- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു; ഇക്കുറി അർഹരായത് 38 അദ്ധ്യാപകർ
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. 38 അദ്ധ്യാപകരാണ് ഈ വർഷം പുരസ്കാരത്തിന് അർഹരായത്. പ്രൈമറി വിഭാഗത്തിൽ 14, സെക്കൻഡറി വിഭാഗത്തിൽ 14, ഹയർസെക്കൻഡറി വിഭാഗത്തിൽ എട്ട്, വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ അഞ്ച് എന്നിങ്ങനെയാണ് അദ്ധ്യാപർക്ക് അവാർഡ് ലഭിച്ചത്. പാഠ്യ-പാഠ്യേതര രംഗത്തെ പ്രവർത്തനം പരിഗണിച്ചാണ് അദ്ധ്യാപകരെ അവാർഡിനായി തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ സമിതിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്.
പ്രൈമറി വിഭാഗം: കെ. സ്വാമിനാഥൻ (ഗവ. എൽ.പി.എസ്., പച്ച, പാലോട്, തിരുവനന്തപുരം). ബിജു കെ. തോമസ് (ഹെഡ്‌മാസ്റ്റർ, വി.ഒ.യു.പി.എസ്., പുനലൂർ, കൊല്ലം). അലക്‌സാണ്ടർ പി. ജോർജ് (ഹെഡ്‌മാസ്റ്റർ, സെമിനാരി എൽ.പി.എസ്., പരുമല, പത്തനംതിട്ട). പി.എസ്. ശ്രീകുമാരി (ഹെഡ്‌മിസ്ട്രസ്, ഗവ. യു.പി.എസ്., പെണ്ണൂക്കര, ചെങ്ങന്നൂർ, ആലപ്പുഴ). കെ. പ്രകാശൻ (ഹെഡ്‌മാസ്റ്റർ, ഗവ. യു.പി.എസ്., മുട്ടുച്ചിറ, കോട്ടയം). ലിൻസി ജോർജ് (പി.ഡി. ടീച്ചർ, ഗവ. ട്രൈബൽ എച്ച്.എസ്.എസ്., മുരിക്കാട്ടുകുടി, ഇടുക്കി). എം.ബി. തമ്പി (ഹെഡ്‌മാസ്റ്റർ, ജി.ബി.എസ്., കണിയാറ്റുനിരപ്പ്, കുഴിയറ, എറണാകുളം). കെ.സി. കാതറിൻ (ഹെഡ്‌മിസ്ട്രസ്, സെയ്ന്റ് ഇഗ്നേഷ്യസ് യു.പി.എസ്., മണലൂർ, തൃശ്ശൂർ). എം. മോഹനൻ (ഹെഡ്‌മാസ്റ്റർ, എസ്.വി.യു.പി.എസ്., കുലുക്കിലിക്കാട്, കോട്ടപ്പുറം, പാലക്കാട്). പി. അനിൽ കുമാർ (യു.പി.എസ്.ടി., എ.എം.യു.പി. സ്‌കൂൾ, പള്ളിക്കൽ, മലപ്പുറം). കെ.ആർ. സോമനാഥൻ (എൽ.പി.എസ്.ടി., ജി.എൽ.പി.എസ്., കക്കാടംപൊയിൽ, കോഴിക്കോട്). റോയി വർഗീസ് (ഹെഡ്‌മാസ്റ്റർ, മാർ ബസേലിയോസ് എ.യു.പി.എസ്., കോളിയാടി, സുൽത്താൻബത്തേരി, വയനാട്). എ.വി. പ്രകാശൻ (പ്രൈമറി ടീച്ചർ, രാമന്തളി പഞ്ചായത്ത് ജി.എൽ.പി.എസ്., കണ്ണൂർ). പി.വി. പ്രമോദ് (ഡ്രോയിങ് ടീച്ചർ, കൊവ്വൽ എ.യു.പി.എസ്. ചെറുവത്തൂർ, കാസർകോട്).
സെക്കൻഡറി വിഭാഗം: നിസാർ അഹമ്മദ് (എച്ച്.എസ്.ടി., ഗവ. എച്ച്.എസ്.എസ്. വെഞ്ഞാറമ്മൂട്, തിരുവനന്തപുരം). കെ.ജി. തോമസ് (ഹെഡ്‌മാസ്റ്റർ, എ.എം.എം.എച്ച്.എസ്. കരവാളൂർ പുനലൂർ, കൊല്ലം). ഷാജി മാത്യു (എച്ച്.എസ്.ടി., സെയ്ന്റ് തോമസ്, എച്ച്.എസ്.എസ്. ഇരുവെള്ളിപ്ര, പത്തനംതിട്ട). ബാബുതോമസ് (ഹെഡ്‌മാസ്റ്റർ, സെയ്ന്റ് ജോസഫ് എച്ച്.എസ്.എസ്. പുളിങ്കുന്ന്, ആലപ്പുഴ). തോമസ് ജേക്കബ് (ഹെഡ്‌മാസ്റ്റർ, ജി.വി.എച്ച്.എസ്.എസ്. കോത്താല, എസ്.എൻ.പുരം, പാമ്പാടി, കോട്ടയം). പി. അജിത് കുമാർ (എച്ച്.എസ്.ടി., ജി.എച്ച്.എസ്. കല്ലാർ-ചോറ്റുപാറ, ഇടുക്കി). യു.എ. അംബിക (ഹെഡ്‌മിസ്ട്രസ്, ജി.എച്ച്.എസ്.എസ്., പെരുമ്പാവൂർ, എറണാകുളം). മുജീബ് റഹ്മാൻ (ഹെഡ്‌മാസ്റ്റർ, എച്ച്.എസ്.എസ്. മതിലകം തൃശ്ശൂർ). കെ. അജിത് (എച്ച്.എസ്.ടി., ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസ്, അടയ്ക്കാപുത്തൂർ, പാലക്കാട്). കെ. മുഹമ്മജ് ഷാജഹാൻ (പി.ഇ.ടി., ജി.വി.എച്ച്.എസ്.എസ്. കൊണ്ടോട്ടി, മലപ്പുറം). പി. സുനിൽ കുമാർ, മ്യൂസിക് ടീച്ചർ, പാവണ്ടൂർ എച്ച്.എസ്.എസ്. കോഴിക്കോട്). ഷാലമ്മ ജോസഫ് (ഹെഡ്‌മിസ്ട്രസ്, ജി.എച്ച്.എസ്.എസ്. കോട്ടത്തറ, വയനാട്). പ്രദീപ് കിനാത്തി (എച്ച്.എസ്.ടി., ആർ.വി.എച്ച്.എസ്.എസ്., ചൊക്ലി, കണ്ണൂർ). പി. ബാബു (ഹെഡ്‌മാസ്റ്റർ, ജി.വി.എച്ച്.എസ്.എസ്. മാമ്പ, ഇരിയണ്ണി, കാസർകോട്).
ഹയർസെക്കൻഡറി: ഡി. ജയിംസ് (സി.വി.കെ.എം.എച്ച്.എസ്.എസ്., ഈസ്റ്റ് കല്ലട, കൊല്ലം). ആസിഫ ഖാദിർ (ഗവ. മോഡൽബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ, ഹരിപ്പാട്, ആലപ്പുഴ). വി എം. കരീം (പ്രിൻസിപ്പൽ, എം.എ.എസ്.എം.എച്ച്.എസ്.എസ്. വെൺമനാട്, തൃശ്ശൂർ). പി. അനിൽ (ഗവ. മോയൻ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, പാലക്കാട്). ജിജി ജോർജ് (പ്രിൻസിപ്പൽ, സെയ്ന്റ് ജെറോംസ് ഹയർസെക്കൻഡറി സ്‌കൂൾ, വെള്ളയാംകുടി, ഇടുക്കി). സി. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ, എസ്.വി.എച്ച്.എസ്.എസ്., പാലമേട്, മലപ്പുറം). പി.ഒ. മുരളീധരൻ (പ്രിൻസിപ്പൽ, ഗവ. വെൽഫെയർ ഹയർസെക്കൻഡറി സ്‌കൂൾ, ചെറുകുന്ന്, കണ്ണൂർ). എം.കെ. ഗണേശൻ (പ്രിൻസിപ്പൽ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കൊക്കല്ലൂർ, കോഴിക്കോട്).
വി.എച്ച്.എസ്.ഇ. വിഭാഗം: എ.ആർ. പ്രേംരാജ് (പ്രിൻസിപ്പൽ എൻ.എസ്.വി. വി.എച്ച്.എസ്., വാളക്കോട്, കൊല്ലം). എ.ജെ. ജനീർലാൽ (പ്രിൻസിപ്പൽ, ജി.വി.എച്ച്.എസ്. സ്‌കൂൾ നെടുമൺ, പത്തനംതിട്ട). രൂപ നായർ (പ്രിൻസിപ്പൽ, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മാതിരപ്പള്ളി, എറണാകുളം). പി. ജയശങ്കർ (പ്രിൻസിപ്പൽ, ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ തിരുവില്വാമല, തൃശ്ശൂർ). ഹബീബ് റഹിമാൻ (റഹ്മാനിയ വി.എച്ച്.എസ്.എസ്., കോഴിക്കോട്).
മറുനാടന് ഡെസ്ക്