- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലം വിൽപ്പനയ്ക്ക് അഡ്വാൻസ് നൽകുന്നത് ബാങ്ക് വഴിയാക്കി; പലിശ അടക്കം 20,000 രൂപയിൽ കൂടിയ എല്ലാ വായ്‌പ്പകളും തിരിച്ചടയ്‌ക്കേണ്ടത് ബാങ്കുകൾ വഴി: പഴയ നിയമങ്ങളെല്ലാം പൊടി തട്ടിയെടുത്ത് റിസർവ്വ് ബാങ്കും കേന്ദ്ര സർക്കാരും
തിരുവനന്തപുരം: ക്യാഷ്‌ലെസ് ഇക്കോണമി അല്ലെങ്കിൽ ഡിജിറ്റൽ പേമെന്റ്് രീതിയിലേക്ക് സാമ്പത്തിക ഇടപാടുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി പ്രാരംഭഘട്ട നടപടികൾക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി സ്ഥലം വിൽപ്പനയ്ക്ക് അഡ്വാൻസ് നൽകുന്നത് ബാങ്ക് വഴിയാക്കി. പണം ഡിജിറ്റൽ രൂപത്തിൽ കൈമാറുമ്പോൾ കള്ളപ്പണത്തിന്റെ ഇടപാട് കുറയ്ക്കാൻ സാധിക്കും എന്നാണ് കണക്കു കൂട്ടുന്നത്. അതോടൊപ്പെ തന്നെ 20,000 രൂപയിൽ കൂടിയ എല്ലാ വായ്‌പ്പകളും തിരിച്ചടയ്‌ക്കേണ്ടത് ബാങ്കുകൾ വഴി മാത്രമാക്കിയും ഉത്തരവ് ഇറക്കി. നോട്ട് അസാധു ആക്കിയതിനു പിന്നാലെ പഴയ നിയമങ്ങളെല്ലാം പൊടി തട്ടിയെടുത്തിരിക്കുകയാണ് റിസർവ്വ് ബാങ്കും കേന്ദ്ര സർക്കാരും. 269 എസ്എസ് വകുപ്പ് പ്രകാരം 20000 രൂപയോ അതിൽ കൂടുതലോ തുക വായ്പ അഥവാ നിക്ഷേപമായി സ്വീകരിക്കുമ്പോൾ അക്കൗണ്ട് പേയീ ചെക്ക് / അക്കൗണ്ട് പേയീ ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ബാങ്കിന്റെ ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം (ആർടിജിഎസ്, എൻഇഎഫ്ടി) വഴി മാത്രമേ തുക സ്വീകരിക്കുവാൻ പാടുള്ളു. ഒരാളുടെ പക്കൽ കണക്കിൽപ്പെട
തിരുവനന്തപുരം: ക്യാഷ്‌ലെസ് ഇക്കോണമി അല്ലെങ്കിൽ ഡിജിറ്റൽ പേമെന്റ്് രീതിയിലേക്ക് സാമ്പത്തിക ഇടപാടുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി പ്രാരംഭഘട്ട നടപടികൾക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി സ്ഥലം വിൽപ്പനയ്ക്ക് അഡ്വാൻസ് നൽകുന്നത് ബാങ്ക് വഴിയാക്കി. പണം ഡിജിറ്റൽ രൂപത്തിൽ കൈമാറുമ്പോൾ കള്ളപ്പണത്തിന്റെ ഇടപാട് കുറയ്ക്കാൻ സാധിക്കും എന്നാണ് കണക്കു കൂട്ടുന്നത്. അതോടൊപ്പെ തന്നെ 20,000 രൂപയിൽ കൂടിയ എല്ലാ വായ്‌പ്പകളും തിരിച്ചടയ്‌ക്കേണ്ടത് ബാങ്കുകൾ വഴി മാത്രമാക്കിയും ഉത്തരവ് ഇറക്കി. നോട്ട് അസാധു ആക്കിയതിനു പിന്നാലെ പഴയ നിയമങ്ങളെല്ലാം പൊടി തട്ടിയെടുത്തിരിക്കുകയാണ് റിസർവ്വ് ബാങ്കും കേന്ദ്ര സർക്കാരും.
269 എസ്എസ് വകുപ്പ് പ്രകാരം 20000 രൂപയോ അതിൽ കൂടുതലോ തുക വായ്പ അഥവാ നിക്ഷേപമായി സ്വീകരിക്കുമ്പോൾ അക്കൗണ്ട് പേയീ ചെക്ക് / അക്കൗണ്ട് പേയീ ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ബാങ്കിന്റെ ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം (ആർടിജിഎസ്, എൻഇഎഫ്ടി) വഴി മാത്രമേ തുക സ്വീകരിക്കുവാൻ പാടുള്ളു.
ഒരാളുടെ പക്കൽ കണക്കിൽപ്പെടാത്ത അഥവാ നികുതി നൽകിയിട്ടില്ലാത്ത പണം കണ്ടെത്തുന്നപക്ഷം അതിന്റെ സ്രോതസ്സിനെക്കുറിച്ചു വിശദീകരണം തേടുമ്പോൾ പലപ്പോഴും നൽകുന്ന ഉത്തരമാണ് തുക വായ്പയായി ലഭിച്ചതാണെന്ന്. ഇത്തരത്തിലുള്ള വിശദീകരണങ്ങൾ തടയുന്നതിനാണ് നിയമത്തിൽ 269 എസ്എസ്, 269 ടി വകുപ്പുകൾ ഉൾപ്പെടുത്തിയത്.
ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ പണമായി വായ്പ സ്വീകരിക്കേണ്ടി വരികയോ മടക്കി നൽകേണ്ടി വരുന്നതുമായ ഇടപാടുകൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ നിയമത്തിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്.
അതായത് തുക അക്കൗണ്ട് പേയീ ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് ഇലക്ട്രോണിക് ക്ലിയറിങ് വഴി അല്ലാതെ സ്വീകരിക്കാൻ / മടക്കി നൽകാൻ ഉചിതമായ കാരണങ്ങളുണ്ടെന്ന് അസസ്സിങ് ഓഫിസർക്ക് ബോധ്യപ്പെട്ടാൽ പിഴ ഒഴിവാക്കാൻ 273ബി വകുപ്പിൽ അധികാരം നൽകിയിട്ടുണ്ട്.