- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖം മറച്ചാണ് പൾസർ സുനി വാഹനത്തിൽ കയറിയതെന്ന് നടിയുടെ മൊഴി; തിരിച്ചറിഞ്ഞപ്പോൾ ക്വട്ടേഷനാണ് സഹകരിക്കണമെന്ന് പറഞ്ഞതായും നടി; തട്ടിക്കൊണ്ടു പോകാൻ ഒപ്പം കൂടിയവരും മൊഴി നൽകിയതും ക്വട്ടേഷൻ എന്നു തന്നെ: ആരാണ് ക്വട്ടേഷൻ കൊടുത്തതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം സിനിമാക്കാർക്കിടയിലേക്ക് വ്യാപിപ്പിച്ചു
കൊച്ചി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് പിന്നിൽ ആരാണെന്നതിൽ ദുരൂഹത ഉണർത്തി നടിയുടെ മൊഴിയും. ഇതോടെ പൾസർ സുനിയും ഒരു പറ്റം ക്രിമിനലുകളും മാത്രം ചേർന്നാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്ന വാദത്തിന് അപ്പുറത്തേക്ക് അന്വേഷണം നീളുകയാണ്. നടി നൽകിയ മൊഴി തന്നെയാണ് ഇതിൽ നിർണായകമായത്. തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ക്വട്ടേഷനാണെന്ന് പൾസർ സുനി തന്നെ പറഞ്ഞതായാണ് നടിയുടെ മൊഴി. വാഹനത്തിൽ വച്ച് ഇക്കാര്യം സുനി തന്നോട് പറഞ്ഞതായും സഹകരിച്ചില്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും സുനി ഭീഷണിപ്പെടുത്തിയതായും അവർ പൊലീസിന് മൊഴി നൽകി. ക്വട്ടേഷനാണെന്ന് ഉറപ്പായതോടെ ആരാണ് ക്വട്ടേഷൻ കൊടുത്തത് എന്നതാകും ഇനി പൊലീസ് അന്വേഷിക്കേണ്ടി വരിക. സംഭവത്തെ കുറിച്ച് നടി നൽകിയ മൊഴിയിൽ പറയുന്നത് ഇങ്ങനെയാണ്: 'സുനി മുഖം മറച്ചാണ് കാറിൽ കയറിയത്. ഇടയ്ക്ക് മുഖം മറച്ച തുണി മാറിയപ്പോൾ താൻ സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്ന് ചോദിച്ചപ്പോളാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കിൽ തമ്മനത്തെ ഫ്‌ളാറ്റിൽ കൊണ്ടു പോയി ഉപദ്രവിക്കു
കൊച്ചി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് പിന്നിൽ ആരാണെന്നതിൽ ദുരൂഹത ഉണർത്തി നടിയുടെ മൊഴിയും. ഇതോടെ പൾസർ സുനിയും ഒരു പറ്റം ക്രിമിനലുകളും മാത്രം ചേർന്നാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്ന വാദത്തിന് അപ്പുറത്തേക്ക് അന്വേഷണം നീളുകയാണ്. നടി നൽകിയ മൊഴി തന്നെയാണ് ഇതിൽ നിർണായകമായത്. തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ക്വട്ടേഷനാണെന്ന് പൾസർ സുനി തന്നെ പറഞ്ഞതായാണ് നടിയുടെ മൊഴി. വാഹനത്തിൽ വച്ച് ഇക്കാര്യം സുനി തന്നോട് പറഞ്ഞതായും സഹകരിച്ചില്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും സുനി ഭീഷണിപ്പെടുത്തിയതായും അവർ പൊലീസിന് മൊഴി നൽകി. ക്വട്ടേഷനാണെന്ന് ഉറപ്പായതോടെ ആരാണ് ക്വട്ടേഷൻ കൊടുത്തത് എന്നതാകും ഇനി പൊലീസ് അന്വേഷിക്കേണ്ടി വരിക.
സംഭവത്തെ കുറിച്ച് നടി നൽകിയ മൊഴിയിൽ പറയുന്നത് ഇങ്ങനെയാണ്: 'സുനി മുഖം മറച്ചാണ് കാറിൽ കയറിയത്. ഇടയ്ക്ക് മുഖം മറച്ച തുണി മാറിയപ്പോൾ താൻ സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്ന് ചോദിച്ചപ്പോളാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കിൽ തമ്മനത്തെ ഫ്‌ളാറ്റിൽ കൊണ്ടു പോയി ഉപദ്രവിക്കും''- പറഞ്ഞു. ഇതോടെയാണ് പൊലീസ് കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുന്നത്. സുനി പറഞ്ഞത് സത്യമാണോ എന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം പിടിയിലായ കൂട്ടു പ്രതികൾ എന്നാൽ, ക്വട്ടേഷൻ വാദം തള്ളിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസ് പറയുന്നത്. അവരെ സഹായത്തിന് വിളിച്ചു എന്നല്ലാതെ ആരുടെ നിർദ്ദേശപ്രകാരമാണ് ഇതെന്ന് അറിയില്ലെന്നാണ് കൂട്ടു പ്രതികൾ മൊഴി നൽകിയത്. പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുനിയുമായി അടുപ്പമുള്ളവരിലേക്ക് അന്വേഷണം നീളുമെന്നത് ഉറപ്പാണ്. രാഷ്ട്രീയക്കാരന്റെ മക്കളുമായി ബന്ധമുള്ളവർ ക്വട്ടേഷൻ സംഘമാണ് നടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്നതിന്റെ സൂചനയാണ് ഡിഎൻഎ പത്രത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
വിവാദത്തിലായ നടനുമായി ചേർന്ന് പുതിയ പ്രൊഡക്ഷൻ ഹൗസെന്ന ലക്ഷ്യമാണ് ഈ രാഷ്ട്രീയ പുത്രന്മാർക്കുണ്ടായിരുന്നതായി ആരോപണമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. ഭാവനയ്ക്ക് എതിരായ ആക്രമണത്തിൽ പ്രമുഖ നടനെതിരെ ആരോപണം ഉന്നയിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്ത് വന്നിരുന്നു. അടുത്തിടെ ഷൂട്ടിങ് ആവശ്യത്തിനായി നടി പൾസർ സുനിക്കൊപ്പം ഗോവയിൽ പോയിരുന്നു. അവിടെ വച്ച് പൾസർ സുനിയും പ്രമുഖ നടനും തമ്മിലുള്ള ബന്ധം മനസിലാക്കിയതിനെ തുടർന്ന് ഇയാളെ ഒഴിവാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനൽ പശ്ചാത്തലമുള്ള മാർട്ടിൻ നടിയുടെ ഡ്രൈവറാകുന്നതെന്നായിരുന്നു ആക്ഷേപം.
പൾസർ സുനിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രത്യേക സംഘങ്ങൾ ആയി തിരിഞ്ഞാണ് അന്വേഷണം. സംഭവ ശേഷം പ്രതികൾ രണ്ടു സംഘങ്ങൾ ആയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം കൃത്യത്തിന് ശേഷം ഇവർ ആലപ്പുഴ കാക്കാഴത്ത് എത്തി സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തെങ്കിലും പൾസർ സുനിയിലേക്ക് എത്താനുള്ള സൂചനകൾ ഒന്നും ലഭിച്ചില്ല. സംഭവ ശേഷം പ്രതികൾ രക്ഷപെടാൻ ഉപയോഗിച്ച വാഹനങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികൾ കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തിൽ പ്രതികൾ പോകാൻ ഇടയുള്ള സ്ഥലങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം സംഭവത്തിൽ അന്വേഷണം സിനിമാരംഗത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പൾസർ സുനിയെ അവസാനം വിളിച്ചിരിക്കുന്നത് ഒരു നിർമ്മാതാവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവമുണ്ടായി രണ്ടുമണിക്കൂർ തികയുംമുമ്പാണിത്. അതിനുശേഷം സുനിയുടെ ഫോൺ സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു. കുറച്ചുനാളായി സുനി പാടിവട്ടത്തെ നിർമ്മാതാവിന്റെ പ്രൊഡക്ഷൻ യൂണിറ്റിലാണ് ജോലിചെയ്യുന്നത്. ഈ യൂണിറ്റിൽനിന്ന് വിട്ട വാഹനത്തിലാണ് നടി സഞ്ചരിച്ചത്.
മാർട്ടിനും സുനിക്കും ഫെഫ്ക ഡ്രൈവേഴ്സ് യൂണിയനിൽ അംഗത്വവുമില്ല. ഈ സാഹചര്യത്തിൽ ഇവർ എങ്ങനെ ഇവിടെ ജോലിചെയ്തുവെന്ന കാര്യവും പരിശോധിക്കും. സുനിക്ക് ഒരു നടന്റെ ഫാൻസ് അസോസിയേഷന്റെ ചുമതലയുണ്ടായിരുന്നുവെന്ന പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പൾസർ സുനി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടാണ് തങ്ങൾ നടിയെ ആക്രമിച്ചതെന്ന് പിടിയിലായവർ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. കോയമ്പത്തൂരിൽനിന്നു പിടിയിലായ വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരുടെ ബന്ധമാണ് പരിശോധിക്കുന്നത്. പൾസർ സുനിയുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ നടിയെ ആക്രമിച്ചതെന്നാണ് പിടിയിലായവർ പറയുന്നത്. നടിയെ ബ്ലാക്മെയിൽ ചെയ്ത് പണം വാങ്ങാമെന്നായിരുന്നു പൾസർ സുനിയുടെ വാഗ്ദാനം. 30 ലക്ഷം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പൾസർ സുനി ഇത് നല്കിയില്ലെന്നും പിടിയിലായവർ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. പിടികൂടാനുള്ള മൂന്നു പ്രതികളെക്കുറിച്ചും വിവരം ലഭിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. ആക്രമണത്തിനു ശേഷം രണ്ടു സംഘങ്ങളാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇനി പിടികൂടപ്പെടാനുള്ളവർ കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഏഴംഗ സംഘമാണ് കൃത്യം നടത്തിയതെങ്കിലും ആറു പേരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തമ്മനത്തെ ക്വട്ടേഷൻ സംഘത്തിലുള്ളവരാണ് ഇവർ എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് പിടിയിലായവർ അന്വേഷണസംഘത്തോട് നേരത്തേ വെളിപ്പെടുത്തി. പ്രതികൾ ഉപയോഗിച്ച ടെമ്പോ ട്രാവലർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനം ഫോറൻസിക് വിദഗ്ദ്ധർ ശാസ്ത്രീയ പരിശോധന നടത്തി. ട്രാവലറിൽ നിന്നും പ്രതികളുപയോഗിച്ചെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിക്കുന്ന ട്രാവലറാണിത്. മൂന്ന് ദിവസം മുമ്പാണ് വാഹനം വാടകയ്‌ക്കെടുത്തത്.