- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പെരുമാറ്റചട്ടം നിലവിൽ ഉണ്ടായിട്ടും കടുംവെട്ട് അവസാനിപ്പിക്കാതെ പിണറായി സർക്കാർ; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളവും ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടെ കുത്തനെ ഉയർത്തി ഉത്തരവിറങ്ങി: പത്താം ക്ലാസും ഗുസ്തിയും ഉള്ളവനും ഇനി ലക്ഷങ്ങൾ
തിരുവനന്തപുരം: ശമ്പളവും പെൻഷനും കൊടുക്കാൻ എല്ലാ മാസവും കടമെടുക്കുമ്പോഴും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളത്തിലും അലവൻസുകളിലും ഭീമമായ വർദ്ധന വരുത്തി സർക്കാർ. ഇതോടെ കോടികളാണ് ഓരോ മാസവും അധികമായി ഖജനാവിൽ നിന്ന് ചെലവഴിക്കേണ്ടി വരിക. സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചതിനു പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെയും ശമ്പളം വർധിപ്പിച്ച് ഉത്തരവായത്. മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ചീഫ് വിപ്പിന്റേയും പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളമാണ് വർധിപ്പിച്ചത്. 2019 ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യവും നൽകി. കുടിശ്ശിക ഏപ്രിൽമാസത്തെ ശമ്പളത്തോടൊപ്പം നൽകാനാണ് ഉത്തരവ്. സർക്കാരിന്റെ കാലാവധി കഴിയാൻ ഏതാനും ദിവസങ്ങൾ അവശേഷിക്കെയാണ് ഈ അധികച്ചെലവ് എന്നതാണ് വിമർശനത്തിന് വഴിവച്ചത്.
ഇതനുസരിച്ച് പ്രൈവറ്റ് സെക്രട്ടറിയുടെയും സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെയും ശമ്പള സ്‌കെയിൽ 77,4001,15,200 എന്നതിൽ നിന്ന് 1,07,8001,60,000 ആവും. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പളവും ഇതു തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ അനുവദിച്ചിരിക്കുന്ന അധിക തസ്തികകളിലുള്ള പഴ്‌സനൽ സ്റ്റാഫ് അംഗങ്ങൾക്ക് നിലവിലുള്ള സ്‌കെയിലിന് ആനുപാതികമായി വർധന അനുവദിച്ചിട്ടുണ്ട്.
സർക്കാർ ജീവനക്കാരുടെ ശമ്പളം 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ച സാഹചര്യത്തിലാണ് പഴ്‌സനൽ സ്റ്റാഫിന്റെ ശമ്പളവും കൂട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നു. കുടിശിക ഏപ്രിലിലെ ശമ്പളത്തിനൊപ്പം പണമായി നൽകും. പ്രതിമാസ അലവൻസുകൾക്കും വർധനയുണ്ട്. ഇനി മുതൽ സ്‌പെഷൽ റൂൾ അനുസരിച്ചു നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ പഴ്‌സനൽ സ്റ്റാഫിലെ കംപ്യൂട്ടർ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൻ അസിസ്റ്റന്റ് തസ്തികയിൽ നിയമിക്കാവൂ.അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർ മുതൽ പാചകക്കാർ വരെയുള്ളവരുടെ ശമ്പളവും വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്.
പ്രൈവറ്റ് സെക്രട്ടറി, സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി-107800-160000(77400115200), അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി-63700-123700(4580089000), പേഴ്സണൽ അസിസ്റ്റന്റ്, അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്-50200-105300(3570075600) ,അസിസ്റ്റന്റ്, ക്ലാർക്ക്(ബിരുദം), കംപ്യൂട്ടർ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഉന്നത യോഗ്യത)-37400-79000(2650056700), അസിസ്റ്റന്റ്, ക്ലാർക്ക്, കംപ്യൂട്ടർ അസിസ്റ്റന്റ്-31100-66800(2220048000), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്-27900-63700(2000045800)
ഡ്രൈവർ-35600-75400(2520054000), ഓഫീസ് അറ്റൻഡന്റ്, പാചകക്കാരൻ 23000-50200(1650035700).
പതിനൊന്നാം ശമ്പളക്കമ്മിഷൻ ശുപാർശയുടെ പേരിലാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളം കുത്തനെ വർധിപ്പിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ