ്ട്.
എലിപ്പനിയും ഡെങ്കിപ്പനിയും പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. നാശനഷ്ടങ്ങളെ സംബന്ധിച്ച് ഓരോ വകുപ്പുകളും പ്രാഥമികമായ കണക്കെടുപ്പുകൾ പൂർത്തിയാക്കി. 40,000 കോടിയിലേറെ നാശനഷ്ടമാണ് ഉണ്ടായത്. മന്ത്രിസഭാ യോഗം ചേരുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തിൽ കഴമ്പില്ല. ആവശ്യങ്ങൾക്കനുസരിച്ച് കൃത്യമായി മന്ത്രിസഭായോഗങ്ങൾ ചേരുമെന്നും ജയരാജൻ പറഞ്ഞു.