- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണ്ണാടകത്തിലെ മലയാളികൾക്ക് ഇന്ന് മുതൽ വീണ്ടും കഷ്ടകാലം; കേരളാ രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ 30 ദിവസം കഴിഞ്ഞാൽ ആജീവനാന്ത നികുതി അടയ്ക്കണം: പകൽക്കൊള്ള തടഞ്ഞ കോടതി വിധി സ്റ്റേ ചെയ്തതോടെ ദുരിതത്തിലാകുന്നത് ലക്ഷക്കണക്കിന് പേർ
ബാംഗ്ലൂർ: മലയാളികൾ അടക്കമുള്ള കർണ്ണാടകത്തിലെ അന്യസംസ്ഥാനക്കാർക്ക് ഇന്ന് മുതൽ വീണ്ടും കഷ്ടകാലം തുടങ്ങി. അന്യസംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ 30 ദിവസത്തിലധികം സംസ്ഥാനത്ത് തങ്ങിയാൽ ആജീവനാന്ത വാഹന നികുതി നൽകേണ്ടി പിരിക്കാനുള്ള കർണ്ണാടക മോട്ടോർവാഹന രജിസ്‌ട്രേഷൻ വകുപ്പിന്റെ തീരുമാനത്തിന് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കിയതോടെ
ബാംഗ്ലൂർ: മലയാളികൾ അടക്കമുള്ള കർണ്ണാടകത്തിലെ അന്യസംസ്ഥാനക്കാർക്ക് ഇന്ന് മുതൽ വീണ്ടും കഷ്ടകാലം തുടങ്ങി. അന്യസംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ 30 ദിവസത്തിലധികം സംസ്ഥാനത്ത് തങ്ങിയാൽ ആജീവനാന്ത വാഹന നികുതി നൽകേണ്ടി പിരിക്കാനുള്ള കർണ്ണാടക മോട്ടോർവാഹന രജിസ്‌ട്രേഷൻ വകുപ്പിന്റെ തീരുമാനത്തിന് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കിയതോടെയാണ് മലയാളികളും തമിഴരും ആന്ധ്രാക്കാരും മഹാരാഷ്ട്രക്കാരും അടക്കമുള്ള അന്യസംസ്ഥാനക്കാർ ദുരിതത്തിലായി. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നോക്കി പിടികൂടുന്ന പതിവ് ശക്തമായതോടെയാണ് കർണ്ണാടക സർക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായത്. തുടർന്നാണ് കോടതിയിൽ പെറ്റീഷൻ പോയതും അനുകൂലമായി വിധി വന്നതും. ഫെബ്രുവരി രണ്ടാം തീയ്യതിയായിരുന്നു നികുതി പിരിക്കരുതെന്ന ഉത്തരവ് പുറത്തുവന്നത്. ഇതോടെ അന്യസംസ്ഥാന വാഹന ഉടമകൾക്ക് മേൽ പിഴ ഈടാക്കിയ നീക്കം തൽക്കാലത്തേക്ക് നിർത്തി വച്ചിരുന്നു. എന്നാൽ, മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം നടപ്പിലാക്കാൻ കർണ്ണാടക ഹൈക്കോടതി ഇന്നലെ അനുമതി നൽകിയതോടെ ഉദ്യോഗസ്ഥർ പിരിവും തുടങ്ങി.
ലക്ഷക്കണക്കിന് മലയാളികൾ താമസിക്കുന്ന കർണ്ണാടകത്തിൽ പുതിയ തീരുമാനം കനത്ത തിരിച്ചടിയായിരുന്നു. മലയാളികളുടെ പ്രതിഷേധം ശക്തമായതോടെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശ പ്രകാരം ഗതാഗതവകുപ്പ് കമ്മീഷണർ ആർ. ശ്രീലേഖ കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുമായി ചർച്ച നടത്തിയിരുന്നു. കേരളത്തിൽനിന്നെത്തുന്ന വാഹനങ്ങൾ പിടികൂടി 15 വർഷത്തെ നികുതി ചുമത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ആർ. ശ്രീലേഖ ചൂണ്ടിക്കാട്ടിയെങ്കിലും കർണ്ണാടക സർക്കാർ പൂർണ്ണമായും ഇത് അംഗീകരിച്ചിരുന്നില്ല.
കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് നികുതി ചുമത്തുന്നത് നിർത്തിവെക്കാമെന്ന് മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചിരുന്നെങ്കിലും ഇത് നടപ്പിലായിരുന്നില്ല. ബാംഗ്ലൂരിൽ തങ്ങിയ വാഹനങ്ങൾ പോലും ഇപ്പോഴും ആർടിഒ പിടിച്ചെടുത്ത് നികുതി ഈടാക്കിയ സംഭവങ്ങളും ഇതിനിടെ ഉണ്ടായി. ദേശീയതലത്തിൽ വാഹന നികുതി ഏകീകരിക്കുന്നതിനുള്ള നടപടി കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിൽ തീരുമാനം വരുന്നതുവരെ അന്യസംസ്ഥാന വാഹനങ്ങൾക്കെതിരെയുള്ള നടപടി നിർത്തിവെക്കാൻ സമ്മർദ്ദമുണ്ടായെങ്കിലും കർണ്ണാടകം വഴങ്ങിയിരുന്നില്ല. ഇന്നലത്തെ കോടതി വിധിയോടെ മലയാളികൾ അടക്കമുള്ള അന്യസംസ്ഥാനക്കാരെ അന്യസംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങിയാൽ കഷ്ടപ്പെടുമെന്ന കാര്യം ഉറപ്പായി.
കർണാടക വാഹനനിയമം കഴിഞ്ഞ ഫെബ്രുവരിയിൽ ഭേദഗതി ചെയ്തതിനുശേഷമാണ് അന്യസംസ്ഥാനവാഹനങ്ങൾക്കെതിരെ പരിശോധന കർശനമാക്കിയിരുന്നത്. മറ്റു സംസ്ഥാനത്തെല്ലാം അന്യസംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ നികുതി അടക്കാതെ ഓടുന്നതിന് കൂടുതൽ സമയം അനുവദിക്കുന്നുണ്ടെങ്കിലും കർണാടകയിൽ ഒരു മാസമായി കുറച്ചതാണ് മറ്റുള്ളവരെ ദുരിതത്തിലാക്കിയത്. നികുതിയുടെ പേരിൽ കർണാടകയിൽ കേരള രജിസ്‌ട്രേഷനുള്ള വാഹനങ്ങളെ തടഞ്ഞു നിർത്തി വൻ തുക പിഴ ഈടാക്കുകയാണ് കർണാടക ആർടിഓ അതികൃതർ. വൻ തുക പിഴ ഒടുക്കനാകാതെ ഒട്ടേറെ കേരള രജിസ്‌ട്രേഷൻ വാഹനങ്ങൾ കർണാടകയിൽ കസ്റ്റഡിൽ എടുക്കുകയും ചെയ്തു.
സ്വന്തം നാട്ടിൽ നികുതി അടച്ച പഴയ വാഹനങ്ങളുമായി ഏതാനും മാസത്തേക്കോ , ഒന്നോ രണ്ടോ വർഷത്തേക്കോ കർണ്ണാടകത്തിലേക്കെത്തുവരിൽ നിന്നുപോലും 15 വർഷത്തേക്കുള്ള നികുതിയാണ് ബലമായി ഈടാക്കുന്നത്. കുറച്ചുനാളത്തേക്കു മാത്രമായി അവിടെ തങ്ങുന്നവരോടു 15 വർഷത്തെ നികുതിയടയ്ക്കാൻ പറയുന്നതു ന്യായമല്ലെന്ന അഭിപ്രായം ശക്തമായിരുന്നു. അന്യസംസ്ഥാന വാഹനങ്ങൾ ഒരുമാസം മാത്രമേ നികുതിയടയ്ക്കാതെ കർണാടകയിൽ ഓടാവൂ എന്ന നിയമം മാറ്റി മറ്റു സംസ്ഥാനങ്ങളിലേതുപോലെ കാലാവധി നീട്ടി അനുവദിക്കുകയാണ് വേണ്ടതെന്നാ മറ്റൊരു അഭിപ്രായം.
അല്ലെങ്കിൽ, ഓരോരുത്തരും അന്യസംസ്ഥാനത്തു തങ്ങുന്ന കാലാവധിക്കനുസരിച്ച് ഒന്നോ, രണ്ടോ ,അഞ്ചോ വർഷത്തേക്കു നികുതിയടയ്ക്കാൻ സൗകര്യമുണ്ടാക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ഈ കാലയളവു കഴിഞ്ഞും തങ്ങുന്നുവെങ്കിൽ പുതുക്കാൻ അവസരമൊരുക്കുകയും വേണം. ഇടനിലക്കാരുടെ ചൂഷണമില്ലാതെ നികുതിയടവു സുഗമമാക്കാനും സർക്കാർ ശ്രദ്ധിക്കണം. ഇക്കാര്യങ്ങളിലെല്ലാം കേരള സർക്കാർ കർണാടക സർക്കാരുമായി ഇടപെട്ടു വേണ്ട പരിഹാരം കാണണം. രാജ്യത്തെ വാഹനനികുതി ഏകീകരിക്കാനുള്ള നടപടി കേന്ദ്രതലത്തിൽ ഉണ്ടാവുകയും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കർണാടകത്തിൽ രജിസ്‌ട്രേഷൻ നടത്തിയ വാഹനങ്ങൾ കേരളത്തിൽ ഓടുന്നുണ്ടെന്നും ഇത്തരം വാഹനങ്ങളെ പിടികൂടി ആജീവനാന്ത നികുതി ചുമത്തുന്ന പതിവില്ല. ശബരിമല തീർത്ഥാടനകാലത്ത് കർണാടകം അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെ വാഹനങ്ങൾ കേരളത്തിലെത്താറുമുണ്ട്.