കൊച്ചി: ആരോഗ്യപരിരക്ഷാരംഗത്തെ മുൻനിരക്കാരായ സനോഫിയുടെ 'സ്റ്റെപ്‌സ് ദാറ്റ് കൗണ്ട്' പദ്ധതിക്ക് മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ തുടക്കമിട്ടു. തുടക്കത്തിൽത്തന്നെ കാൽമുട്ടിലെ ആസ്റ്റിയോ ആർത്രൈറ്റിസ് കണ്ടെത്തി ചികിൽസിച്ചതിലൂടെ സജീവതയിലേക്ക് തിരിച്ചെത്തിയ തന്റെ അനുഭവം പങ്കുവച്ചാണ് സനോഫിയുടെ 'സ്റ്റെപ്‌സ് ദാറ്റ് കൗണ്ട്' പദ്ധതിക്ക് തുടക്കമിട്ടത്. നടക്കുകയും പടികൾ കയറുകയും കായികയിനങ്ങളിൽ പങ്കെടുക്കാനാവാത്തവിധം വേദന നിറഞ്ഞ ഒരവസ്ഥയാണ് ഈ രോഗം സൃഷ്ടിച്ചത്. ഡോക്ടറുടെ സമയോചിതമായ ഇടപെടലും ലളിതമായ വിസ്‌കോസപ്ലിമെന്റേഷനുമാണ് ആസ്റ്റിയോ ആർത്രൈറ്റിസുണ്ടായിട്ടും ഫുട്‌ബോൾ കളിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകാൻ സാധിച്ചതെന്ന് ബൈചുങ് ബൂട്ടിയ പറഞ്ഞു.

ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനാണ് പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. കാൽ മുട്ടിനെയാണ് ഈ രോഗം കൂടുതൽ ബാധിക്കുകയെന്നും യഥാസമയം ചികിൽസിച്ചില്ലെങ്കിൽ കാരണമായേക്കാവുന്ന അസുഖമാണെന്നും സനോഫി ഇന്ത്യ മെഡിക്കൽ സയൻസ് ഡയറക്ടർ ഡോ.സെന്തിൽനാഥൻ മോഹനസുന്ദരം പറഞ്ഞു.

നാൽപ്പതുകളിലെത്തി നിൽക്കുന്നവരിൽ ആശങ്കയ്ക്കു വഴി തെളിയിക്കുന്ന ഒന്നാണ് ആസ്റ്റിയോ ആർത്രൈറ്റിസെന്നും ഇത് അവരെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പ്രേരിപ്പിക്കുമെന്നും സെന്റർ ഫോർ ആർത്രൈറ്റിസ് & റുമാറ്റിസം എക്‌സലൻസിലെ (കെയർ) റുമാറ്റോളജിസ്റ്റായ ഡോ. പത്മനാഭ ഷേണായ് ചൂണ്ടിക്കാട്ടി. ആസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ചവരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതിൽ നല്ലൊരു പങ്ക് സ്ത്രീകളാണ്. സംസ്ഥാനങ്ങളിൽ അമിതവണ്ണമുള്ളവരുടെ എണ്ണത്തിന്റെ കാര്യത്തിൽ കേരളം രണ്ടാമതാണ്. 30 മുതൽ 55 വരെ പ്രായമുള്ളവരിൽ 80%വും ചലനനിയന്ത്രണമുള്ളവരാണെന്നും
25%ത്തിന് വേദന മൂലം പതിവ് ചര്യകൾ പോലും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുട്ടുവേദന, നീര്, നടക്കുമ്പോഴും പടികയറുമ്പോഴും മറ്റുമുള്ള വേദന തുടങ്ങിയവയാണ് രോഗത്തിന്റെ സാധാരണ ലക്ഷണങ്ങളെന്ന് ലൂർദ്ദ് ഹോസ്പിറ്റലിലെ അഡൾട്ട് റീകൺസ്ട്രക്ഷൻ ഓർത്തോപീഡിക്‌സ് സീനിയർ കൺസൾട്ടന്റ് ഡോ. ജോൺ തയ്യിൽ പറഞ്ഞു.

രോഗബാധിതമായ കാൽമുട്ടിൽ പ്രകൃതിദത്ത സിനോവിയൽ ഫ്‌ളൂയിഡ് കുത്തിവെയ്ക്കുകയാണ് വിസ്‌കോസപ്ലിമെന്റേഷനിൽ ചെയ്യുന്നതെന്ന് അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അസ്ഥിരോഗവിഭാഗം പ്രൊഫസർ ഡോ. ജയ്തിലക് പറഞ്ഞു. രോഗം ബാധിച്ച സന്ധിയെ വഴുവഴുപ്പുള്ളതാക്കി പ്രശ്‌നത്തിന് പരിഹാരം കാണാൻ ഇതിലൂടെ സാധിക്കും. യുവാക്കൾക്ക് വേദനയില്ലാതെ ദൈനംദിനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഇത് സഹായകമാണ്.