- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ പൊലീസിന് മാപ്പുസാക്ഷിയെ കിട്ടി; ദിലീപിനെതിരെ ഏഴാം പ്രതിയുടെ രഹസ്യമൊഴി; നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷനാണെന്ന് പൾസർ സുനി തന്നോട് പറഞ്ഞതായി ചാർളി; ആക്രമിച്ചതിൽ ദിലീപിന് പങ്കുണ്ടെന്ന് മൊഴി നൽകിയ ചാർളിയെ മാപ്പു സാക്ഷിയാകും; ആദ്യ നൽകിയ മൊഴി ഉന്നത നിർദ്ദേശത്തിൽ അവഗണിച്ചു; ജാമ്യം കിട്ടിയ ആശ്വാസത്തെ വിജയാഘോഷമാക്കി മാറ്റിയ നടന് വീണ്ടും അടിപതറുമോ?
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന്റെ ആവേശത്തിലാണ് ദിലീപും ഫാൻസുകാരും. എന്നാൽ, ഈ ആവേശം എത്രകണ്ട നീണ്ടുനിൽക്കുമെന്ന സംശയം ഇപ്പോൾ ഉടലെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണ സംഘം അന്വേഷണം തുടരുന്നു എന്നും ദിലീപിലേക്ക് ബന്ധിപ്പിക്കാനുള്ള തെളിവുകൾ തേടുന്നുവെന്നുമാണ് ഇപ്പോൾ വ്യക്തമാകുന്ന കാര്യം. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയുടെ രഹസ്യമൊഴികോടതിയിൽ രേഖപ്പെടുത്തി. കേസിൽ ദിലീപിന് പങ്കുണ്ടെന്നാണ് മൊഴി. ഏഴാം പ്രതി ചാർളിയാണ് ദിലീപിനെതിരെ രഹസ്യമൊഴി നൽകിയത്. നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷൻ പ്രകാരമാണെന്ന് സുനിൽകുമാർ പറഞ്ഞതായാണ് ചാർളി വ്യക്തമാക്കുന്നത്. ഈ രഹസ്യമൊഴിയോടെ, ചാർളിയെ കേസിൽ മാപ്പ് സാക്ഷിയാക്കും. കോയമ്പത്തൂരിൽ ചാർളിയുടെ വീട്ടിലാണ് സുനിൽകുമാർ ഒളിവിൽ കഴിഞ്ഞത്. നടി ആക്രമിക്കപ്പെട്ട് മൂന്നാം ദിവസമാണ് സുനിൽകുമാർ ക്വട്ടേഷൻ വിവരം തന്നോട് പറഞ്ഞതെന്നും ചാർളി നൽകിയ രഹസ്യമൊഴിയിലുണ്ട്. നടിയുടെ ദൃശ്യങ്ങളും കാണിച്ചിരുന്നു. കേസിലെ ഏഴാം പ്രതിയായ ചാർളിയെ മാപ്പുസാക്ഷിയാക്കുന്നതോടെ ദിലീപിന് ക
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന്റെ ആവേശത്തിലാണ് ദിലീപും ഫാൻസുകാരും. എന്നാൽ, ഈ ആവേശം എത്രകണ്ട നീണ്ടുനിൽക്കുമെന്ന സംശയം ഇപ്പോൾ ഉടലെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണ സംഘം അന്വേഷണം തുടരുന്നു എന്നും ദിലീപിലേക്ക് ബന്ധിപ്പിക്കാനുള്ള തെളിവുകൾ തേടുന്നുവെന്നുമാണ് ഇപ്പോൾ വ്യക്തമാകുന്ന കാര്യം. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയുടെ രഹസ്യമൊഴികോടതിയിൽ രേഖപ്പെടുത്തി. കേസിൽ ദിലീപിന് പങ്കുണ്ടെന്നാണ് മൊഴി.
ഏഴാം പ്രതി ചാർളിയാണ് ദിലീപിനെതിരെ രഹസ്യമൊഴി നൽകിയത്. നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷൻ പ്രകാരമാണെന്ന് സുനിൽകുമാർ പറഞ്ഞതായാണ് ചാർളി വ്യക്തമാക്കുന്നത്. ഈ രഹസ്യമൊഴിയോടെ, ചാർളിയെ കേസിൽ മാപ്പ് സാക്ഷിയാക്കും. കോയമ്പത്തൂരിൽ ചാർളിയുടെ വീട്ടിലാണ് സുനിൽകുമാർ ഒളിവിൽ കഴിഞ്ഞത്. നടി ആക്രമിക്കപ്പെട്ട് മൂന്നാം ദിവസമാണ് സുനിൽകുമാർ ക്വട്ടേഷൻ വിവരം തന്നോട് പറഞ്ഞതെന്നും ചാർളി നൽകിയ രഹസ്യമൊഴിയിലുണ്ട്. നടിയുടെ ദൃശ്യങ്ങളും കാണിച്ചിരുന്നു.
കേസിലെ ഏഴാം പ്രതിയായ ചാർളിയെ മാപ്പുസാക്ഷിയാക്കുന്നതോടെ ദിലീപിന് കാര്യങ്ങൾ എളുപ്പമാകില്ലെന്നാണ് അറിയുന്നത്. അതേസമയം കേസിലെ ദൃശ്യങ്ങൾ കണ്ടെടുക്കാൻ സാധിക്കാത്തത് തന്നെയാണ് പൊലീസിന് തലവേദനയാകുക. അതേസമയം ദിലീപിന് ജാമ്യം ലഭിച്ചെങ്കിലും അന്വേഷണം കൃത്യമായി നടക്കുന്നുണ്ട് എന്നാണ് സൂചന. ഇന്നലെ എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. ബുധനാഴ്ച രാത്രി ആലുവ പൊലീസ് ക്ലബ്ബിലായിരുന്നു യോഗം. ഗൂഢാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം സമ്മർപ്പിക്കുന്നതിനെപ്പറ്റി ചർച്ച നടത്തി.
അതിനിടെ കേസിൽ ജാമ്യം ലഭിച്ചത് വിജയാഘോഷമാക്കി മാറ്റിയ ദിലീപിന് ഇനിയും ആശങ്കക്ക് വകയുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കമുണ്ടെന്നും അറിയുന്നു. അതിന്റെ ഭാഗമായി അന്വേഷണസംഘം നിയമോപദേശം തേടി. ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിലാണ് കേസിലെ പ്രോസിക്യൂട്ടറോട് നിയമോപദേശം തേടിയത്.
നിയമോപദേശം അനുകൂലമായാൽ സർക്കാറിന്റെ അനുമതിയോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് പൊലീസിന്റെ നീക്കം. കുറ്റപത്രം സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കഴിഞ്ഞദിവസം ദിലീപിന് ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ചത് പൊലീസിനെയും പ്രോസിക്യൂഷനെയും ഒരുപോലെ നാണംകെടുത്തിയിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് മുഖംരക്ഷിക്കാനുള്ള ഈ നീക്കം. ദിലീപിന് ജാമ്യം ലഭിച്ച സംഭവത്തിൽ പൊലീസിനുള്ളിലും ഭിന്നാഭിപ്രായമുണ്ട്.
ദിലീപിനെതിരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ദിവസങ്ങൾക്ക് മുമ്പ് തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അന്വേഷണസംഘം മനഃപൂർവമായ കാലതാമസമുണ്ടാക്കിയെന്ന അഭിപ്രായം സേനക്കകത്തുണ്ട്. ഇത് ജനങ്ങൾക്ക് അന്വേഷണ സംഘത്തിലുണ്ടായിരുന്ന വിശ്വാസം തകർത്തുവെന്ന വിലയിരുത്തലുമുണ്ട്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ജാമ്യം അനുവദിക്കുന്നത് തടയുന്നതിനുള്ള കൃത്യമായ ഇടപെടലുണ്ടായില്ലെന്നും ആക്ഷേപമുയർന്നു.
ദിലീപ് ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന സന്ദർഭത്തിൽ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ വിചാരണ കഴിയുന്നതുവരെ അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവരുമായിരുന്നു. ആ സാഹചര്യം ഒഴിവാക്കി ദിലീപിന് ജാമ്യം ലഭിക്കാനുള്ള സാഹചര്യമൊരുക്കിയെന്ന ആക്ഷേപവും ശക്തമാണ്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിട്ടുണ്ട്.