- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ദുഃഖ വെള്ളിയാഴ്ചയും പ്രവർത്തി ദിവസം; മതവിശ്വാസികൾക്ക് പ്രതിഷേധം; സാമ്പത്തിക വർഷാവസാന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ട്രഷറി ജീവനക്കാർ വെള്ളിയാഴ്ച ജോലിക്കെത്തണമെന്ന് ട്രഷറി ഡയറക്ടർ
തിരുവനന്തപുരം: ക്രൈസ്തവർ ഭകത്യാദരപൂർവം ആചരിക്കുന്ന ദുഃഖ വെള്ളിയാഴ്ച ട്രഷറി ഉദ്യോഗസ്ഥർക്ക് ഇത്തവണ ജോലി ചെയ്യേണ്ടി വരും.സാമ്പത്തിക വർഷാവസാനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ, അവധി ദിവസങ്ങളായ പെസഹ വ്യാഴാഴ്ചയും, ദു:വെള്ളിയാഴ്ചയും ട്രഷറിക്ക് പ്രവർത്തിദിനമായി മാറിയത്. വ്യാഴത്തിനും, വെള്ളിക്കും പുറമേ, ശനിയും പ്രവൃത്തി ദിവസമാണ്.ഇക്കാര്യം കാട്ടി ട്രഷറി ഡയറക്ടർ എല്ലാ ട്രഷറി ഓഫീസർമാർക്കും ബുധനാഴ്ച ഉത്തരവ് നൽകിയിരുന്നു. ഈ സാമ്പത്തിക വർഷാവസാനത്തോടനുബന്ധിച്ച് ദുഃഖ വെള്ളി കടന്നുവരുന്നത് ഇതാദ്യമാണ്. അതുകൊണ്ട് തന്നെ യേശുദേവൻ കുരുശുമരണം വരിച്ച നാളിൽ അവധി നിഷേധിച്ചതിൽ മതവിശ്വാസികൾ പ്രതിഷേധത്തിലാണ്. ഈ സാഹചര്യം ഒഴിവാക്കാൻ വേണ്ട ക്രമീകരണങ്ങൾ സർക്കാർ ചെയ്യേണ്ടതായിരുന്നുവെന്ന് ഒരുവിഭാഗം ട്രഷറി ജീവനക്കാർ അഭിപ്രായപ്പെട്ടു. എന്നാൽ, വർഷാന്ത്യ പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ ജോലിക്ക് ഹാജരാകാതിരിക്കാനും ഇവർക്ക് കഴിയില്ല. സാമ്പത്തിക വർഷാവസാനത്തോടനുബന്ധിച്ച ഒഴിവാക്കാൻ കഴിയാത്ത അനുബന്ധ ജോലികൾ
തിരുവനന്തപുരം: ക്രൈസ്തവർ ഭകത്യാദരപൂർവം ആചരിക്കുന്ന ദുഃഖ വെള്ളിയാഴ്ച ട്രഷറി ഉദ്യോഗസ്ഥർക്ക് ഇത്തവണ ജോലി ചെയ്യേണ്ടി വരും.സാമ്പത്തിക വർഷാവസാനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ, അവധി ദിവസങ്ങളായ പെസഹ വ്യാഴാഴ്ചയും, ദു:വെള്ളിയാഴ്ചയും ട്രഷറിക്ക് പ്രവർത്തിദിനമായി മാറിയത്. വ്യാഴത്തിനും, വെള്ളിക്കും പുറമേ, ശനിയും പ്രവൃത്തി ദിവസമാണ്.ഇക്കാര്യം കാട്ടി ട്രഷറി ഡയറക്ടർ എല്ലാ ട്രഷറി ഓഫീസർമാർക്കും ബുധനാഴ്ച ഉത്തരവ് നൽകിയിരുന്നു.
ഈ സാമ്പത്തിക വർഷാവസാനത്തോടനുബന്ധിച്ച് ദുഃഖ വെള്ളി കടന്നുവരുന്നത് ഇതാദ്യമാണ്. അതുകൊണ്ട് തന്നെ യേശുദേവൻ കുരുശുമരണം വരിച്ച നാളിൽ അവധി നിഷേധിച്ചതിൽ മതവിശ്വാസികൾ പ്രതിഷേധത്തിലാണ്. ഈ സാഹചര്യം ഒഴിവാക്കാൻ വേണ്ട ക്രമീകരണങ്ങൾ സർക്കാർ ചെയ്യേണ്ടതായിരുന്നുവെന്ന് ഒരുവിഭാഗം ട്രഷറി ജീവനക്കാർ അഭിപ്രായപ്പെട്ടു. എന്നാൽ, വർഷാന്ത്യ പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ ജോലിക്ക് ഹാജരാകാതിരിക്കാനും ഇവർക്ക് കഴിയില്ല.
സാമ്പത്തിക വർഷാവസാനത്തോടനുബന്ധിച്ച ഒഴിവാക്കാൻ കഴിയാത്ത അനുബന്ധ ജോലികൾ പൂർത്തീകരിക്കേണ്ടതിനാൽ ഈമാസം 29 നും 30 ന്ും അവധി ദിവസങ്ങളിലും ട്രഷറി പ്രവർത്തി ദിവസമായിരിക്കുമെന്നാണ് അറിയിപ്പ്.ചെക്ക്, ബില്ല് സ്വീകരിക്കൽ തുടങ്ങിയ സാധാരണഗതിയിലുള്ള ഇടപാടുകൾ ഈ ദിവസങ്ങളിൽ ഉണ്ടാവില്ല. എന്നാൽ, സാമ്പത്തിക വർഷാന്ത്യ പ്രവർത്തനങ്ങൾ ക്രമീകരിക്കേണ്ടതിനാലാണ് പ്രവർത്തി ദിവസമാക്കിയത്.ദു:വെള്ളിയാഴ്ച ബാങ്ക് അവധി കൂടിയായതിനാലാണ് പ്രത്യേക രീതിയിൽ ട്രഷറി പ്രവർത്തനങ്ങൽ ക്രമീകരിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.
ബിവറേജസ് കോർപറേഷൻ, ലോട്ടറി വകുപ്പ് എന്നിവയുടെ കളക്ഷൻ സ്വീകരിക്കേണ്ട ട്രഷറികൾ ദുഃഖവെള്ളിയാഴ്ചയും പ്രവർത്തിക്കണം.ബില്ലുകൾ പാസാക്കുന്ന ജോലികളും 29 ന് ട്രഷറികൾ നിർവഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു.ശനിയാഴ്ച ട്രഷറികളിൽ ബില്ലുകൾ സ്വീകരിക്കുന്നതിനുള്ള സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്.വൈകുന്നേരം അഞ്ചുവരെയാണ് ബില്ലുകൾ സ്വീകരിക്കുന്ന സമയം.