- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുനിറഞ്ഞുപ്രാർത്ഥിച്ച വിശ്വാസിയുടെ മുമ്പിൽ നിർത്താതെ കണ്ണീരൊഴുക്കി മറിയത്തിന്റെ പ്രതിമ; മെക്‌സിക്കൻ ഗ്രാമത്തിലേക്ക് ജനപ്രവാഹം; അന്വേഷണം പ്രഖ്യാപിച്ച് സഭ
മെക്‌സിക്കൻ ഗ്രാമത്തിലെ അത്ഭുത മാതാവിന്റെ കഥകേട്ട് അവിടേയ്ക്ക് പ്രവഹിക്കുകയാണ് വിശ്വാസികളത്രയും. കരഞ്ഞു പ്രാർത്ഥിച്ച വിശ്വാസിയുടെ മുന്നിൽ കന്യാമറിയത്തിന്റെ പ്രതിമ കണ്ണീരൊഴുക്കിയെന്ന വാർത്തയാണ് വിശ്വാസികളെ അവിടേയ്ക്ക് ആകർഷിക്കുന്നത്. തെക്കുപടിഞ്ഞാറൻ മെക്‌സിക്കോയിലെ അക്കാപ്പുൽക്കോയിലെ ഒരു വീട്ടിലാണ് ഈ അത്ഭുത മാതാവുള്ളത്. വീട്ടിൽ പ്രാർത്ഥനാവേളയിലാണ് വിശ്വാസിയായ യുവതിക്ക് മുന്നിൽ മാതാവ് കണ്ണീരൊഴുക്കിയതെന്നാണ് റിപ്പോർട്ട്. കന്യാമറിയത്തിന്റെ മെക്‌സിക്കൻ പ്രതീകമായ മൊറേനിറ്റയുടെ പ്രതിമയിൽനിന്നാണ് ഈ അത്ഭുതപ്രവർത്തിയുണ്ടായത്. മെക്‌സിക്കോ സിറ്റിയിലെ മൊറേനിറ്റോ ദേവാലയം കത്തോലിക്കാസഭയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. തന്റെ വീട്ടിലുള്ള മൊറേനിറ്റോ പ്രതിമ കണ്ണീർ വാർത്തുവെന്ന് ഗ്വാദലൂപ് ഹെർണാണ്ടസ് എന്ന വിശ്വാസിയാണ് അവകാശപ്പെട്ടത്. പ്രതിമയുടെ കണ്ണിൽനിന്ന് വെള്ളം വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പ്രചരി്ച്ചതോടെ ഒട്ടേറെ വിശ്വാസികൾ ഇവിടേക്ക് എത്താൻ തുടങ്ങി. കത്തോലിക്കാ സഭയുടെ അത്ഭുതപ്രവർത്
മെക്‌സിക്കൻ ഗ്രാമത്തിലെ അത്ഭുത മാതാവിന്റെ കഥകേട്ട് അവിടേയ്ക്ക് പ്രവഹിക്കുകയാണ് വിശ്വാസികളത്രയും. കരഞ്ഞു പ്രാർത്ഥിച്ച വിശ്വാസിയുടെ മുന്നിൽ കന്യാമറിയത്തിന്റെ പ്രതിമ കണ്ണീരൊഴുക്കിയെന്ന വാർത്തയാണ് വിശ്വാസികളെ അവിടേയ്ക്ക് ആകർഷിക്കുന്നത്. തെക്കുപടിഞ്ഞാറൻ മെക്‌സിക്കോയിലെ അക്കാപ്പുൽക്കോയിലെ ഒരു വീട്ടിലാണ് ഈ അത്ഭുത മാതാവുള്ളത്.
വീട്ടിൽ പ്രാർത്ഥനാവേളയിലാണ് വിശ്വാസിയായ യുവതിക്ക് മുന്നിൽ മാതാവ് കണ്ണീരൊഴുക്കിയതെന്നാണ് റിപ്പോർട്ട്. കന്യാമറിയത്തിന്റെ മെക്‌സിക്കൻ പ്രതീകമായ മൊറേനിറ്റയുടെ പ്രതിമയിൽനിന്നാണ് ഈ അത്ഭുതപ്രവർത്തിയുണ്ടായത്. മെക്‌സിക്കോ സിറ്റിയിലെ മൊറേനിറ്റോ ദേവാലയം കത്തോലിക്കാസഭയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്.
തന്റെ വീട്ടിലുള്ള മൊറേനിറ്റോ പ്രതിമ കണ്ണീർ വാർത്തുവെന്ന് ഗ്വാദലൂപ് ഹെർണാണ്ടസ് എന്ന വിശ്വാസിയാണ് അവകാശപ്പെട്ടത്. പ്രതിമയുടെ കണ്ണിൽനിന്ന് വെള്ളം വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പ്രചരി്ച്ചതോടെ ഒട്ടേറെ വിശ്വാസികൾ ഇവിടേക്ക് എത്താൻ തുടങ്ങി. കത്തോലിക്കാ സഭയുടെ അത്ഭുതപ്രവർത്തികൾ നിരീക്ഷിക്കുന്ന വിഭാഗം ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തന്റെ അയൽക്കാരിയായ മാക്‌സിനെയാണ് ഗ്വാദലൂപ്പ് ഈ അത്ഭുത ദൃശ്യം ആദ്യം കാണിച്ചത്. ദൈവത്തിന്റെ അനുഗ്രഹം തനിക്ക് കിട്ടിയതാണെന്നും ഗ്വാദലൂപ്പ് പറഞ്ഞു. സമീപത്തെ പള്ളിയിലെ പുരോഹിതൻ യുവാൻ കാർലോസ് ഫ്‌ളോറസെത്തി പ്രതിമയെ വിശ്വാസികൾക്കെല്ലാം കാണത്തക്ക വിധത്തിൽ തുറസ്സായ സ്ഥലത്തേയ്ക്ക് മാറ്റി ്‌സഥാപിച്ചു. മുതിർന്ന പുരോഹിതരുടെ പരിശോധനയ്ക്കായി പ്രതിമയെ എമിലിയാനോ സപ്പാറ്റയിലുള്ള സഭാ കേന്ദ്രത്തിലേക്ക് അയക്കുമെന്ന് ഫ്‌ളോറസ് പറഞ്ഞു.