- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാർത്ഥനയും പ്രതീക്ഷയുമായി തീരത്ത് കഴിഞ്ഞിരുന്ന കുടുംബം ഇനി സ്റ്റെല്ലെസിനായി കാത്തിരിക്കില്ല; മകളുടെ വിവാഹത്തിന് പണമൊരുക്കുന്ന തിരക്കിലായിരുന്ന സ്‌റ്റെല്ലസ് അന്നും പതിവുപോലെ കടലിലേക്ക് പോയി; ഒാഖി വില്ലനായ കുടുംബത്തിൽ മകളുടെ വിവാഹത്തിന് അച്ഛൻ ഉണ്ടാവില്ല; തിരിച്ചറിയാനാകാത്ത വിധം കാണപ്പെട്ട തിരുവനന്തപുരം സ്വദേശി സ്റ്റെല്ലസിന്റെ മൃതദേഹം കണ്ടെടുത്തത് കോഴിക്കോട് നിന്നും
തിരുവനന്തപുരം: രണ്ടാമത്തെ മകൾ സോണിയുടെ വിവാഹം ജനുവരി എട്ടിന് നടത്താൻ നിശ്ചയിച്ച ഒരുക്കങ്ങൾക്ക് വേണ്ടിയാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയായ സ്‌റ്റെല്ലസ് പതിവ് പോലെ കടലിലേക്ക് പോയത്. എന്നാൽ വെള്ളിയാഴ്ച വീട്ടിൽ തിരികെ കിട്ടുന്നത് ഒരു ഉടൽ ഭാഗം മാത്രമാണ്. പ്രാർത്ഥനയും പ്രതീക്ഷയുമായി തീരത്ത് കഴിഞ്ഞിരുന്ന കുടുംബം ഇനി സ്റ്റെല്ലെസിനായി കാത്തിരിക്കില്ല. സ്‌റ്റെല്ലസിന്റെ മൃതദേഹം കോഴിക്കോട് നിന്നും ലഭിച്ചു. കഴിഞ്ഞ 29ന് മൂന്ന് വള്ളങ്ങൾ ഒരുമിച്ച് പോയെങ്കിലും ഇവർ സഞ്ചരിച്ച വള്ളം ഇന്ധനം തീർന്ന് കടലിൽ നങ്കൂരമിടുകയായിരുന്നു. ഇതിനിടയിലാണ് നാടിനെ നടുക്കിയ ഓഖി ദുരന്തം ആഞ്ഞടിച്ചത്. രക്ഷപെടാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്റ്റെല്ലസിന്റെ വസ്ത്രത്തിന്റെ കളറും അരയിൽ കെട്ടിയ ചരടും ഉൾപ്പടെയുള്ള ചിത്രങ്ങൾ കണ്ടാണ് മരിച്ചത് ഇയാൾ തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഇതിനിടെ ഡിഎൻഎ പരിശോധനയും നടത്തിയിരുന്നു. ഇതോടെ അടിമലത്തുറനിന്ന് ഓഖി ചുഴലിക്കാറ്റു കടൽദുരന്തത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മത്സ്യം തേടി വിഴിഞ
തിരുവനന്തപുരം: രണ്ടാമത്തെ മകൾ സോണിയുടെ വിവാഹം ജനുവരി എട്ടിന് നടത്താൻ നിശ്ചയിച്ച ഒരുക്കങ്ങൾക്ക് വേണ്ടിയാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയായ സ്‌റ്റെല്ലസ് പതിവ് പോലെ കടലിലേക്ക് പോയത്. എന്നാൽ വെള്ളിയാഴ്ച വീട്ടിൽ തിരികെ കിട്ടുന്നത് ഒരു ഉടൽ ഭാഗം മാത്രമാണ്. പ്രാർത്ഥനയും പ്രതീക്ഷയുമായി തീരത്ത് കഴിഞ്ഞിരുന്ന കുടുംബം ഇനി സ്റ്റെല്ലെസിനായി കാത്തിരിക്കില്ല. സ്‌റ്റെല്ലസിന്റെ മൃതദേഹം കോഴിക്കോട് നിന്നും ലഭിച്ചു.
കഴിഞ്ഞ 29ന് മൂന്ന് വള്ളങ്ങൾ ഒരുമിച്ച് പോയെങ്കിലും ഇവർ സഞ്ചരിച്ച വള്ളം ഇന്ധനം തീർന്ന് കടലിൽ നങ്കൂരമിടുകയായിരുന്നു. ഇതിനിടയിലാണ് നാടിനെ നടുക്കിയ ഓഖി ദുരന്തം ആഞ്ഞടിച്ചത്. രക്ഷപെടാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്റ്റെല്ലസിന്റെ വസ്ത്രത്തിന്റെ കളറും അരയിൽ കെട്ടിയ ചരടും ഉൾപ്പടെയുള്ള ചിത്രങ്ങൾ കണ്ടാണ് മരിച്ചത് ഇയാൾ തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഇതിനിടെ ഡിഎൻഎ പരിശോധനയും നടത്തിയിരുന്നു. ഇതോടെ അടിമലത്തുറനിന്ന് ഓഖി ചുഴലിക്കാറ്റു കടൽദുരന്തത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
മത്സ്യം തേടി വിഴിഞ്ഞം കടപ്പുറത്ത് പോയ സ്‌റ്റെല്ലസ് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ ബന്ധുക്കളെ കാത്ത് കിടപ്പുണ്ടെന്ന് അറിഞ്ഞത് വ്യാഴാഴ്ച മാത്രമാണ്. അന്ന് തന്നെ ബന്ധുക്കൾ എല്ലാവരും കോഴിക്കോട്ട് തിരിച്ചു. സ്‌റ്റെല്ലസിന്റെ മകൻ സുനിൽ കരസേന ജീവനക്കാരനാണ്. അടിമലത്തുറയിൽ നിന്ന് 15 പേരെയാണ് കാണാതായത്.
കോഴിക്കോട് നിന്ന് കണ്ടെടുത്ത 23 മൃതദേഹങ്ങളിൽ ആദ്യമായി തിരിച്ചറിഞ്ഞത് സ്‌റ്റെല്ലസിന്റേതാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം രാത്രി പത്തിനാണ് മൃതദേഹം മെഡിക്കൽ കോളേജിൽ നിന്നും ഏറ്റുവാങ്ങിയത്. കോഴിക്കോട് നിന്നും ദുരന്തനിവാരണ വകുപ്പിന്റെ ആംബുലൻസിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ മൃതദേഹം വെള്ളിയാഴ്ച രാവിലെ അടിമലത്തുറ അമലോത്ഭവമാത പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യും.
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് സ്റ്റെല്ലസിന്റെ ഡിഎൻഎയുമായി മകൻ സുനിലിന്റെ ഡിഎൻഎയുമായി സാമ്യത കണ്ടെത്തിയത്. കഴിഞ്ഞ 12 ന് ബേപ്പൂരിൽ നിന്ന് ആറു നോട്ടിക്കൽ മൈൽ അകലെ കടലിൽ നിന്ന് തീരദേശ പൊലീസാണ് സ്റ്റെല്ലസിന്റെ മൃതദേഹം കണ്ടെത്തിയത് ഓഖി ചുഴലിക്കൊടുങ്കാറ്റിൽപെട്ട് കോഴിക്കോട്ട് കണ്ടെത്തിയ മൃതദേഹങ്ങളിൽ തിരിച്ചറിയുന്ന ആദ്യത്തെ മൃതദേഹമാണ് സ്റ്റെല്ലസിന്റേത്.
22 മൃതദേഹങ്ങളാണ് ആകെ കോഴിക്കോടുള്ളത്. ഇന്നലെ ലക്ഷ ദ്വീപിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം 73 ആയി.