- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഈശ്വർ യുവജന കമ്മീഷൻ കോർഡിനേറ്റർ ആണെന്ന് ജനം അറിയുന്നത് ബീഫ് ഫെസ്റ്റിന്റെ പേരിൽ എസ്എഫ്ഐക്കാർ തല്ലാൻ ഒരുങ്ങിയപ്പോൾ; ആർഎസ്എസ് അനുഭാവിയുടെ നിയമനത്തിന്റെ പേരിൽ അതൃപ്തി അറിയിച്ച് യൂത്ത് കോൺഗ്രസുകാർ
തിരുവനന്തപുരം: സംസ്ഥാന യുവജനകമ്മീഷൻ കോളേജുകളിൽ സംഘടിപ്പിക്കുന്ന സെമിനാറുകളിലെ സ്ഥിരം സാന്നിധ്യമായ രാഹുൽ ഈശ്വറിന്റെ നിയമനത്തെ കുറിച്ച് ജനം അറിയുന്നത് കായകുളം എം.എസ്.എം കോളേജിൽ ബീഫ് ഫെസ്റ്റിന്റെ പേരിൽ എസ്.എഫ്.ഐക്കാർ തല്ലാനൊരുങ്ങിയപ്പോഴാണ്. സൈബർകുറ്റകൃത്യങ്ങളെ കുറിച്ചും മയക്കുമരുന്ന് ഉപയോഗത്തിനെ കുറിച്ചും കമ്മീഷൻ സംസ്ഥാനത്ത
തിരുവനന്തപുരം: സംസ്ഥാന യുവജനകമ്മീഷൻ കോളേജുകളിൽ സംഘടിപ്പിക്കുന്ന സെമിനാറുകളിലെ സ്ഥിരം സാന്നിധ്യമായ രാഹുൽ ഈശ്വറിന്റെ നിയമനത്തെ കുറിച്ച് ജനം അറിയുന്നത് കായകുളം എം.എസ്.എം കോളേജിൽ ബീഫ് ഫെസ്റ്റിന്റെ പേരിൽ എസ്.എഫ്.ഐക്കാർ തല്ലാനൊരുങ്ങിയപ്പോഴാണ്. സൈബർകുറ്റകൃത്യങ്ങളെ കുറിച്ചും മയക്കുമരുന്ന് ഉപയോഗത്തിനെ കുറിച്ചും കമ്മീഷൻ സംസ്ഥാനത്തെ കോളേജുകളിൽ സ്ഥിരമായി സെമിനാറുകളിൽ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി എം.എസ്.എം കോളേജിൽ സൈബർ കുറ്റകൃത്യത്തെ കുറിച്ചുള്ള സെമിനാറിൽ സംസാരിക്കാൻ പോയപ്പോഴാണ് എസ്.എഫ്.ഐക്കാർ ആക്രമിച്ചത്. എന്നാൽ ആർ.എസ്.അനുഭാവിയായ രാഹുൽ ഈശ്വറിനെ യുവജനകമ്മീഷന്റെ പ്രോജക്ട് കോർഡിനേറ്ററായി നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ രാഹുൽ ഈശ്വർ കഴിഞ്ഞ വർഷം മാത്രമാണ് പ്രോജക്ട് കോർഡിനേറ്റർ ചുമതല വഹിച്ചുട്ടുള്ളതെന്നാണ് വിശദീകരണം. കഴിഞ്ഞ മാസം 26 വരെ പുതിയ പ്രോജക്ട് കോർഡിനേറ്ററെ നിയമിച്ചിട്ടില്ലെന്നും കമ്മീഷൻ അംഗങ്ങൾ വ്യക്തമാക്കുന്നു. വർഗീയ നിലപാടുകളെ അനുകൂലിച്ച് അഭിപ്രായം പറയുന്നവരെ കമ്മീഷൻ പദ്ധതികളിൽ ഉൾപ്പെടുത്തുന്നത് ശരിയല്ല. സംസ്ഥാന യുവജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കമ്മീഷനുമായി ബന്ധപ്പെട്ടവർക്ക് വർഗീയശക്തികളുമായി ബന്ധം കമ്മീഷൻ പ്രവർത്തനങ്ങളെ മോശം രീതിയിൽ ബാധിക്കുമെന്നും കമ്മീഷൻ അംഗം മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
രാഹുൽ ഈശ്വർ യുവജനകമ്മീഷന്റെ സ്‌റ്റേറ്റ് കോർഡിനേറ്റർ ആണെന്നാണ് ചെയർമാൻ എ.വി.രാജേഷ് വ്യക്തമാക്കുന്നത്. ജില്ലാ കോർഡിനേറ്റർമാർ സംഘടിപ്പിക്കുന്ന സെമിനാറുകളിലേക്ക് രാഹുൽ ഈശ്വറിനെ ക്ഷണിക്കാറുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം കായകുളം എം.എസ്.എം കോളേജിലെത്തിയതും. അതേസമയം രാഹുൽ ഈശ്വറിന് ശമ്പളമല്ലെന്നും ഹോണറേറിയം മാത്രമാണ് നൽകുന്നതെന്നും ചെയർമാൻ പറഞ്ഞു. എന്നാൽ രാഹുൽ ഈശ്വറിന് 11000 രൂപ ശമ്പളമായി കമ്മീഷൻ നൽകുന്നുണ്ടെന്ന് മറ്റൊരു കമ്മീഷൻ അംഗം മറുനാടനോട്് വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് കൈരളി പീപ്പിൾ ടിവിയുടെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് രാഹുൽ ഗോവധ നിരോധനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് ക്യുബയിലും ഇസ്ലാമിക് ഇറാനിൽ പശുവിനെ കൊല്ലരുതെന്ന് നിയമം കൊണ്ടു വന്നിരുന്നു എന്നാണ് രാഹുൽ ചർച്ചയിൽ ചൂണ്ടിക്കാട്ടിയത്. കോൺഗ്രസ് ആണ് ഏറ്റവും സംസ്ഥാനങ്ങളിൽ പശു വധം നിരോധിച്ചതെന്നും രാഹുൽ വാദിച്ചിരുന്നു. ഈ പരാമർശങ്ങളുടെ പേരിൽ കൂടിയാണ് അദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടായതെന്നുമാണ് വിലയിരുത്തുന്നത്. ഈ അഭിപ്രായങ്ങൾ കമ്മീഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാൾ നടത്താൻ പാടില്ലെന്നാണ് ഭൂരിപക്ഷം കമ്മീഷൻ അംഗങ്ങളുടേയും അഭിപ്രായം.
സെമിനാറിൽ പങ്കെടുക്കാൻ എത്തിയ രാഹുൽ ഈശ്വർ പരിപാടിയിൽ പങ്കെടുത്ത് മടങ്ങാൻ ഒരുങ്ങിയപ്പോഴാണ് അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വിദ്യാർത്ഥികൾ രംഗത്തെത്തിയത്. ബീഫ് ഫെസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലാണ് ആക്രമണം ഉണ്ടായത്. എന്നാൽ ബീഫ് ഫെസ്റ്റിവലിനെ അനുകൂലിക്കാൻ തയ്യാറല്ലെന്ന് അഭിപ്രായം രേഖപ്പെടുത്തി. തുടർന്ന് വാക്കേറ്റവും ഉന്തു തള്ളുമുണ്ടായി. കൂടാതെ രാഹുൽ ഈശ്വറിന്റെ കാറും തകർത്തിരുന്നു. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുന്നതിന് മുന്ന് കോളേജിലെ അദ്ധ്യാപകരും മറ്റുള്ളവരും എത്തി രക്ഷപെടുത്തുകയായിരുന്നു.
ശബരിമല തന്ത്രയായ കണ്ഠരര് മഹേശ്വരരിന്റെ മകളുടെ മകനാണ് രാഹുൽ ഈശ്വർ. ഹൈന്ദവ സംഘടനകൾക്ക് വേണ്ടി മുന്നിൽ നിർത്തി പ്രവർത്തിക്കുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. പലപ്പോഴും ടൈംസ് നൗ പോലുള്ള ചാനലുകളിൽ കോൺഗ്രസ് നിലപാടുകളുടെ വിമർശിച്ച് ചർച്ചയ്ക്ക് പോകുന്ന പ്രമുഖൻ. ഇത്തരം വ്യക്തി എങ്ങനെ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ യുത്ത് കമ്മീഷന്റെ സുപ്രധാന പദവിയിലെത്തിയെന്നതാണ് ഉയരുന്ന ചോദ്യം. ഇതേ കുറിച്ച് സമഗ്രമായി അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ സുധീരനോട് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം. എ ഗ്രൂപ്പിലെ പ്രമുഖരാണ് ഈ നീക്കത്തിന് പിന്നിൽ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും പരാതി പറയും.
ഐ ഗ്രൂപ്പ് നേതാവാണ് കമ്മീഷൻ ചെയർമാൻ ആർവി രാജേഷ്. ദേവസം മന്ത്രി വി എസ് ശിവകുമാറിന്റെ അടുത്ത ബന്ധു. ഈ സാഹചര്യത്തിൽ ഐ ്ഗ്രൂപ്പിനെതിരെ ആഞ്ഞടിക്കാനുള്ള സാധ്യകൾ ഈ വിഷയത്തിലും എ ഗ്രൂപ്പ് തേടും.