- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റംസാനിൽ അവശ്യവസ്തുക്കളുടെ വില വർധിക്കുന്നത് തടയും; വില വർധിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികളുമായി കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി
മസ്‌ക്കറ്റ്: വിശുദ്ധ മാസമായ റംസാനിൽ അവശ്യവസ്തുക്കളുടെ വില വർധിപ്പിക്കില്ലെന്നും അനാവശ്യമായി സാധനങ്ങളുടെ വില വർധിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് അഥോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി. നിലവിലുള്ള വില തന്നെ വിപണിയിൽ തുടരുന്നതായിരിക്കും. റംസാൻ മാസത്തിലുടനീളം വിലയുടെ നിലവാരം വീക്ഷിച്ച
മസ്‌ക്കറ്റ്: വിശുദ്ധ മാസമായ റംസാനിൽ അവശ്യവസ്തുക്കളുടെ വില വർധിപ്പിക്കില്ലെന്നും അനാവശ്യമായി സാധനങ്ങളുടെ വില വർധിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് അഥോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി.
നിലവിലുള്ള വില തന്നെ വിപണിയിൽ തുടരുന്നതായിരിക്കും. റംസാൻ മാസത്തിലുടനീളം വിലയുടെ നിലവാരം വീക്ഷിച്ചുകൊണ്ടിരിക്കുമെന്നും വില വർധന തടയാനുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെ്‌നും പിഎസിപി വ്യക്തമാക്കി. ഏതെങ്കിലും സാഹചര്യത്തിൽ വില വർധിപ്പിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഇത്തരക്കാർക്ക് 800 റിയാൽ പിഴയടക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റംസാൻ മാസത്തിനു മുമ്പ് പല കച്ചവടക്കാരും വില വർധിപ്പിക്കാൻ തുടങ്ങിയത് സാധാരണക്കാരിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. എന്നാൽ പിഎസിപിയുടെ ഇൻസ്‌പെക്ടർമാർ ഇതു പ്രത്യേകം നിരീക്ഷിക്കാൻ വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പരാതികളുള്ളവർ പിഎസിപിയെ സോഷ്യൽ മീഡിയ വഴിയോ വെബ് സൈറ്റ് വഴിയോ ബന്ധപ്പെടണമെന്നും പരാതി നൽകണമെന്നുമാണ് അധികൃതരുടെ നിർദ്ദേശം.